നാരക വിളകൾ

പുളിച്ച അഴുകൽ രോഗം

Geotrichum candidum

കുമിൾ

ചുരുക്കത്തിൽ

  • കായകളുടെ മൃദുവായ, വെള്ളത്തിൽ കുതിർന്ന, തവിട്ട് നിറത്തിലുള്ള അഴുകൽ.
  • വിനാഗിരി പോലെയുള്ള മണം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

അഴുകാൻ തുടങ്ങുന്ന കായകൾക്ക് മങ്ങിയ നിറമോ ഇടയ്ക്കിടെ ചുവപ്പ് കലർന്ന നിറവ്യത്യാസമോ കാണാം. വെളുത്ത ഇനം കായകൾ മങ്ങിയനിറമോ തവിട്ടുനിറമോ ആകും, പർപ്പിൾ ഇനങ്ങളുടെ കായകൾ പർപ്പിൾ അല്ലെങ്കിൽ പിങ്ക് നിറമാകും. പഴയീച്ചകളും പഴയീച്ചകളുടെ ലാർവകളും പൊതുവെ ധാരാളമായി കാണപ്പെടുന്നു. പുളിച്ച അഴുകൽ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പച്ച, നീല പൂപ്പലുകൾക്ക് സമാനമാണ്. കുമിൾ പുറംതൊലി, പാർശ്വ സ്തരങ്ങൾ, സത്ത് നിറഞ്ഞ അറകള്‍ എന്നിവയെ വഴുവഴുത്ത വെള്ളത്തിൽകുതിർന്ന പിണ്ഡമാക്കി മാറ്റുന്നു. ഉയർന്ന ആപേക്ഷിക ആർദ്രതയിൽ, ക്ഷതങ്ങൾ പുളിച്ച്, ചിലപ്പോൾ ചുളിവുകൾ ഉള്ള വെളുത്ത അല്ലെങ്കിൽ ക്രീം നിറമുള്ള മൈസീലിയം കൊണ്ട് പൊതിഞ്ഞിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

പുളിച്ച അഴുകൽ രോഗത്തിന്റെ വികാസം നിയന്ത്രിക്കാൻ പെറോക്സിഡേസ് (പിഒഡി), സൂപ്പർഓക്സൈഡ് ഡൈമുട്ടേസ് (എസ്ഒഡി) എന്നിവയുടെ പ്രതിയോഗി യീസ്റ്റ് ഉപയോഗിക്കുക.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂടിച്ചേർന്ന ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ഹൈഡ്രജൻ പെറോക്സൈഡ്, പൊട്ടാസ്യം മെറ്റാബിസൾഫൈറ്റിന്റെ ലായനികൾ എന്നിവ പോലുള്ള പൊതുവായ സൂക്ഷ്മാണുനാശിനികൾ ഉപയോഗിക്കുക. ഡ്രോസോഫീലിയ ഈച്ചകൾക്കെതിരായ കീടനാശിനി പരിചരണത്തോടൊപ്പം സൂക്ഷ്മാണുനാശിനി പരിചരണരീതികൾ സാധാരണയായി കൂടുതൽ ഫലപ്രദമാണ്. വിളവെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഗുസാറ്റിൻ കുമിൾനാശിനി പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

പ്രകൃതിദത്തമായി ഉണ്ടാകുന്ന പലതരം കുമിളുകൾ മൂലമാണ് കേടുപാടുകൾ സംഭവിക്കുന്നത്. കായിക വളർച്ചയോ അല്ലെങ്കിൽ വിള്ളലുകളോ, പ്രാണികളോ പക്ഷികളോ ആഹരിക്കുന്നതുമൂലമുള്ള പരിക്കുകൾ, അല്ലെങ്കിൽ പൗഡറി മിൽഡ്യൂ ബാധിപ്പ് മൂലമുണ്ടാകുന്ന ക്ഷതങ്ങൾ എന്നിവമൂലം കായ്കൾക്ക് പരിക്ക് സംഭവിക്കുന്ന സ്ഥലങ്ങളിലാണ് രോഗകാരികളുടെ ആക്രമണം സാധാരണയായി സംഭവിക്കുന്നത്. രോഗസാധ്യതയുള്ള ഇനങ്ങളിൽ, ഇറുകിയ ക്ലസ്റ്ററുകളും നേർത്ത തൊലികളും ബാധിപ്പ് കൂടാൻ കാരണമാകുന്നു. ഊഷ്മളമായ ഈർപ്പമുള്ള അവസ്ഥ, കായകളിൽ പഞ്ചസാര അടിഞ്ഞുകൂടൽ തുടങ്ങിയ അനുകൂല സാഹചര്യങ്ങൾ നൂറുകണക്കിന് മുട്ടകൾ ഇടാൻ കായീച്ചകളെ പ്രേരിപ്പിക്കുന്നു. രോഗാണുക്കൾ സാധാരണയായി മണ്ണിൽ കാണപ്പെടുന്നു, ഇത് കാറ്റിൽ വ്യാപിക്കുന്നതോ അല്ലെങ്കിൽ മരത്തിന്റെ മേലാപ്പിനുള്ളിലെ ഫലങ്ങളുടെ ഉപരിതലത്തിലേക്ക് വെള്ളം തെറിക്കുന്നതിലൂടെ വ്യാപിക്കുന്നവയോ ആണ്. കായകൾ പാകമാകുമ്പോൾ, അവയിൽ പുളിച്ച അഴുകൽ രോഗം ബാധിക്കാൻ സാധ്യത കൂടുതലാണ്. രോഗത്തിന്റെ വികസനം ഉയർന്ന ആർദ്രതയെയും 10°C -ന് മുകളിലുള്ള താപനിലയെയും ആശ്രയിച്ചിരിക്കുന്നു, അനുയോജ്യമായ താപനില 25-30°C ആണ്, പുളിച്ച അഴുകലിന്റെ വിപുലമായ ഘട്ടങ്ങളുമായി ബന്ധപ്പെട്ട പുളിച്ച ഗന്ധം ഈച്ചകളെ ആകർഷിക്കുന്നു (ഡ്രോസോഫില ഇനങ്ങൾ), ഇത് കുമിളുകളെ വ്യാപിപ്പിക്കുകയും മറ്റ് പരിക്കുകൾക്ക് കാരണമാകുകയും ചെയ്യും. ഇത് രോഗവ്യാപനത്തിന് കാരണമാകുന്നു. മണ്ണിലെ കുമിൾ ബീജങ്ങൾക്ക് കുഴികളിലെയും ചാലുകളിലെയും പുനഃചംക്രമണ ജലത്തിൽ അടിഞ്ഞുകൂടാൻ കഴിയും.


പ്രതിരോധ നടപടികൾ

  • ഇലവിതാനത്തിന്റെ പരിപാലനം, അധികമുള്ള കായ്കൾ പറിച്ചുനീക്കൽ, ജലസേചനം എന്നിവ വഴി വളർച്ചാ സംബന്ധമായ കാരണങ്ങളാൽ കായകൾക്കുണ്ടാകുന്ന കേടുപാടുകൾ തടയാം.
  • കേടുപാടുകൾ കുറയ്ക്കുന്നതിന് താങ്കളുടെ ചെടികൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
  • കടന്നലുകളെ നിയന്ത്രിക്കാൻ കെണികൾ ഉപയോഗിക്കുക കൂടാതെ അവയുടെ കൂട് നീക്കം ചെയ്യുക.
  • പക്ഷികളുടെ ആക്രമണം മൂലമുള്ള കേടുപാടുകൾ തടയുക.
  • മഴയ്ക്ക് മുൻപുള്ള വിളവെടുപ്പ് പുളിച്ച അഴുകൽ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാൻ സഹായിക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക