ചോളം

ചോളം ചെടികളിലെ ഡൗണി മിൽഡ്യൂ

Peronosclerospora sorghi

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ ഹരിതാനാശം സംഭവിച്ച വരകൾ രൂപപ്പെടുന്നു.
  • ചെടിയുടെ മുരടിച്ചതും ഇടതൂർന്നതുമായ രൂപം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ചോളം

ലക്ഷണങ്ങൾ

ഇലകളുടെ മുകളിലും താഴെയുമുള്ള പ്രതലത്തിൽ വെളുത്ത കുമിൾ വളർച്ചകൾ രൂപപ്പെടുന്നു. ഇടമുട്ടുകൾ ചുരുങ്ങുന്നത് ചെടികളുടെ മുരടിച്ചതും ഇടതൂർന്നതുമായ രൂപമാറ്റത്തിന് കാരണമാകുന്നു. ആൺപൂക്കളുടെ കതിരിലെ വിടരാത്ത സഹപത്രങ്ങളിലും കുമിൾ വളർച്ച സംഭവിക്കുന്നു. കതിരിൽ ചെറുതും വലുതുമായ ഇലകൾ കാണപ്പെടാം.

Recommendations

ജൈവ നിയന്ത്രണം

പ്രതിരോധശേഷിയുള്ള ഇനങ്ങളും സങ്കരയിനങ്ങളും കൃഷിചെയ്യുക.

രാസ നിയന്ത്രണം

ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. മെറ്റലാക്‌സിൽ, മാങ്കോസെബ് തുടങ്ങിയ സജീവ ഘടകങ്ങൾ അടങ്ങിയ വ്യവസ്ഥാപരമായ കുമിൾനാശിനികൾ ഉപയോഗിച്ച് വിത്ത് പരിചരിക്കുക.

അതിന് എന്താണ് കാരണം

ഇലകളുടെ ഇരുപ്രതലങ്ങളിലും വെളുത്ത ഘടനകളായി വളരുന്ന കുമിൾ ആണ് കേടുപാടുകൾക്ക് കാരണം. അണുബാധയുടെ പ്രാഥമിക ഉറവിടം മണ്ണിലെ ഊസ്പോറുകൾ വഴിയും രോഗബാധിതമായ ചോളം വിത്തുകളിൽ അടങ്ങിയിരിക്കുന്ന സുഷുപ്തിയിലുള്ള മൈസീലിയം മൂലവുമാണ്. കുമിൾ ആതിഥേയ കോശങ്ങളിൽ പെരുകിക്കഴിഞ്ഞാൽ, സ്‌പോറാൻജിയോഫോറുകൾ സ്‌റ്റോമറ്റയിൽ നിന്ന് ഉയർന്ന് വരികയും കോണിഡിയ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു, ഇത് മഴയും കാറ്റും മൂലം ദ്വിതീയ അണുബാധയ്ക്ക് കാരണമാകുന്നു.


പ്രതിരോധ നടപടികൾ

  • വൃത്തിയുള്ള വിള പരിപാലനരീതികൾ പരിശീലിക്കുക.
  • മണ്ണ് നന്നായി ഉഴുതുമറിക്കുക.
  • പയർവർഗ്ഗങ്ങൾ ഉപയോഗിച്ച് വിള പരിക്രമം നടത്തുക.
  • രോഗം ബാധിക്കപ്പെട്ട ചെടികൾ നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക