Phakopsora gossypii
കുമിൾ
ഉഷ്ണമേഖല ചെമ്പൂപ്പിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് മുതിര്‍ന്ന ഇലകളിലാണ്. നന്നേ ചെറിയ, തെളിഞ്ഞ മഞ്ഞ മുതല്‍ ഓറഞ്ച് വരെയുള്ള വടുക്കള്‍ ഇലകളുടെ മുകള്‍ഭാഗത്ത് ദൃശ്യമാകുന്നു. താഴ് ഭാഗത്ത് കാഴ്ച്ചയില്‍ അല്‍പ്പം വലുതും പരുക്കനുമായ സമാന നിറമുള്ള കുമിളകള്‍ പ്രത്യക്ഷപ്പെടും. രോഗം പുരോഗമിക്കവേ, ഇവ വലിയ അല്‍പ്പം ഉയര്‍ന്ന വിളറിയ തവിട്ടു നിറമുള്ള മഞ്ഞ വലയത്താല്‍ ചുറ്റപ്പെട്ട കുമിള്‍ കുമിളകളായി മാറുന്നു. അവ പൊട്ടിത്തെറിച്ചു തുറക്കവേ, അവയുടെ ബീജങ്ങള്‍ പുറത്തു വരികയും മിക്കവാറും അവ ഒരുമിച്ചു കൂടി ക്രമരഹിതമായ ഇരുണ്ട തവിട്ടു പുള്ളികളായി മാറുകയും ചെയ്യുന്നു. തണ്ടുകളിലും ഇലഞെടുപ്പിലും ഈ കുമിളകള്‍ ദീര്‍ഘിക്കുകയും അധികം ഉയരാതെയിരിക്കുകയും ചെയ്യുന്നു. ചെടികള്‍ അകാലത്തില്‍ ഇലകൊഴിയുകയും രോഗം വളരവേ, പഞ്ഞിഗോളങ്ങളുടെ വലിപ്പം കുറയുന്നതില്‍ എത്തുകയും ചെയ്യുന്നു.
കോറിമ്പിയ സിട്രിയോഡോരിയ 1 %, സിമ്പോപോഗന്‍ നര്‍ദാസ് 0.5% ,തൈമസ് വല്‍ഗാരിസ് 0.3% എന്നിവയുടെ തൈലങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ചെമ്പൂപ്പിന്റെ തീവ്രതയും രോഗബാധയും കുറയ്ക്കാന്‍ ഉപയോഗിച്ച് വരുന്നു.
ലഭ്യമെങ്കില്‍ ജൈവ ചികിത്സകളെ പ്രതിരോധ നടപടികളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ശരിയായ കുമിള്‍നാശിനി തിരഞ്ഞെടുക്കുന്നതും ശരിയായ സമയത്ത് അത് പ്രയോഗിക്കുന്നതും നിര്‍ണ്ണായകമാണ്. ഹെക്സാകൊനസോള്‍, പ്രോപികൊനസോള്‍(1-2 മി.ലി./1 ലി. വെള്ളം) എന്നിവ വിതച്ചു 75 ദിവസങ്ങള്‍ക്കു ശേഷം 15 ദിവസ ഇടവേളയില്‍ പരമാവധി നൂറ്റി ഇരുപതാമത്തെ ദിവസം വരെ പ്രയോഗിക്കുന്നത് വിളവു നഷ്ടം പരിമിതമാക്കും. ഗ്രാമ ഗ്രാസില്‍ നിന്നുള്ള ബീജങ്ങള്‍ രൂപപ്പെടുന്നതിന് മുമ്പ് മന്‍കൊസേബ് 0.25% തളിക്കുക.
ഫഖോസ്പോറ ഗോസിപ്പി എന്ന കുമിള്‍ മൂലം പകരുന്ന വളരെ വിനാശകാരിയായ രോഗമാണ് പരുത്തിയിലെ ചെമ്പൂപ്പ്. ഇത് വിത്തിലൂടെയോ മണ്ണിലൂടെയോ പകരുന്നതല്ല, അതിനാല്‍ അവയ്ക്ക് അതിജീവിക്കാന്‍ സജീവമായ ഹരിതക കോശം ആവശ്യമാണ്. സീസണില്‍, പരുത്തിയുടെ കുമിളകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ കൃഷിയിടത്തിനു സമീപമുള്ള ഗ്രാമഗ്രാസ്സിനെ ( ബുട്ടെലുവ എസ് പി പി)ബാധിച്ച് ദീര്‍ഘിച്ച തവിട്ടു നിറമോ കറുപ്പ് നിറമോ ഉള്ള പുള്ളികള്‍ അവയുടെ ഇലകളില്‍ ഉത്പാദിപ്പിക്കുന്നു. അടുത്ത സീസണിന്റെ തുടക്കത്തില്‍, ഈ പുല്ലുകളില്‍ ഉത്പാദിപ്പിക്കപ്പെട്ട ബീജങ്ങളാണ് ജീവിതചക്രം പൂര്‍ണ്ണമാകാന്‍ പരുത്തിച്ചെടികളില്‍ സംക്രമിക്കുന്നത്. ഈ ബീജങ്ങള്‍ ഇലക്കോശങ്ങളിലെ മുറിവുകളിലൂടെ പ്രവേശിക്കുന്നതില്‍ അധികമായി ചെടിയുടെ കോശങ്ങളില്‍ നേരിട്ട് തുളഞ്ഞു കയറുന്നു. ഉയര്‍ന്ന ആര്‍ദ്രത, ഇലയുടെ നനവ്, മിതമായത് മുതല്‍ ഊഷ്മളമായത് വരെയുള്ള താപനിലകള്‍ എന്നിവ ഈ രോഗത്തിന് പ്രേരകമാണ്.