കാപ്സിക്കവും മുളകും

മുളകിലെ പൗഡറി മിൽഡ്യൂ

Leveillula taurica

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലയ്ക്ക് മുകളില്‍ തുടച്ച് മാറ്റാൻ കഴിയുന്ന പൊടി കൊണ്ടുള്ള ആവരണം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കാപ്സിക്കവും മുളകും

ലക്ഷണങ്ങൾ

ലോവീലുള്ള എന്ന രോഗാണു മിക്കവാറും ഇലകളെയാണ് ബാധിക്കുന്നത്, എന്നാൽ തണ്ടുകളും ഫലങ്ങളും വല്ലപ്പോഴും ബാധിക്കപ്പെട്ടേക്കാം. പൊടിരൂപത്തിലുള്ള വെളുത്ത പുള്ളികൾ ഇലകളുടെ അടിഭാഗത്തും, വ്യത്യസ്ത തീവ്രതയിലുള്ള മഞ്ഞനിറത്തിലുള്ള പുള്ളികൾ മുകൾഭാഗത്തും പ്രത്യക്ഷപ്പെടുന്നതാണ് ആദ്യലക്ഷണങ്ങൾ. പിന്നീട് പൊടിരൂപത്തിലുള്ള വെളുത്ത പുള്ളികൾ മുകൾഭാഗത്തും വികസിക്കും. രോഗം വ്യാപിക്കുന്നതിനനുസരിച്ച്, ബാധിക്കപ്പെട്ട ഭാഗങ്ങൾ ചുരുങ്ങി, ഇലകൾ ചെടിയിൽ നിന്ന് കൊഴിഞ്ഞ് ചെടി നശിച്ചേക്കാം.

Recommendations

ജൈവ നിയന്ത്രണം

ഉദ്യാനങ്ങൾക്ക്, പാൽ-വെള്ളം ലായനി പ്രകൃതിദത്ത കുമിൾ നാശിനി എന്ന നിലയിൽ ഫലം തരുന്നതായി കാണുന്നു. ഒരോ രണ്ടാമത്തെ ദിവസവും ഈ ലായനി ഇലകളിൽ പ്രയോഗിക്കുക. പൗഡറി മിൽഡ്യൂവിന്‍റെ ഇനം ആതിഥേയ വിളയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു, മാത്രമല്ല ഈ ലായനി എല്ലാ ഇനങ്ങൾക്കും ഫലപ്രദമായിരിക്കില്ല. പുരോഗതി കാണുന്നില്ല എങ്കിൽ വെളുത്തുള്ളിയോ, സോഡിയം ബൈകാർബണേറ്റ് ലായനിയോ പരീക്ഷിച്ചു നോക്കാവുന്നതാണ്. വാണിജ്യപരമായ ജൈവ പരിചരണ രീതികളും ലഭ്യമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. പൗഡറി മിൽഡ്യൂവിന് വിധേയമാകുന്ന വിളകളുടെ ആധിക്യം മൂലം, ഇതിന് ഒരു പ്രത്യേക രാസ പരിചരണം ശുപാർശ ചെയ്യുന്നത് പ്രയാസമാണ്. നനയ്ക്കാവുന്ന സൾഫർ, ട്രൈഫ്ലൂമിസോൾ, മൈക്ലോബ്യൂട്ടാനിൽ എന്നിവ അടിസ്ഥാനമായുള്ള കുമിൾനാശിനികൾ ചില വിളകളിൽ കുമിൾ വളർച്ച നിയന്ത്രിക്കുന്നതായി കാണുന്നു.

അതിന് എന്താണ് കാരണം

കുമിൾ ബീജകോശങ്ങൾ ഇല മുകുളങ്ങള്‍ക്കുള്ളിലോ മറ്റ് ചെടി അവശിഷ്ടങ്ങളിലോ ശൈത്യകാലം അതിജീവിക്കുന്നു. കാറ്റ്, വെള്ളം, കീടങ്ങൾ തുടങ്ങിയവ ബീജങ്ങളെ സമീപത്തെ ചെടികളിലേക്ക് വ്യാപിപ്പിക്കുന്നു. ഇത് ഒരു കുമിളാണെങ്കിലും, പൗഡറി മിൽഡ്യൂ ഏറെക്കുറെ സാധാരണയായി വരണ്ട കാലാവസ്ഥയിലും ഉണ്ടാകുന്നു. ഇത് 10 -നും 12°C -നും ഇടയിലുള്ള താപനിലകളിലും അതിജീവിക്കും എങ്കിലും അനുയോജ്യമായ സാഹചര്യം 30°C ആണ്. ഡൗണി മിൽഡ്യൂവിന് വിപരീതമായി, ചെറിയ അളവിലുള്ള മഴ, പതിവായുള്ള പുലർകാല മഞ്ഞ് എന്നിവ പൗഡറി മിൽഡ്യൂവിന്‍റെ വ്യാപനം വേഗത്തിലാക്കുന്നു.


പ്രതിരോധ നടപടികൾ

  • പ്രതിരോധശക്തിയുള്ള അല്ലെങ്കിൽ സഹനശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • മികച്ച വായൂസഞ്ചാരം സാദ്ധ്യമാക്കാന്‍ ചെടികൾക്കിടയിൽ മതിയായ ഇടയകലം നൽകുക.
  • പുള്ളികൾ ആദ്യം ദൃശ്യമാകുമ്പോൾ തന്നെ ബാധിക്കപ്പെട്ട ഇലകൾ നീക്കം ചെയ്യുക.
  • ബാധിക്കപ്പെട്ട ചെടികളിൽ സ്പര്‍ശിച്ച ശേഷം ആരോഗ്യമുള്ള ചെടികൾ സ്പര്‍ശിക്കരുത്.
  • കനത്തിൽ പുതയിടുന്നത് മണ്ണിൽ നിന്നും ബീജങ്ങള്‍ ഇലകളിലേക്ക് വ്യാപിക്കുന്നത് തടയും.
  • ചില സാഹചര്യങ്ങളിൽ വിളപരിക്രമം ഫലം ചെയ്യും.
  • സമീകൃതമായ പോഷക വിതരണത്തിന് വളപ്രയോഗം നടത്തുക.താപനിലയിലെ അധികരിച്ച വ്യത്യാസങ്ങൾ ഒഴിവാക്കുക.
  • വിളവെടുപ്പിന് ശേഷം ചെടി അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയോ ഉഴുതു മറിക്കുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക