പരുത്തി

ചാര നിറത്തിലുള്ള ഇലപ്പുള്ളികൾ

Stemphylium solani

കുമിൾ

ചുരുക്കത്തിൽ

  • മുകൾ ഭാഗത്തെ ഇലകളിൽ ഒരു വെളുത്ത കേന്ദ്രഭാഗവും പർപ്പിൾ നിറത്തിലുള്ള അരികുകളോടും കൂടി ഏകകേന്ദ്രമായ രൂപഘടനയുള്ള ക്ഷതങ്ങൾ ദൃശ്യമാകുന്നു.
  • ഇലകളിലെ കലകൾ വിണ്ടു കീറുന്നു കൂടാതെ "വെടിയേറ്റതുപോലെയുള്ള ദ്വാരങ്ങൾ" പ്രത്യക്ഷപ്പെടുന്നു.
  • പൊട്ടാസിയത്തിൻ്റെ അപര്യാപ്തതയുമായി ദൃഢമായി ബന്ധപ്പെട്ടിരിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

7 വിളകൾ
പരുത്തി
വഴുതന
വെളുത്തുള്ളി
ഉള്ളി
കൂടുതൽ

പരുത്തി

ലക്ഷണങ്ങൾ

ചാരനിറത്തിലുള്ള ഇലപ്പുള്ളികൾ 2 സെന്റിമീറ്ററോളം വ്യാസത്തിലും, വൃത്താകൃതിയിൽ പർപ്പിൾ നിറത്തിലുള്ള അരികുകളോടുകൂടിയും ആയിരിക്കും. അവ പൂർണ വളർച്ചയെത്തുമ്പോൾ, ഏകകേന്ദ്രീകൃതമായ രൂപഘടന നേടുകയും കൂടാതെ ഒരു വെളുത്ത മധ്യഭാഗം ഈ ക്ഷതങ്ങളിൽ വികസിച്ച്, പിന്നീട് പൊട്ടി വീണുപോകുന്നു, ഇത് "വെടിയേറ്റതുപോലെയുള്ള ദ്വാരങ്ങൾ" ദൃശ്യമാകുന്നതിലേക്ക് നയിക്കും.ക്ഷതങ്ങൾ സാധാരണയായി ഇലപ്പടർപ്പിലെ മുകൾ ഭാഗത്തെ ഇലകളിലാണ് ദൃശ്യമാകുന്നത് കൂടാതെ ഇവ ഇലകളുടെ അരികുകളിൽ നിന്നും ആരംഭിച്ച് അകത്തേക്ക് നീങ്ങുന്നു. വൈകിയ പൂവിടൽ ഘട്ടത്തിൽ മുകൾ ഭാഗത്തെ ഇലകൾ ബാധിക്കപ്പെടാമെന്ന് കൂടുതൽ സംശയിക്കപ്പെടുന്നവയാണ്, എന്തെന്നാൽ ഈ സമയത്ത് പോഷകങ്ങളുടെ ആവശ്യകത കൂടുതലാണ്. രോഗലക്ഷങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം പൊട്ടാസിയം പ്രയോഗിച്ച് പരിഹരിച്ചാൽ ഈ രോഗം ദ്വിതീയ ശ്രേണിയിൽ കണക്കാക്കപ്പെടുന്നവയാണ്. പക്ഷേ ക്രമക്കേട് പരിഹരിച്ചില്ലെങ്കിൽ കടുത്ത ഇലപൊഴിയലിലേക്കും വിളവ് നഷ്ടത്തിലേക്കും നയിച്ചേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇന്നുവരെ ഈ രോഗത്തിനെതിരെ ഒരു ജൈവിക നിയന്ത്രണ മാർഗ്ഗങ്ങളും അറിയപ്പെട്ടിട്ടില്ല. ഇത് ഒഴിവാക്കാൻ നിവാരണ മാർഗ്ഗങ്ങൾ പിന്തുടരുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഈ രോഗം പരിചരിക്കുന്നതിന് കുമിൾനാശിനികൾ ലഭ്യമാണ് (പൈറക്ലോസ്ട്രോബിൻ, പൈറക്ലോസ്ട്രോബിൻ + മെറ്റ്കൊണസോൾ) പക്ഷേ രോഗ നിയന്ത്രണത്തിന് ഇവ ലാഭകരമല്ലാത്തതിനാൽ സാധാരണയായി ശുപാർശ ചെയ്യാറില്ല.

അതിന് എന്താണ് കാരണം

സ്റ്റംഫിലിയം സൊളാനി എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. ഉയർന്ന ആർദ്രത, അടിക്കടിയുള്ള മഴ, കൂടാതെ ദീർഘകാലത്തെ വരൾച്ച എന്നിവ രോഗബാധയ്ക്കും വികസനത്തിനും അനുകൂലമാണ്. ചെടിവളർച്ചക്ക് അവശ്യമായ വസ്തുക്കളോ, പോഷകങ്ങളോ മൂലമുള്ള ക്ലേശങ്ങളും പ്രധാന ഘടകമാണ്, പ്രത്യേകിച്ചും പൂവിടൽ ഘട്ടത്തിലും പരുത്തിക്കുല രൂപീകരണ സമയത്തും. പൊട്ടാസിയം അപര്യാപ്തതയാണ് ഒരു പ്രധാന ഘടകം പക്ഷേ അത് വരൾച്ച, കീടങ്ങൾ, മണ്ണിലെ വിരകളുടെ സാന്നിധ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുമിളുകളുടെ ബീജകോശങ്ങൾ മറ്റു ചെടികളിലേക്ക് വ്യാപിക്കുന്നതിനു കാറ്റും സഹായിക്കും. 20-30°C വരെയുള്ള താപനില രോഗത്തിൻ്റെ വികസനത്തിന് അനുകൂലമാണ്. ആൾട്ടർനേരിയ, സർക്കോസ്‌പോറ എന്നീ ഗണത്തിൽപ്പെട്ട കുമിളുകളുമായി കൂടിച്ചേർന്നും ഈ കുമിളുകൾ ഒരേ കൃഷിയിടത്തിൽ സങ്കീർണമായ രോഗാവസ്ഥ ദൃശ്യമാകുന്നതിന് കാരണമാകും. പരുത്തി, തക്കാളി, കിഴങ്ങ്, മുളക്, വഴുതന, ഉള്ളി എന്നിവയാണ് ഇതര ആതിഥേയ വിളകൾ.


പ്രതിരോധ നടപടികൾ

  • കൃഷിയിടങ്ങളിൽ പൊട്ടാസിയം ലഭ്യത പരിശോധിക്കുകയും ആവശ്യമെങ്കിൽ അടിവളത്തോടൊപ്പം ഈ പോഷകങ്ങൾ പ്രയോഗിക്കുകയും ചെയ്യുക.
  • പൊട്ടാസിയം ആവശ്യകത കുറവുള്ള ദീർഘകാല വിളകൾ നടുക.
  • രോഗലക്ഷണങ്ങൾക്കായി പതിവായി കൃഷിയിടം പരിശോധിക്കുക.
  • സന്തുലിത വളപ്രയോഗം നടത്തി ഓജസ്സുള്ള വിളകൾ പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • പൊട്ടാസിയം അടങ്ങിയിരിക്കുന്ന വളങ്ങൾ യഥാസമയം (വിഭജിച്ച മേൽവള പ്രയോഗം) പ്രയോഗിക്കുക, പ്രത്യേകിച്ചും മണൽ മണ്ണുകളിൽ.
  • ആവശ്യമെങ്കിൽ, പൂവിടലിൻ്റെ ആദ്യ നാലാഴ്ചകളിൽ ഇലകളിലെ താലി പ്രയോഗം ആസൂത്രണം ചെയ്യുക.
  • പ്രശ്നപരിഹാരത്തിനായി അമിതമായി പൊട്ടാസിയം വളപ്രയോഗം നടത്തരുത്.
  • ചെടികളുടെ വരൾച്ചാ ക്ലേശം ഒഴിവാക്കുന്നതിനായി പതിവായി ജലസേചനം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക