ചോളം

ചോളത്തിൽ വൈകിയ ഘട്ടത്തിലെ വാട്ടം

Magnaporthiopsis maydis

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • സാധാരണയായി പൂവിടൽ ഘട്ടത്തിലോ അതിനുശേഷമോ ഉണ്ടാകുന്നു.
  • ചെടികൾ താഴെനിന്നും മുകളിലേക്ക് വാടുന്നു.
  • ഇലകൾ മങ്ങിയ പച്ചനിറത്തിൽ ദൃശ്യമാകുകയും പിന്നീട് ഉണങ്ങുകയും ചെയ്യുന്നു.
  • താഴ്ഭാഗത്തെ ഇടമുട്ടുകളിൽ നിറംമാറ്റം സംഭവിച്ച് ചുവപ്പുകലർന്ന തവിട്ടുനിറത്തിൽ മൃദുവായി മാറുന്നു മാത്രമല്ല ക്രമേണ അവ പൊള്ളയായി ഉണങ്ങുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ സാധാരണയായി പൂവിടൽ ഘട്ടത്തിലോ അതിനുശേഷമോ കാണപ്പെടുന്നു, മാത്രമല്ല ചോളച്ചെടിയുടെ ഇനം, കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവ അനുസരിച്ച് ലക്ഷണങ്ങളുടെ രൂക്ഷത വ്യത്യാസപ്പെട്ടിരിക്കും. ചെടികളുടെ താഴ്ഭാഗത്തുള്ള ഇലകൾ വാടാൻ തുടങ്ങുകയും അവ മങ്ങിയ പച്ച നിറമായി മാറുകയും ചെയ്യും. ക്രമേണ, ലക്ഷണങ്ങൾ മുകളിലേക്ക് പുരോഗമിക്കവേ ഇലകൾ ഉണങ്ങി ഉള്ളിലേക്ക് ചുരുളൻ തുടങ്ങും. ബാധിക്കപ്പെട്ട ചെടികളിലെ ചോളക്കതിരുകൾ ശരിയായി വളരുന്നില്ല, അവയുടെ പുറംതോടിലും ക്ഷതങ്ങൾ ദൃശ്യമായേക്കാം കൂടാതെ ധാന്യങ്ങളുടെ രൂപപ്പെടലും തടസപ്പെട്ടേക്കും. ചില സന്ദർഭങ്ങളിൽ, മഞ്ഞ മുതൽ പർപ്പിൾ വരെയോ അല്ലെങ്കിൽ ഇരുണ്ട തവിട്ട് നിറത്തിലോ ഉള്ള പാടുകൾ തണ്ടുകളുടെ ചുവട്ടിൽ ദൃശ്യമാകുന്നു. സംവഹണ കലകളുടെ ഭാഗങ്ങളും ഇടമുട്ടുകളും ചുവപ്പുകലർന്ന- തവിട്ട് നിറമായി മാറുന്നു, ഇത് തണ്ടുകളുടെ ഛേദം പരിശോധിച്ചാൽ വ്യക്തമായി കാണാം. തത്‌ഫലമായി അവ ഉണങ്ങി, ചുരുങ്ങി പൊള്ളയായി മാറുന്നു.

Recommendations

ജൈവ നിയന്ത്രണം

വിത്തുകൾ പരിചരിക്കുന്നതിനും ഈ രോഗാണുക്കളുടെ ബാധിപ്പ് കുറക്കുന്നതിനും സൂക്ഷ്മജീവികളെ അടിസ്ഥാനമാക്കിയ നിരവധി ലായനികൾ പരീക്ഷണശാലകളിൽ പരീക്ഷിട്ടുണ്ട്: ട്രൈക്കുറസ് സ്പൈറാലിസ്, സ്ട്രെപ്റ്റോമൈസസ് ഗ്രമിനോഫേസിയൻസ്, എസ്. ഗിബ്സോനീ, എസ്. ലിഡിക്കസ്, എസ്. നൊഗാലേറ്റർ, എസ്. റോച്ചൈ, എസ്. അനുലേറ്റസ് എന്നീ കുമിളുകളും കാൻഡിഡ മൾട്ടോസ, സി. ഗ്ലാബ്രാറ്റ, സി. സ്ലൂഫൈ, റോഡോടൊറുല റുബ്ര, ട്രൈക്കോസ്പോറോൺ ക്യൂട്ടേനിയം എന്നീ യീസ്റ്റുകൾ. പ്രതിയോഗി ബാക്ടീരിയളായ ബാസില്ലസ് സബ്റ്റിലിസ് അടങ്ങിയ ലായനികളും വിത സമയത്ത് ബാധിക്കപ്പെട്ട മണ്ണിൽ കൂട്ടിച്ചേർക്കുന്നത് ബാധിപ്പ് കുറയ്ക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഇത് വിത്തിലൂടെയും മണ്ണിലൂടെയും പകരുന്ന രോഗമായതിനാൽ, സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള വിത്തുകൾ വാങ്ങാൻ ശുപാർശ ചെയ്യുന്നു. കുമിള്നാശിനികൾ അടങ്ങിയ വെള്ളത്തിൽ മുക്കി നടത്തുന്ന വിത്ത് പരിചരണ രീതിയും ഫലപ്രദമാണ്. അസോക്സിട്രോബിൻ, ബെനോമൈൽ, ക്യാപ്റ്റൻ എന്നിവ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങളോ അല്ലെങ്കിൽ കുമിൾനാശിനികളുടെ സംയുക്തങ്ങളോ കുമിളിനെതിരെ കാര്യക്ഷമമാണ്.

അതിന് എന്താണ് കാരണം

മണ്ണിലോ അല്ലെങ്കിൽ വിത്തുകളിലോ ശൈത്യകാലം അതിജീവിക്കാൻ കഴിവുള്ള മാഗ്നപോർത്തിയോപ്സിസ് മൈഡിസ് എന്ന കുമിളുകളനു ലക്ഷണങ്ങൾക്ക് കാരണം. മണ്ണിലൂടെയോ അല്ലെങ്കിൽ വിത്തുകളിലൂടെയോ വ്യാപിക്കുന്ന ബീജകോശങ്ങൾ തൈച്ചെടികളുടെ വേരുകളിലെ ചെറിയ മുറിവുകളിലൂടെ കടന്ന് ക്രമേണ കലകളിൽ അവ വികസിക്കുന്നതിനനുസരിച്ച് പെരുകുന്നു. സംവഹന കലകളിലൂടെ അവ വേരുകളിൽ നിന്നും മുകളിലേക്ക് തണ്ടുകളിലേക്കോ ചോളക്കതിരുകളിലോ ധാന്യങ്ങളിലേക്കോ വഹിക്കപ്പെടുന്നു. രോഗവ്യാപനത്തിനുള്ള അനുയോജ്യമായ സാഹചര്യങ്ങൾ: 24°C എന്ന നിലയിലുള്ള സ്ഥായിയായ താപനില അല്ലെങ്കിൽ 20 നും 32°C -നും ഇടയിൽ പ്രകൃത്യാലുള്ള താപനിലയുട വ്യതിയാനം. ഉയർന്ന താപനില കുമിളുകളുടെ വളർച്ച തടയുന്നു, ഉദാഹരണത്തിന് 36°C എന്ന താപനിലയിൽ രോഗബാധയുടെ അളവ് കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഈ രോഗത്തിന് സാമ്പത്തികപരമായി പ്രാധാന്യമുണ്ട്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നും വിത്തുകൾ വാങ്ങുക.
  • നടുന്നതിനുമുൻപ് വിത്തുകളിൽ കുമിളിൻ്റെ സാന്നിദ്ധ്യം പരിശോധിക്കുക.
  • മണ്ണിൽ കൂടുതൽ ഈർപ്പമുള്ള അവസ്ഥ ഒഴിവാക്കുന്നതിന് നല്ലരു ജലസേചന നടപടി ആസൂത്രണം ചെയ്യുക.
  • ബാധിക്കപ്പെട്ട പ്രദേശങ്ങളോ അവിടെനിന്നുള്ള വിത്തുകളോ ഉപയോഗിക്കരുത്.
  • കാർഷിക സീസണിൽ മികച്ച വളപ്രയോഗ പദ്ധതി ആസൂത്രണം ചെയ്യുക, പ്രധാനമായും പൊട്ടാഷ് പ്രയോഗം.
  • രോഗബാധ സംശയിക്കാത്ത വിളകളുമായോ അല്ലെങ്കിൽ നെല്ലുമായോ നിരവധി വർഷങ്ങൾ വിളപരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക