നെല്ല്

നെല്ലിലെ കരിമ്പൂപ്പ്

Tilletia barclayana

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • വിള പാകമാകുമ്പോഴാണ് ലക്ഷണങ്ങള്‍ സാധാരണയായി ദൃശ്യമാകുന്നത്.
  • ധാന്യമണികളില്‍ കറുത്ത കുരുക്കള്‍.
  • ചെടിയുടെ മറ്റുഭാഗങ്ങളില്‍ കറുത്ത പൊടിയുടെ ആവരണം.
  • ധാന്യമണികള്‍ക്ക് പകരം കറുത്ത ബീജകോശങ്ങള്‍ ഉത്പാദിപ്പിക്കുന്നത് മൂലം നെന്മണികളുടെ ഗുണമേന്മ കുറയുന്നു.
  • ഈ രോഗത്തിൻ്റെ ചില ഇനങ്ങള്‍ വിഷ പദാർത്ഥങ്ങളും ഉത്പാദിപ്പിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

നെല്ല് അതിൻ്റെ പാകതയില്‍ എത്താന്‍ തുടങ്ങുമ്പോഴാണ് ലക്ഷണങ്ങള്‍ കൂടുതല്‍ സ്പഷ്ടമാകുന്നത്. അണുബാധയുണ്ടാകുമ്പോള്‍ നെന്മണികളുടെ ചുവട്ടിലെ സഹപത്രങ്ങള്‍ ഇരുണ്ട നിറമാകുന്നു, കറുത്ത കുരുക്കള്‍ തോടിലൂടെ തുളച്ചു കയറുന്നു. ചെറിയ മഞ്ഞുള്ള പുലര്‍കാലങ്ങളില്‍ ഈ ബീജകോശങ്ങള്‍ കൂടുതലായി ശ്രദ്ധയില്‍പ്പെടും. ബാധിക്കപ്പെട്ട ധാന്യമണികള്‍ ഭാഗികമായോ പൂര്‍ണ്ണമായോ കരിപുരണ്ടിരിക്കും. ബീജകോശങ്ങളുടെ കറുത്ത കുരുക്കള്‍ സഹപത്രങ്ങളിലൂടെ പുറത്തേക്കു തള്ളുന്നു, ഇത് രാത്രിയിലെ മഞ്ഞിലെ ആര്‍ദ്രതയില്‍ വീങ്ങുന്നു. ബാധിക്കപ്പെട്ട നെന്മണികളില്‍ നിന്നും അടര്‍ന്നു വീഴുന്ന ബീജകോശങ്ങള്‍ ചെടിയുടെ മറ്റു ഭാഗങ്ങളില്‍ ഉറയുന്നു, അങ്ങനെ ഈ രോഗം കണ്ടെത്താന്‍ സഹായിക്കുന്ന സവിശേഷതയായ കറുത്ത ആവരണം രൂപപ്പെടുന്നു.

Recommendations

ജൈവ നിയന്ത്രണം

കീടങ്ങളുടെയും രോഗത്തിൻ്റെയും പ്രവേശനം, വളര്‍ച്ച, വ്യാപനം എന്നിവ തടയാന്‍ മികച്ച ജൈവ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തണം. ബാസിലസ് പുമിലസ് പോലെയുള്ള ജൈവ ഏജന്റുകള്‍ റ്റിലെറ്റിയ ബാര്‍ക്ലയാനയ്ക്കെതിരെ വളരെ ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഉയർന്ന നൈട്രജന്‍ നിരക്കുകള്‍ ഈ രോഗത്തിന് അനുകൂലമാണ് അതിനാല്‍ ശുപാര്‍ശ ചെയ്യുന്ന നൈട്രജന്‍ നിരക്കുകള്‍ ഉചിതമായ സമയത്ത് പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം. പ്രോപികൊനസോള്‍ അടങ്ങിയ കുമിളുകള്‍ വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ തന്നെ പ്രയോഗിക്കുന്നത് രോഗബാധ കുറയ്ക്കും. അസോക്സിസ്ട്രോബിന്‍, ട്രൈഫ്ലോക്സിസ്ട്രോബിന്‍ എന്നീ കുമിള്‍നാശിനികളും പ്രയോഗിക്കാം.

അതിന് എന്താണ് കാരണം

നിയോവോസിയ ഹോറിഡ എന്നും അറിയപ്പെടുന്ന റ്റിലെറ്റിയ എന്ന കുമിളാണ് ഈ രോഗത്തിന് കാരണം. ഈ കുമിൾ നെന്മണികള്‍ക്ക് പകരമായി നിറയുന്ന കറുത്ത ബീജകോശങ്ങളിലാണ് അതിജീവിക്കുന്നത്. ഇവ കാറ്റിലൂടെ പകരും, കൂടാതെ വീണ്ടും കൃഷിയിടത്തിനുള്ളിലും പരിസരത്തുമുള്ള നെല്‍ക്കതിരുകളെ ബാധിക്കും. രോഗം ബാധിച്ചതോ ദുഷിച്ചതോ ആയ നെന്മണികള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയിലൂടെ ഈ കുമിളിൻ്റെ ബീജകോശങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴാണ് ഈ രോഗം വ്യാപിക്കുന്നത്. നെന്മണികളിലെ കരിമ്പൂപ്പിൻ്റെ ബീജകോശങ്ങള്‍ക്ക് വെള്ളത്തിന്‌ മുകളില്‍ പൊന്തിക്കിടക്കാനുള്ള കഴിവുണ്ട്, അങ്ങനെയും അവ വ്യാപിക്കും. ഈ ബീജകോശങ്ങള്‍ ഏറ്റവും കുറഞ്ഞത് 3 വര്‍ഷം വരെ ധാന്യമണികളിലും മൃഗങ്ങളുടെ ദഹന വ്യവസ്ഥകളില്‍ പോലും അതിജീവിക്കും. കുമിള്‍ വളര്‍ച്ചയെ ഉയര്‍ന്ന താപനിലയും ആര്‍ദ്രതയും അനുകൂലിക്കുന്നു. മഞ്ഞുള്ള പുലര്‍കാലങ്ങളില്‍ കരിപിടിച്ച ധാന്യമണികള്‍ വീങ്ങി പൊട്ടിത്തെറിച്ച് കൂടുതല്‍ ബീജങ്ങൾ പുറത്തുവിടും.


പ്രതിരോധ നടപടികൾ

  • കൃഷിയിടങ്ങളില്‍ രോഗത്തിന് വിധേയമാകാൻ സാധ്യതകുറവുള്ള ഇനങ്ങള്‍ നടുക, ഉദാ: നീളം കുറഞ്ഞതും ശരാശരിയുമായ നെന്മണി ഇനങ്ങള്‍.
  • അംഗീകൃതമായ നെല്‍വിത്തിനങ്ങള്‍ കാലേകൂട്ടി നടുക.
  • നൈട്രജന്‍ വളം ശുപാര്‍ശ ചെയ്യുന്ന അളവിൽ മാത്രം ഉപയോഗിക്കണം.
  • അധിക നൈട്രജന്‍ നിരക്ക് ഒഴിവാക്കണം, പ്രത്യേകിച്ചും വെള്ളം നിറയ്ക്കുന്നതിനു മുമ്പുള്ള സമയം.
  • രോഗവ്യാപനം തടയുന്നതിനായി മികച്ച ശുചിത്വ പരിപാലനം നടപ്പിലാക്കണം.
  • രോഗബാധയുണ്ടായ ചെടികള്‍ക്ക് ചുറ്റുമായി 50 ചതുരശ്ര മീറ്റര്‍ പ്രദേശം മറ്റു ചെടികളുമായി സംസര്‍ഗ്ഗമില്ലാതെ മാറ്റി നിർത്താന്‍ ശുപാര്‍ശ ചെയ്യുന്നു.
  • രോഗം ബാധിച്ച ചെടികളും സമീപ പ്രദേശവും തീയിട്ടു നശിപ്പിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക