പരുത്തി

മൈറോതെസിയം ഇലപ്പുള്ളി

Myrothecium roridum

കുമിൾ

ചുരുക്കത്തിൽ

  • തണ്ടിന്റെയും മണ്ണിനു മുകളില്‍ കാണുന്ന മറ്റു ഭാഗങ്ങളുടെയും അഴുകൽ.
  • ഇലകളിലൂടെ അരികുകൾക്ക് സമീപം ഇളം തവിട്ടു മുതല്‍ കറുപ്പ് വരെ നിറമുള്ള പുള്ളിക്കുത്തുകൾ.
  • ക്ഷങ്ങളുടെ കേന്ദ്രഭാഗം അടർന്നുപോകുന്നു - വെടിയുണ്ടയേറ്റതുപോലെയുള്ള ദ്വാരങ്ങള്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


പരുത്തി

ലക്ഷണങ്ങൾ

തണ്ടിന്‍റെയും മണ്ണിനു മുകളിലുള്ള ഭാഗങ്ങളുടെയും അഴുകലും ഇലകളില്‍ തവിട്ടു നിറമുള്ള കേന്ദ്രീകൃത പുള്ളികളുമാണ് സവിശേഷ ലക്ഷണങ്ങള്‍. ഉയര്‍ന്ന ആര്‍ദ്രതയില്‍ അവയ്ക്ക് സവിശേഷമായ ലക്ഷണം നല്‍കി ഉയര്‍ന്നു നില്‍ക്കുന്ന കറുത്ത രൂപങ്ങളും വെളുത്ത രോമങ്ങളുടെ കൂട്ടവും വടുക്കളില്‍ വികസിച്ചേക്കാം. ഉദ്യാനകൃഷി വിളകളില്‍ മണ്ണിനു മുകളിലുള്ള ഭാഗങ്ങളിളിലും തൊട്ടടുത്തുള്ള ഇലഞെട്ടുകളിലും കാണുന്ന തവിട്ടു നിറമുള്ള മൃദുവായ അഴുകലായാണ് ലക്ഷണങ്ങള്‍ സാധാരണ ആരംഭിക്കുന്നത്. ക്രമേണ വടുക്കള്‍ തണ്ടിലൂടെ പുരോഗമിക്കവേ ചെറിയ വെളുത്ത രോമങ്ങളുടെ കൂട്ടം രോഗം ബാധിച്ച കലകളില്‍ പ്രത്യക്ഷപ്പെടുന്നു. ചെറിയ ക്രമരഹിതമായ തവിട്ടു നിറം മുതല്‍ കറുപ്പ് നിറം വരെയുള്ള പുള്ളികള്‍ ഇലകളില്‍ ദൃശ്യമാകുന്നു. ഈ പുള്ളികള്‍ ക്രമേണ വ്യക്തമായ കേന്ദ്ര ഭാഗത്തോടെ കൂടുതല്‍ വൃത്താകാരം നേടുന്നു. പിന്നീട്, പഴകിയ വടുക്കള്‍ ഒരുമിച്ചു ചേരുകയും ചെറിയ വെളുത്ത കുരുക്കളാല്‍ ആവരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇവ ഉണങ്ങവേ, വടുക്കളുടെ കേന്ദ്രഭാഗം വെളുത്ത് പേപ്പര്‍ പോലെയായി ഇലകളില്‍ വെടിയുണ്ടയേറ്റ പോലെയുള്ള ക്രമരഹിതമായ ദ്വാരങ്ങള്‍ അവശേഷിപ്പിച്ച് ക്രമേണ അടര്‍ന്നു വീണേക്കാം. പിന്നീടുള്ള ഘട്ടങ്ങളില്‍ ചെടി മുഴുവനും ഒടിഞ്ഞു വീണേക്കാം, പക്ഷേ ഫലങ്ങൾ വളരെ അപൂര്‍വ്വമായി മാത്രമേ ബാധിക്കപ്പെടുകയുള്ളൂ.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇന്നുവരെ മൈറോതെസിയം ഇലപ്പുള്ളിയ്ക്കെതിരായി ജൈവ പരിചരണ രീതികളൊന്നും ലഭ്യമല്ല. ഈ കുമിളിനെ നിയന്ത്രിക്കാൻ താങ്കള്‍ക്ക് എന്തെകിലും മാർഗ്ഗങ്ങൾ അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. ലക്ഷണങ്ങള്‍ ആദ്യം കണ്ടെത്തുമ്പോള്‍ തന്നെ മാന്‍കോസെബ് അല്ലെങ്കില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ്‌ 2 കി.ഗ്രാം/ ഹെക്ടര്‍ തളിക്കുകയും 15 ദിവസത്തെ ഇടവേളകളില്‍ രണ്ടു മൂന്നു തവണ ഈ പരിചരണം ആവര്‍ത്തിക്കുകയും ചെയ്യണം. സീസണിന്‍റെ വൈകിയ ഘട്ടത്തിലാണ് രോഗബാധ ഉണ്ടാകുന്നതെങ്കില്‍, വിളവെടുപ്പിനു മുമ്പായി രാസപരിചരണത്തിന് മതിയായ ഇടവേള ഉണ്ടോയെന്ന് പരിശോധിക്കുക.

അതിന് എന്താണ് കാരണം

സാമ്പത്തിക പ്രാധാന്യമുള്ള വിളകളിലും അലങ്കാരച്ചെടികളിലും മണ്ണിനു മുകളിലുള്ള ഭാഗങ്ങളിലും കാണ്ഡത്തിലും അഴുകലിന് കാരണമാകുന്ന മൈറോതെസിയം റോറിഡം എന്ന കുമിളുകളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഈ രോഗം നിരവധി മാര്‍ഗ്ഗങ്ങളിലൂടെ പകരും, ഉദാഹരണത്തിന് പറിച്ചുനടുമ്പോഴുള്ള മോശമായ രീതികള്‍, ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനം, യാന്ത്രികമോ കീടങ്ങള്‍ മൂലമോ ഉള്ള മുറിവുകള്‍. പരുക്കേറ്റ കലകൾ കുമിളുകള്‍ക്ക് ചെടികളില്‍ പ്രവേശിച്ച് അണുബാധയേല്‍പ്പിക്കാനുള്ള പ്രവേശന മാര്‍ഗ്ഗങ്ങളായി മാറുന്നു. രോഗ ആക്രമണവും രോഗലക്ഷങ്ങളുടെ തീവ്രതയും ഊഷ്മളമായ, നനഞ്ഞ കാലാവസ്ഥയിലും ഉയര്‍ന്ന ആര്‍ദ്രതയിലും വര്‍ദ്ധിക്കുന്നു. അവസാനം രോഗവും വര്‍ദ്ധിക്കുന്നു.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • അമിത വളപ്രയോഗം ഒഴിവാക്കുകയും, സീസണില്‍ വളത്തിന്‍റെ ആകെ അളവ് വിഭജിച്ച് പല തവണകളായി പ്രയോഗിക്കുകയും ചെയ്യുക.
  • കൃഷിപ്പണികള്‍ക്കിടയില്‍ ചെടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പരിക്കുകള്‍ ഒഴിവാക്കുക.
  • ജലസേചന സമയം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് ഇലകളിലെ നനവ്‌ പരമാവധി കുറയ്ക്കുക.
  • കൃഷിപ്പണികള്‍ക്ക് ശേഷം എല്ലാ പണിയായുധങ്ങളും അണുവിമുക്തമാക്കി ശുചിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
  • മോശമായ നടപടികൾ പരിക്കുകളുണ്ടാകാൻ കാരണമായേക്കാം എന്നുള്ളതുകൊണ്ട് പായ്ക്ക് ചെയ്യുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുക.
  • ബാധിക്കപ്പെട്ട ചെടിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് നശിപ്പിക്കുക.
  • രോഗത്തിൻ്റെ പെരുപ്പത്തിന് കാരണമാകുമെന്നതിനാല്‍ ഒരിനം വിള തന്നെ കൃഷി ചെയ്യുന്നത് ഒഴിവാക്കുക.
  • താങ്കളുടെ ചെടികൾക്ക് അനുയോജ്യമായ പിഎച്ച് നില ലഭ്യമാക്കുന്നതിന് കൃഷിയിടങ്ങളിൽ കുമ്മായം പ്രയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക