ചോളം

ചോളത്തിലെ തണ്ട് ചീയൽ

Gibberella fujikuroi

കുമിൾ

ചുരുക്കത്തിൽ

  • ദുർബലമായ തണ്ടുകൾ.
  • തണ്ടുകളിൽ ചെറിയ, കറുത്ത കുമിൾ ഘടനകൾ.
  • ചോളക്കായകളുടെ നിറംമാറ്റം.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ചോളം

ലക്ഷണങ്ങൾ

പാരിസ്ഥിതിക സാഹചര്യങ്ങളും രോഗത്തിൻ്റെ തീവ്രതയെയും ആശ്രയിച്ച് രോഗലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ബാധിക്കപ്പെട്ട ചെടികളെ, അവയുടെ അസാധാരണമായ ഉയരം, ഒന്നുകിൽ നീളമേറിയതോ അല്ലെങ്കിൽ മുരടിച്ച് ഇളം നിറത്തോട് കൂടിയ രൂപം എന്നിവയാൽ എളുപ്പത്തിൽ കണ്ടുപിടിക്കാനാകും. വിത്തുകളിൽ ക്ഷതങ്ങൾ, അഴുകൽ, രൂപവൈകൃതം എന്നിവ കാണപ്പെടും. പുറംതൊലിയിലെ നിറംമാറ്റം, പൂപ്പൽ വളർച്ച, മുരടിപ്പ് അല്ലെങ്കിൽ റോസെറ്റിംഗ് തുടങ്ങിയ ലക്ഷണങ്ങൾ തണ്ടുകളിൽ കാണപ്പെടുന്നു. ഇലകളിൽ അസാധാരണമായ നിറങ്ങളും കുമിൾ വളർച്ചയും കാണപ്പെടുന്നു. ചോളക്കായകളെ കറുപ്പ് അല്ലെങ്കിൽ തവിട്ട് ക്ഷതങ്ങൾ, ചുണങ്, കായ അഴുകൽ എന്നിവ ബാധിക്കും. ചെടി പൂർണ്ണമായും നശിക്കുകയും, പെട്ടെന്ന് ജീർണിക്കുകയും തൈച്ചെടികളുടെ വാട്ടവും ഉണ്ടായേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

രോഗാണുക്കളെ വഹിക്കുന്ന പ്രാണികളെ നിയന്ത്രിക്കാൻ വേപ്പെണ്ണ സത്ത് തളിക്കാം. രോഗകാരിയെ അമര്‍ച്ച ചെയ്യാൻ ട്രൈക്കോഡെർമ ഇനങ്ങൾ പോലെയുള്ള ജൈവിക നിയന്ത്രണ ഏജന്റുകൾ അവതരിപ്പിക്കുക. സ്യൂഡോമോണസ് ഫ്ലൂറോസെൻസും തണ്ട് ചീയൽ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്. ഈ രണ്ട് ഘടകങ്ങളും വിത്ത് പരിചരണത്തിനും മണ്ണിൽ പ്രയോഗിക്കുന്നതിനും ഉപയോഗിക്കാം. 250 കിലോ കാലിവളം ഉപയോഗിച്ച് വളപ്രയോഗം നടത്തുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. താങ്കളുടെ വിത്തുകൾ നടുന്നതിന് മുമ്പ് മാങ്കോസെബ് 50%, കാർബെൻഡാസിം 25% എന്നിവ ഉപയോഗിച്ച് പരിചരിക്കുക.

അതിന് എന്താണ് കാരണം

മണ്ണിലൂടെ വ്യാപിക്കുന്ന ഗിബ്ബെറല്ല ഫുജിക്കുറോയി എന്ന കുമിളാണ് ഈ രോഗത്തിന് കാരണം. രോഗകാരിയുടെ ബീജകോശങ്ങൾ കാറ്റിലും മഴയിലും ചിതറുകയും മുറിവുകളിലൂടെ ചോളക്കായകളിൽ പ്രവേശിക്കുകയും ചെയ്യുന്നു. വിത്ത് മുളയ്ക്കുന്നതുമുതൽ ആൺപൂക്കൾ ആവിർഭവിക്കുന്നതുവരെ ചെടികൾ ബാധിക്കപ്പെട്ടേക്കാം, പക്ഷേ രോഗലക്ഷണങ്ങൾ പിന്നീടുള്ള ഘട്ടങ്ങളിൽ മാത്രമേ ദൃശ്യമാകുന്നുള്ളൂ. വിത്തുകൾ, വിളകളുടെ അവശിഷ്ടങ്ങൾ അല്ലെങ്കിൽ പുല്ലുകൾ പോലുള്ള ഇതര ആതിഥേയ വിളകളിൽ ഇത് അതിജീവിക്കുന്നു. ഇത് ചോളം സിൽക്ക്, വേരുകൾ, തണ്ടുകൾ എന്നിവയിലൂടെ ബീജകോശ അണുബാധയായി വ്യാപിക്കുന്നു. ഇത് പ്രധാനമായും ചോളക്കായകളിൽ പ്രാണികൾ ആഹരിക്കുന്നതുമൂലം ഉണ്ടാകുന്ന മുറിവുകളിലൂടെ പ്രവേശിക്കുന്നു. ഇത് പ്രവേശന ഭാഗങ്ങളിലെ ധാന്യങ്ങളിൽ മുളച്ച് ക്രമേണ പെരുകുന്നു. മറ്റൊരുവിധത്തിൽ, ചെടികളുടെ വേരുകളിൽ പെരുകി വ്യവസ്ഥാപരമായ വളർച്ചയിലൂടെ ചെടിയുടെ മുകളിലേക്ക് നീങ്ങാനും ഇതിന് കഴിയും. വ്യത്യസ്തങ്ങളായ പാരിസ്ഥിതിക (സമ്മർദ്ദ) സാഹചര്യങ്ങളിൽ ചെടികൾ ബാധിക്കപ്പെടാം, പക്ഷേ കാലാവസ്ഥ ഊഷ്മളവും (26-28°C) ഈർപ്പമുള്ളതും, ചെടികൾ പൂവിടൽ ഘട്ടം എത്തുമ്പോഴും രോഗലക്ഷണങ്ങൾ പ്രത്യേകിച്ച് ഗുരുതരമാകുന്നു.


പ്രതിരോധ നടപടികൾ

  • രോഗവിമുക്തമായ വിത്തുകളും എസ്‌സി 637 പോലെയുള്ള പ്രതിരോധശേഷിയുള്ള ഇനങ്ങളും കൃഷി ചെയ്യുക.
  • ചോളം ചെടികളിലെ മൊത്തത്തിലുള്ള സമ്മർദ്ദം പരമാവധി കുറയ്ക്കുന്നതിലൂടെ ആരോഗ്യകരവും ശക്തവുമായ തണ്ടിൻ്റെ വളർച്ച ഉറപ്പുവരുത്തുക.
  • തണ്ട് ചീയൽ രോഗം മുൻപ് ഉണ്ടായിരുന്ന കൃഷിയിടങ്ങളിൽ, വരികൾ തമ്മിൽ 70-90 സെന്റിമീറ്റർ അകലവും ചെടികൾ തമ്മിൽ 30-50 സെന്റിമീറ്റർ അകലവും പരിപാലിച്ചുകൊണ്ട് ഏക്കറിന് 28,000 മുതൽ 32,000 വരെ എണ്ണം ചെടികളായി പെരുപ്പം പരിമിതപ്പെടുത്തുക.
  • ശ്രദ്ധാപൂർവ്വമുള്ള ജലസേചനം, കള നിയന്ത്രണം, മണ്ണിൽ മതിയായ അളവിൽ പോഷക ലഭ്യത എന്നിവ പരിപാലിക്കുക.
  • ചെടികളെ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച് ധാന്യത്തിൻ്റെ ഉപരിതലത്തിലെ വെളുത്ത വരകൾ, ഇളം ഇലകളുടെ മഞ്ഞനിറം, പൂവിടൽ ഘട്ടത്തിലെ വാട്ടത്തിൻ്റെ ലക്ഷണങ്ങൾ, പിന്നീടുള്ള ഘട്ടത്തിൽ ബാധിക്കപ്പെട്ട തണ്ടിൻ്റെ ചുവപ്പ് കലർന്ന തവിട്ടുനിറം എന്നിവ ശ്രദ്ധിക്കുക.
  • രോഗകാരിയെ വ്യാപിപ്പിക്കും എന്നുള്ളതിനാൽ തണ്ടുതുരപ്പൻമാരുടെ എണ്ണം നിയന്ത്രിക്കുക.
  • ചെടിവളർച്ചയുടെ പിന്നീടുള്ള ഘട്ടങ്ങളിൽ മികച്ച വളപ്രയോഗം ഉറപ്പുവരുത്തുക.
  • ബാധിക്കപ്പെട്ട ചെടികൾ നീക്കം ചെയ്ത് കുഴിച്ചിടുക.
  • ബാധിക്കപ്പെട്ട വിള അവശിഷ്ടങ്ങൾ മണ്ണിനടിയിലാക്കാൻ ഉഴുതുമറിക്കുക.
  • സംഭരണ ​​സ്ഥലങ്ങൾ നന്നായി വൃത്തിയാക്കുക.
  • ധാന്യങ്ങൾ സംഭരിക്കുന്നതിനുമുൻപ് ഈർപ്പം 15% അല്ലെങ്കിൽ അതിൽ താഴെയാകുന്നതുവരെ ഉണക്കുക.
  • കുറഞ്ഞ ഈർപ്പത്തിലും കുറഞ്ഞ താപനിലയിലും ധാന്യങ്ങൾ സൂക്ഷിക്കുക.
  • പയർവർഗ്ഗങ്ങൾ ഉപയോഗിച്ച് മൂന്ന് വർഷത്തിന് ശേഷം വിളപരിക്രമം ആസൂത്രണം ചെയ്യുക, ഉദാ.
  • ബീൻസ് അല്ലെങ്കിൽ സോയാബീൻ.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക