Aspergillus spp.
കുമിൾ
ഫലങ്ങൾ പാകമാകുന്ന ഘട്ടത്തിൽ ആർദ്രതയുള്ള സാഹചര്യങ്ങൾ നിലനിൽക്കുകയാണെങ്കിൽ നിരവധി കുമിളുകൾ പെരുകുകയും പിസ്താഷ്യോ ഫലങ്ങൾ അഴുകാൻ കാരണമാകുകയും ചെയ്യുന്നു. പ്രധാനമായും പുറംതോടിന്‍റെ നിറംമാറ്റം, ചില സന്ദർഭങ്ങളിൽ മണമില്ലാത്തതും വർണ്ണരഹിതവുമായ അഫ്ലാറ്റോക്സിൻറെ ഉത്പാദനവും ഇതിന് കാരണമാകുന്നു.കുമിളുകളുടെ ഇണമോ അവയുടെ പെരുപ്പമോ അനുസരിച്ച് നിറംമാറ്റവും അഴുകലും കൂടിയോ കുറഞ്ഞോ ദൃശ്യമാകും. സാധാരണയായി, തോടുകൾ നേരിയ കാക്കിനിറത്തിൽ നിന്നും മഞ്ഞ നിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയി മാറുന്നു. തോടുകൾക്കടിയിൽ, കുമിൾ വളർച്ചയുടെ ലക്ഷണങ്ങൾ പുറന്തോടിൽ കാണപ്പെടും, അത് ചിലപ്പോള്‍ കറയുള്ളതാകാം. തൊലിഭാഗം പലപ്പോഴും തോടുമായി ഒട്ടിച്ചേർന്നിരിക്കും. പുറന്തോട് പൊട്ടിയ ഫലങ്ങളും കീടങ്ങൾ ആക്രമിച്ചവയുമാണ് പ്രത്യേകിച്ച് ബാധിക്കപ്പെട്ടിരിക്കുന്നത്.
രോഗത്തിന് ഫലപ്രദമായ ജൈവിക പരിചരണ രീതികൾ ലഭ്യമല്ല. എന്നിരുന്നാലും അനുയോജ്യമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ,ചെമ്പ് അടിസ്ഥാനമാക്കിയ ജൈവിക കുമിൾനാശിനികൾ തൃപ്തികരമായ ഫലപ്രാപ്തി തരുന്നുണ്ട്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. മെഗസ്റ്റിഗ്മസ് പിസ്താസിയെ, യുറിറ്റൊമ പ്ലോട്ട്നിക്കോവി എന്നീ കീടങ്ങളെ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുക. രോഗനിവാരണത്തിനായി ക്ലോറാത്തലോനിൽ (200 മി.ലി/100 ലി) അല്ലെങ്കിൽ ചെമ്പ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ബാധിക്കപെട്ട ചെടികൾ പരിചരിക്കുക. വിളവെടുപ്പിൻ്റെ അവസാനം പ്രയോഗിക്കുന്നത് വളരെ ഫലപ്രദമാണ് എന്തെന്നാൽ അവ ഫലങ്ങളിൽ രോഗം അതിജീവിക്കുന്നത് ഒഴിവാക്കുന്നു. പരിചരണങ്ങളുടെ കാര്യക്ഷമത പ്രയോഗിക്കുന്ന സമയം, ശുപാർശചെയ്യപ്പെട്ട അളവിലുള്ള ഉപയോഗം കൂടാതെ അറ്റോമൈസറുടെ വേഗത എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
ആസ്പെർജില്ലസ് വർഗ്ഗത്തിൽപ്പെട്ട നിരവധി ഇനങ്ങൾ, കൂടാതെ പെനിസിലിയം, സ്റ്റെംഫിലിം, ഫ്യൂസേറിയം എന്നീ വർഗ്ഗങ്ങളിലെ ചില ഇനങ്ങളുമാണ് പിസ്താഷ്യോ ഫലങ്ങളുടെ അഴുകലിന് കാരണം. ഈ രോഗം പലപ്പോഴും കീടബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് പിസ്താഷ്യോ വിത്ത് ചാൾസിഡ് (മെഗസ്റ്റിഗ്മസ് പിസ്താസിയെ), പിസ്താഷ്യോ വിത്ത് വണ്ട് (യുറിറ്റൊമ പ്ലോട്ട്നിക്കോവി) എന്നിവ. ഈ കീടങ്ങളുണ്ടാക്കുന്ന ദ്വാരങ്ങൾ കുമിളുകൾക്ക് കയറാനുള്ള അവസരമുണ്ടാക്കുന്നു. പാകമാകുന്ന ഘട്ടത്തിലെ ഉയർന്ന താപനിലയും, ആർദ്രതയും ഈർപ്പമുള്ളതുമായ അവസ്ഥകളും രോഗത്തിന് അനുകൂലമാണ്, എന്നിരുന്നാലും ആസ്പെർജില്ലസ് ഇനങ്ങൾ സാദാരണ സാഹചര്യങ്ങളിൽ നിന്നും വരണ്ട സമയത്തും ബാധിച്ചേക്കാം. ഇരുട്ടും വായൂസഞ്ചാരത്തിൻ്റെ കുറവും രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നു. വസന്തകാലത്തെ വൈകിയ സമയങ്ങളിലും, ആദ്യകാല വേനൽ സമയത്തുമുള്ള വെള്ളത്തിൻ്റെ അപര്യാപ്തത പുറന്തോട് പൊട്ടിയ ഫലങ്ങളുടെ എണ്ണം കൂടുന്നതിന് കാരണമാകുന്നു, അതിലൂടെ രോഗചക്രത്തിന് അനുകൂലമായി മാറുന്നു.