Peronospora manshurica
കുമിൾ
ഡൗണി മിൽഡ്യൂ രോഗത്തിൻ്റെ ആദ്യകാല ലക്ഷണങ്ങൾ ഇളം ചെടികളിലാണ് കാണപ്പെടുന്നത്, പക്ഷേ കായിക ഘട്ടത്തിൻ്റെ അവസാനമോ അല്ലെങ്കിൽ ആദ്യകാല പ്രത്യുത്പാദന ഘട്ടമോ വരെ രോഗം കൃഷിയിടത്തിൽ വികസിക്കുന്നില്ല. തുടക്കത്തിൽ ചെറിയ, ക്രമരഹിത, ഇളം മഞ്ഞ നിറത്തിലുള്ള പാടുകൾ ഇലകളുടെ മുകൾ പ്രതലങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പിന്നീട്, മഞ്ഞകലർന്ന അരികുകളോടുകൂടിയ ചാര-തവിട്ട് നിറമായി മാറും. ഇലകളുടെ അടിവശത്ത്, രോഗകാരിയുടെ സാന്നിധ്യം മൂലം പാടുകൾക്ക് ചാരനിറത്തിലുള്ള മങ്ങിയ ഘടനകൾ ഉണ്ടാകും . ചെടിയുടെ ഇലവിതാനത്തിന്റെ താഴെയുള്ള ഭാഗങ്ങളിലുടനീളം രോഗലക്ഷണങ്ങൾ പതിവായി ഉണ്ടാകാറുണ്ട്. വിത്തറകൾ ബാധിക്കപ്പെടുമ്പോൾ, വിത്തറകൾക്കുള്ളിൽ കുമിൾ പോലെയുള്ള വളർച്ചയുടെ ഒരു പിണ്ഡം ദൃശ്യമാകും. ബാധിക്കപ്പെട്ട വിത്തിന് മങ്ങിയ വെളുത്ത രൂപം ആയിരിക്കും മാത്രമല്ല അവയെ ഭാഗികമായോ പൂർണ്ണമായോ കുമിൾ പൊതിഞ്ഞിരിക്കും. ക്ഷതങ്ങളുടെ വലിപ്പവും ആകൃതിയും ഇലയുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. പഴകിയ ക്ഷതങ്ങൾ ചാരനിറം കലർന്ന തവിട്ട് മുതൽ ഇരുണ്ട തവിട്ട് നിറം വരെ മഞ്ഞ അല്ലെങ്കിൽ പച്ച അരികുകളോടുകൂടി കാണപ്പെടും. സാരമായി ബാധിക്കപ്പെട്ട ഇലകൾ മഞ്ഞയിൽ നിന്ന് തവിട്ടുനിറമായി മാറുകയും പാകമാകുന്നതിനുമുൻപ് പൊഴിയുകയും ചെയ്യും.
നാളിതുവരെ, ഈ രോഗകാരിക്കെതിരെ ലഭ്യമായ ഏതെങ്കിലും ജൈവ നിയന്ത്രണ രീതിയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള വിജയകരമായ ഏതെങ്കിലും രീതിയെക്കുറിച്ച് താങ്കൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വിത്ത് പരിചരണത്തിനായി മെറ്റലാക്സിൽ, ഓക്സാഡിക്സിൽ പോലുള്ള കുമിൾനാശിനികൾ മാങ്കോസെബ്, മാനെബ് അല്ലെങ്കിൽ സിനെബ് എന്നിവയോടൊപ്പം പ്രയോഗിക്കുക.
പെറോനോസ്പോറ മാൻഷൂറിക്ക എന്ന കുമിൾ പോലെയുള്ള ജീവിയാണ് ഡൗണി മിൽഡ്യൂ രോഗത്തിന് കാരണം. ഇത് ഇല അവശിഷ്ടങ്ങളിൽ കട്ടിയുള്ള ആവരണത്തോടുകൂടിയ സുഷുപ്താവസ്ഥയിലുള്ള ബീജകോശങ്ങളായി ശൈത്യകാലം അതിജീവിക്കുന്നു എന്നാൽ വിത്തുകളിൽ അത്രയധികം കാണപ്പെടില്ല. പൂവിടാൻ തുടങ്ങുമ്പോൾ രോഗം സാധാരണമാണ്. ഇളം ഇലകളാണ് ബാധിക്കപ്പെടാൻ കൂടുതൽ സാധ്യത കൂടാതെ രോഗം ബാധിക്കപ്പെട്ട ഇലകൾ പലപ്പോഴും ചെടികളുടെ മുകള്‍ ഭാഗത്ത് കാണപ്പെടുന്നു. മുതിര്‍ന്ന സോയാബീൻ ചെടികളിലെ ക്ഷതങ്ങളുടെ എണ്ണം വർദ്ധിക്കുകയും പഴകിയ ഇലകളിൽ അവയുടെ വലുപ്പം കുറയുകയും ചെയ്യും. മിതമായ താപനിലയും (20-22°C) ഉയർന്ന ആർദ്രതയും ഈ രോഗത്തിന് അനുകൂലമാണ്. ഇല അവശിഷ്ടങ്ങളിലും വിത്തുകളിലും കട്ടിയുള്ള ആവരണത്തോടുകൂടിയ സുഷുപ്താവസ്ഥയിലുള്ള ബീജകോശങ്ങളായി (ഊസ്പോറുകൾ) ഡൗണി മിൽഡ്യൂ കുമിൾ കൃഷിയിടത്തിൽ ശൈത്യകാലം അതിജീവിക്കുന്നു. രോഗത്തിൻ്റെ വികസനം മിക്കവാറും കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ആർദ്രത കുറയുമ്പോൾ, ഡൗണി മിൽഡ്യൂ രോഗകാരി നശിക്കുകയും ഭാവിയിലെ രോഗവ്യാപനം ഒഴിവാകുകയും ചെയ്യും. ഉയർന്ന ഈർപ്പം, സ്ഥിരമായ മഴ എന്നിവ ഉണ്ടാകുമ്പോൾ, ഡൗണി മിൽഡ്യൂ രോഗം വ്യാപിക്കുന്നു.