Fusarium solani
കുമിൾ
ചെറുസിരകളുടെ തെളിയൽ, ഇലകളുടെ മഞ്ഞപ്പ് എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. ഇളം ചെടികളിൽ, ലക്ഷണങ്ങളിൽ സിരകളുടെ തെളിയലും തുടർന്ന് ഇലഞെട്ടുകളുടെ വാടലും ഉൾപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്തെ ഇലകളിലാണ് ആദ്യം മഞ്ഞനിറം കാണപ്പെടുന്നത്. ഈ ലഘുപത്രങ്ങൾ വാടിപ്പോകുകയും ഒടുവിൽ നശിക്കുകയും ചെയ്‌ത് ലക്ഷണങ്ങൾ പിന്നീടുവരുന്ന ഇലകളിലേക്ക് വ്യാപിക്കുന്നു. പിന്നീടുള്ള ഘട്ടത്തിൽ, സംവഹന കലകളുടെ തവിട്ട് നിറംമാറ്റം സംഭവിക്കുന്നു. താഴ്ഭാഗത്തെ ഇലകളും പിന്നീട് ചെടിയുടെ എല്ലാ ഇലകളും പൊഴിയും. ചെടികൾ മുരടിച്ച് നശിക്കുന്നു. തണ്ടിൽ സാധാരണയായി മുട്ടുകളിലും പരിക്കേറ്റ ഭാഗങ്ങളിലും മൃദുവായ, കടും തവിട്ട് അല്ലെങ്കിൽ കറുത്ത അഴുകലുകൾ പ്രത്യക്ഷപ്പെടുന്നു, ഇത് തണ്ടിനെ ചുറ്റുന്നു. ക്ഷതങ്ങളിൽ ഇളം ഓറഞ്ച് നിറമുള്ളതും വളരെ ചെറുതും ഫ്ളാസ്ക് ആകൃതിയിലുള്ളതുമായ കുമിൾ ഘടനകൾ വികസിക്കുന്നു (പെരിത്തേസിയ). വെളുത്ത പഞ്ഞി പോലെയുള്ള കുമിൾ വളർച്ച ചെടിയിൽ രൂപം കൊണ്ടേക്കാം. വേരുകൾ ബാധിക്കപ്പെടുമ്പോൾ കടും തവിട്ട് നിറവും മൃദുലവും വെള്ളത്തിൽ കുതിർന്നും കാണപ്പെടും. മുളക് കായകളുടെ ബാഹ്യദളപുഞ്‌ജത്തിൻ്റെ തുടക്കത്തിൽ കറുത്തതും വെള്ളത്തിൽ കുതിർന്നതുമായ ക്ഷതങ്ങൾ വികസിച്ചേക്കാം.
ചില വിളകളിലെ ഫ്യൂസേറിയം വാട്ടം നിയന്ത്രിക്കുന്നതിന് ബാക്ടീരിയകളും എഫ്. ഓക്സിസ്പോറത്തിൻ്റെ രോഗകാരികളല്ലാത്ത ഇനങ്ങളും ഉൾപ്പെടെ നിരവധി ജൈവനിയന്ത്രണ ഏജന്റുകൾ ഉപയോഗിക്കുന്നു. ട്രൈക്കോഡെർമ വിരിഡെ @ 1% WP അല്ലെങ്കിൽ @ 5% SC എന്നിവയും വിത്തുകൾ (10 ഗ്രാം / കിലോ വിത്ത്) പരിചരിക്കാൻ ഉപയോഗിക്കാം. ബാസിലസ് സബ്സ്റ്റൈലിസ്, സ്യൂഡോമോണസ് ഫ്ലൂറസെൻസ് എന്നിവ അടിസ്ഥാനമാക്കിയുള്ള മറ്റ് ഉൽപ്പന്നങ്ങളും ഫലപ്രദമാണ്. ട്രൈക്കോഡെർമ ഹർസിയാനം മണ്ണിൽ പ്രയോഗിക്കാം.
ലഭ്യമാണെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. മറ്റ് നടപടികളൊന്നും ഫലപ്രദമല്ലെങ്കിൽ അണുബാധയുള്ള സ്ഥലങ്ങളിൽ മണ്ണ് അടിസ്ഥാനമാക്കിയുള്ള കുമിൾനാശിനികൾ പ്രയോഗിക്കുക. വിതയ്ക്കുന്നതിന് / പറിച്ചുനടുന്നതിന് മുൻപ് കോപ്പർ ഓക്സിക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ 3 ഗ്രാം എന്ന അളവിൽ ഉപയോഗിച്ച് മണ്ണിൽ പ്രയോഗിക്കുന്നതും ഫലപ്രദമാണ്. രോഗവ്യാപനം പരിമിതപ്പെടുത്തുന്നതിന് കാർബെൻഡസിം, ഫിപ്രോനിൽ, ഫ്ലൂക്ലോറലിൻ എന്നിവ അടിസ്ഥാനമാക്കിയുള്ള മറ്റ് ഉൽപ്പന്നങ്ങളും പ്രയോഗിക്കാം.
ചെടികളുടെ സംവഹന കലകളിൽ വളർന്ന് വെള്ളത്തിൻ്റെയും പോഷകത്തിൻ്റെയും വിതരണത്തെ ബാധിക്കുന്ന ഒരു കുമിളാണ് ഫ്യൂസേറിയം സൊളാനി. ചെടികളിൽ അവയുടെ വേരുകളുടെ അഗ്രഭാഗം വഴിയോ വേരുകളിലെ മുറിവുകളിലൂടെയോ നേരിട്ട് രോഗം ബാധിക്കാം. ഒരു പ്രദേശത്ത് രോഗകാരി സ്ഥാപിതമായികഴിഞ്ഞാൽ, അത് വർഷങ്ങളോളം സജീവമായി തുടരും, കാരണം ഇത് ശൈത്യകാലം അതിജീവിക്കുന്ന ബീജകോശങ്ങൾ ഉല്പാദിപ്പിക്കുന്നു. മണ്ണിലൂടെ പകരുന്ന രോഗങ്ങൾ മണ്ണിൽ നിലനിൽക്കുകയും വിത്ത്, മണ്ണ്, വെള്ളം, തൈച്ചെടികൾ, തൊഴിലാളികൾ, ജലസേചന ജലം, കാറ്റ് (രോഗം ബാധിച്ച ചെടികളുടെ അവശിഷ്ടങ്ങൾ വഹിച്ചുകൊണ്ട്) എന്നിവയിലൂടെ വ്യാപിക്കുകയും ചെയ്യുന്നു . വിവിധ ആതിഥേയ വിളകളെ ബാധിക്കുന്ന ഗുരുതരമായ രോഗമുണ്ടാക്കുന്ന ജീവിയാണ് കുമിൾ. പൂവിടല്‍ ഘട്ടത്തിൽ ബാധിപ്പ് സംഭവിക്കുകയാണെങ്കിൽ, ഗുരുതരമായ വിളവ് നഷ്ടം പ്രതീക്ഷിക്കാം. തണ്ടിലെ അഴുകലുകൾ മുകള്‍ഭാഗത്തേക്കുള്ള വെള്ളത്തിൻ്റെ സംവഹനം തടയുന്നു, ഇത് ചെടി വാടുന്നതിനും ക്രമേണ നശിക്കുന്നതിനും കാരണമാകുന്നു. നശിച്ചതോ നശിച്ചുകൊണ്ടിരിക്കുന്നതോ ആയ സസ്യ കലകളിൽ പെരുകാനും രാത്രിയിൽ ബീജങ്ങളെ സജീവമായി പുറന്തള്ളാനും ഫ്യൂസേറിയം സൊളാനിക്ക് കഴിയും. താരതമ്യേന മണ്ണിലെ ഉയർന്ന ഈർപ്പവും മണ്ണിൻ്റെ കൂടിയ താപനിലയുമാണ് ഫംഗസിന് അനുകൂലമായ അവസ്ഥ. ദുര്‍ബലമായ നീർവാർച്ച അല്ലെങ്കിൽ അമിത ജലസേചനം രോഗം വ്യാപിക്കുന്നതിന് സഹായിക്കുന്നു.