ഗോതമ്പ്

ആൾട്ടർനേറിയ ലീഫ് ബ്ലൈറ്റ്

Alternaria triticina

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഗോതമ്പ് ചെടികൾക്ക് 7-8 ആഴ്ച പ്രായമാകുമ്പോൾ ഈ രോഗം പ്രത്യക്ഷപ്പെടുന്നു.
  • വിള പാകമാകുമ്പോൾ ഈ അവസ്ഥ കഠിനമാകും.
  • ചെറിയ, അണ്ഡാകൃതിയിലുള്ള, നിറം മാറിയ ക്ഷതങ്ങൾ ക്രമരഹിതമായി ഇലകളിൽ ചിതറിക്കിടക്കുന്നതായി കാണാം.
  • ഈ ക്ഷതങ്ങൾ വലുതാകവേ അവ ഇരുണ്ട തവിട്ട് മുതൽ ചാരനിറവും ക്രമരഹിതമായ ആകൃതിയും ആയിത്തീരുന്നു.
  • ക്രമേണ ഇലകൾ ഉണങ്ങുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ഗോതമ്പ്

ലക്ഷണങ്ങൾ

ഇളം സസ്യങ്ങൾ രോഗകാരിയെ പ്രതിരോധിക്കും. ഏറ്റവും താഴെയുള്ള ഇലകളാണ് എല്ലായ്പ്പോഴും അണുബാധയുടെ ലക്ഷണങ്ങൾ ആദ്യം കാണിക്കുന്നത്, ഇത് ക്രമേണ മുകളിലെ ഇലകളിലേക്ക് വ്യാപിക്കുന്നു. ചെറിയ, അണ്ഡാകൃതിയിലുള്ള, ഹരിതനാശം സംഭവിച്ച ക്ഷതങ്ങൾ താഴ്ഭാഗത്തെ ഇലകളിൽ ക്രമരഹിതമായി ചിതറിക്കിടക്കുന്ന രീതിയിലാണ് അണുബാധ ആരംഭിക്കുന്നത്, ക്രമേണ ഇത് മുകളിലെ ഇലകളിലേക്ക് വ്യാപിക്കുന്നു. കാലക്രമേണ, ക്ഷതങ്ങൾ വലുതാകുകയും, ക്രമരഹിതമായ ആകൃതിയിൽ ഇരുണ്ട തവിട്ട് അല്ലെങ്കിൽ ചാരനിറത്തിലുള്ള കുഴിഞ്ഞ ക്ഷതങ്ങളായി മാറുകയും ചെയ്യുന്നു. ക്ഷതങ്ങൾക്ക് മഞ്ഞ നിറത്തിലുള്ള അരികുകൾ ഉണ്ടായേക്കാം, കൂടാതെ ഇതിന് 1 സെന്റി മീറ്ററോ അതിൽ കൂടുതലോ വ്യാസമുണ്ടാകും. ഈർപ്പമുള്ള സാഹചര്യങ്ങളിൽ, കറുത്ത പൊടി രൂപത്തിലുള്ള കുമിൾ ഘടനകളാൽ ക്ഷതങ്ങൾ മൂടപ്പെട്ടിരിക്കും. രോഗത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, ക്ഷതങ്ങൾ ഒന്നിച്ച് കൂടിച്ചേർന്ന് മുഴുവൻ ഇലകളുടെയും നാശം സംഭവിക്കും. കഠിനമായ അവസ്ഥകളിൽ, ഇലപ്പോളകൾ, ഉമി, സഹപത്രങ്ങൾ എന്നിവയും ബാധിക്കപ്പെടുന്നു മാത്രമല്ല അവ ഒരു കരിഞ്ഞ രൂപത്തിൽ ദൃശ്യമാകും.

Recommendations

ജൈവ നിയന്ത്രണം

ഒരു കിലോ വിത്തിന് വിറ്റാവാക്സ് @ 2.5 എന്ന അളവിൽ ഉപയോഗിച്ച് വിത്ത് പരിചരിക്കുന്നതിലൂടെ വിത്തിലൂടെയുള്ള അണുബാധ നിയന്ത്രിക്കാം. ട്രൈക്കോഡെർമ വിരിഡ യുടെയും വിറ്റാവാക്സിൻ്റെയും മിശ്രിതം കൂടുതൽ ബാധിപ്പ് തടസ്സപ്പെടുത്തുന്നു (98.4%). ഒന്നും രണ്ടും തളികളിൽ യൂറിയ @ 2 - 3% സിനെബുമായി കലർത്തുക. ദ്രവരൂപത്തിലുള്ള വേപ്പില സത്ത് പ്രയോഗിക്കുക. വിത്തിലൂടെ ബാധിക്കുന്ന ജീവകണങ്ങളെ കുറയ്ക്കുന്നതിന് കുമിൾനാശിനിയും, ചൂടുവെള്ളവും ഉപയോഗിച്ചുള്ള പരിചരണ രീതി പ്രയോജനപ്പെടുത്താം. രോഗം കൂടുതലായി പടർന്നുപിടിക്കുന്നത് നിയന്ത്രിക്കാൻ രോഗകാരികളായ ട്രൈക്കോഡെർമ വിരിഡെ (2%), ടി. ഹർസിയാനം (2%), ആസ്പെർജില്ലസ്‌ ഹ്യൂമിക്കോള, ബാസില്ലസ് സബ്റ്റിലസ് എന്നിവ പലപ്പോഴും ഉപയോഗിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം എല്ലായ്പ്പോഴും പരിഗണിക്കുക. കുമിൾനാശിനികൾ പ്രയോഗിക്കുന്നതിലൂടെ എ. ട്രൈറ്റിസിന നിയന്ത്രിക്കാം, ഇത് രോഗത്തിൻ്റെ കാഠിന്യം 75% കുറയ്ക്കുകയും സസ്യങ്ങളുടെ വിളവ് വർദ്ധിപ്പിക്കുകയും ചെയ്യും. മാങ്കോസെബ്, സിറം, സിനെബ് (0.2%), തൈറം, ഫൈറ്റോളൻ, പ്രൊപിനെബ്, ക്ലോറോത്തലോണിൻ, നബാം, പ്രൊപികോനാസോൾ (0.15%), ടെബുകോനാസോൾ, ഹെക്സകോണസോൾ (0.5%) തുടങ്ങിയ കുമിൾനാശിനികൾ പ്രയോഗിക്കുക. മാൻ‌കോസെബിനോടുള്ള സഹിഷ്ണുത വളരുന്നത്‌ തടയാന്‍ കുമിൾനാശിനികൾ സംയോജിപ്പിച്ച് പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ആൾട്ടർനേറിയ ട്രിറ്റീസിന എന്ന കുമിളാണ് കേടുപാടുകൾക്ക് കാരണം. അണുബാധ മണ്ണിലൂടെയും വിത്തിലൂടെയും വ്യാപിക്കുന്നതും കാറ്റിനാൽ വിതരണം ചെയ്യപ്പെടുന്നതും ആണ്. ബാധിക്കപ്പെട്ട വിത്തുകൾ ആരോഗ്യമുള്ളവയേക്കാൾ ചെറുതായിരിക്കാം, മാത്രമല്ല പലപ്പോഴും തവിട്ട് നിറംമാറ്റത്തോടെ ചുരുങ്ങുകയും ചെയ്യും. രോഗബാധയുള്ള മണ്ണിൽ നടുമ്പോഴോ അല്ലെങ്കിൽ ബാധിക്കപ്പെട്ട വിള അവശിഷ്ടങ്ങളുമായി സമ്പർക്കം പുലർത്തുമ്പോഴോ ഇത് ചെടികളിലേക്ക് വ്യാപിക്കുന്നു (ഉദാ. മഴവെള്ളം തെറിക്കുന്നതിലൂടെയോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ). മണ്ണിന്റെ ഉപരിതലത്തിലെ ബാധിക്കപ്പെട്ട അവശിഷ്ടങ്ങളിൽ വേനൽക്കാലത്ത് രണ്ട് മാസം കുമിൾ നിലനിൽക്കും, പക്ഷേ മണ്ണിനടിയിലുള്ള അവശിഷ്ടങ്ങളിൽ നാലുമാസം വരെ നിലനിൽക്കുന്നു. എ. ട്രൈറ്റിസിനയ്ക്ക് ഏകദേശം നാല് ആഴ്ചയിൽ താഴെയുള്ള ഗോതമ്പ് തൈകളെ ബാധിക്കാൻ കഴിയാത്തതിനാൽ ചെടികളുടെ പ്രായം കൂടുന്നതിനനുസരിച്ച് രോഗസാധ്യത വർദ്ധിക്കുന്നു. ചെടികൾക്ക് ഏഴ് ആഴ്ച പ്രായമാകുന്നതുവരെ രോഗലക്ഷണങ്ങൾ പ്രകടമാകില്ല. 20 - 25°C താപനില അണുബാധയ്ക്കും രോഗവികസനത്തിനും അനുയോജ്യമാണ്. കഠിനമായ സാഹചര്യങ്ങളിൽ, വിളവ് നഷ്ടം 80% ത്തിലും അധികരിക്കാം.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള രോഗബാധാ സാധ്യത കുറഞ്ഞ ഇനങ്ങളും ആരോഗ്യമുള്ള വിത്തുകളും ഉപയോഗിക്കുക.
  • മികച്ച ശുചിത്വ നടപടികൾ പരിശീലിക്കുക.
  • രോഗം ബാധിച്ച വിളകൾ കത്തിച്ചും ഉഴുതുമറിച്ചും നശിപ്പിക്കണം.
  • ബാധിക്കപ്പെട്ട വിളകളുടെ അവശിഷ്ടങ്ങൾ വഴി രോഗകാരിയുടെ വായുവിലൂടെയുള്ള വ്യാപനം ഇത് തടയും.
  • ബാധിക്കപ്പെട്ട വിളകളെ നശിപ്പിക്കാൻ കളനാശിനികൾ ഉപയോഗിക്കാം.
  • രോഗം ബാധിച്ച കൃഷിയിടങ്ങളില്‍ കുറഞ്ഞത് രണ്ട് വര്‍ഷം വീണ്ടും വിത്ത് വിതയ്ക്കരുത്.
  • ഉപയോഗത്തിനുശേഷം ഉപേക്ഷിക്കേണ്ട ഉപകരണങ്ങൾ, രോഗം ബാധിച്ച ചെടി ഭാഗങ്ങൾ അല്ലെങ്കിൽ മണ്ണ് എന്നിവ ഓട്ടോക്ലേവിംഗ്, ഉയർന്ന താപനിലയുള്ള ജ്വലനം അല്ലെങ്കിൽ ആഴത്തിൽ കുഴിച്ചിടൽ എന്നീ മാർഗ്ഗങ്ങളിലൂടെ നശിപ്പിക്കണം.
  • നശിപ്പിക്കുന്നതിനായി പ്രദേശത്ത് നിന്ന് നീക്കം ചെയ്യുന്ന ഏതെങ്കിലും ഉപകരണങ്ങൾ ഇരട്ട-ബാഗുകൾ ഉപയോഗിച്ച് പൊതിയണം.
  • ഭാവിയിൽ പകർച്ചവ്യാധികൾ ഉളവാക്കുന്ന രോഗകാരികളുടെ നിലനിൽപ്പും പ്രാഥമിക ജീവകണങ്ങളും കുറയ്ക്കുന്നതിന് വിളവെടുപ്പിനുശേഷം വിള അവശിഷ്ടങ്ങൾ ആഴത്തിൽ ഉഴുതുചേർക്കുക.
  • നിലവിലുള്ള കാറ്റിന്റെ ദിശയ്ക്ക് സമാന്തരമായി വരികൾ നട്ടുപിടിപ്പിച്ചും, ചെടികളുടെ എണ്ണം കുറച്ചും, വിശാലമായ ഇടയകലം നൽകുകയും ചെയ്തുകൊണ്ട് ഇലവിതാനങ്ങളിലെ വായൂസഞ്ചാരം പ്രോത്സാഹിപ്പിക്കുക.
  • ഇലകൾ നനഞ്ഞിരിക്കുന്ന സമയം കുറയ്ക്കുന്നതിന് സാധ്യമെങ്കിൽ സന്ധ്യാസമയത്ത് ജലസേചനവും ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനം ഒഴിവാക്കുകയും ചെയ്യുക.
  • മതിയായ വളങ്ങൾ പ്രയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക