നെല്ല്

നെല്ലിലെ സ്റ്റാക്ക് ബേൺ രോഗം

Alternaria padwickii

കുമിൾ

ചുരുക്കത്തിൽ

  • ഇരുണ്ട തവിട്ടുനിറത്തിലുള്ള അരികുകളോടുകൂടിയ വൃത്താകൃതിയിലുള്ളതും അണ്ഡാകൃതിയിലുള്ളതുമായ പാടുകൾ.
  • വിത്തുകൾ ചുരുങ്ങുകയും പൊട്ടുകയും ചെയ്യും.
  • ചെടി മുഴുവനായും വാട്ടത്തിൻ്റെയും ഉണങ്ങുന്നതിൻ്റെയും ലക്ഷണങ്ങൾ കാണിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

ഇലകളിലും പാകമായിക്കൊണ്ടിരിക്കുന്ന ധാന്യങ്ങളിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ചെറിയ ഇരുണ്ട പാടുകൾ വേരുകളിലോ അല്ലെങ്കിൽ ആദ്യകാല ഇലകളിലോ ഉണ്ടാകുന്നു. തൈച്ചെടികളിലെ ക്ഷതങ്ങളുടെ മുകളിലുള്ള ഭാഗങ്ങൾ വാടുകയും നശിക്കുകയും ചെയ്യും. ഇലകളിൽ കടും തവിട്ട് നിറത്തിലുള്ള അരികുകളോടുകൂടിയ വൃത്താകൃതിയിലുള്ളതോ അണ്ഡാകൃതിയിലുള്ളതോ ആയ പാടുകൾ (3-10 മില്ലീമീറ്റർ വരെ വ്യാസമുള്ളത്) പ്രത്യക്ഷപ്പെടും. ഈ വലിയ പാടുകൾ മധ്യഭാഗത്ത് ഇളം തവിട്ട് അല്ലെങ്കിൽ വെളുത്ത നിറത്തിലുള്ള പാടുകൾ ദൃശ്യമാകുന്നു. വിത്തുകൾ ചുരുങ്ങുകയും പൊട്ടുകയും ചെയ്യും. രോഗം ബാധിക്കപ്പെട്ട ധാന്യം സാധാരണയായി ഇരുണ്ട നിറമുള്ളതും, ചോക്ക് പോലെയുള്ളതും , പൊട്ടുന്നതും, ചുരുങ്ങുന്നതും, ജീവനസാമര്‍ത്ഥ്യം കുറഞ്ഞതും ആയിരിക്കും. ഉമികളിൽ ചുവന്ന തവിട്ട് പാടുകൾ പ്രത്യക്ഷപ്പെടും. വിത്തുകൾ ചുരുങ്ങുകയും പൊട്ടുകയും ചെയ്യും.

ശുപാർശകൾ

ജൈവ നിയന്ത്രണം

തൈറം, കാപ്റ്റൻ അല്ലെങ്കിൽ മാങ്കോസെബ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഒരു കിലോ വിത്തിന് 2 ഗ്രാം എന്ന അളവിൽ ഉപയോഗിച്ച് പരിചരിക്കുക. ബീജാങ്കുരണത്തിനും അണുവിമുക്തമാക്കുന്നതിനും മികച്ച ഫലം ലഭിക്കുന്നതിന് വിത്തുകൾ 54°സി താപനിലയിൽ 15 മിനിറ്റ് ചൂടുവെള്ളം ഉപയോഗിച്ച് പരിചരിക്കുക. വയലിലെ വിള അവശിഷ്ടങ്ങളും വൈക്കോലും കത്തിക്കുക. സൂഡോമോനാസ് ഫ്ലോറസെൻസ് എന്നറിയപ്പെടുന്ന നെല്ല് റൈസോസ്ഫിയറിൽ നിവസിക്കുന്ന ബാക്ടീരിയയുടെ തയ്യാരിപ്പ്, പൊടി രൂപത്തിൽ ഒരു കിലോയ്ക്ക് 5, 10 എന്ന നിരക്കിൽ പ്രയോഗിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണരീതികൾക്കൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ധാന്യത്തിൻ്റെ നിറം മാറുന്നത് നിയന്ത്രിക്കാൻ ക്ലോറോത്തലോനിൽ, മാൻകോസെബ്, കാർബോക്സിൻ, പോളിയോക്സിൻ, ഇപ്രോബെൻഫോസ് എന്നിവ അടങ്ങിയ കുമിൾനാശിനി തളിക്കാം.

അതിന് എന്താണ് കാരണം

നെല്ലിന്റെ വിത്തുകളെ ബാധിക്കുന്നതും വിത്തിലൂടെ വ്യാപിക്കുന്നതും അലൈംഗിക പ്രത്യുല്പാദനം നടത്തുന്നതുമായ ടി.പഡ്വിക്കി എന്ന കുമിളാണ് ഈ രോഗത്തിന് കാരണം. വിത്തുകളുടെ നിറംമാറ്റം, വിത്ത് ചീയൽ, തൈച്ചെടികളുടെ വാട്ടം എന്നിവയ്ക്ക് ഇത് കാരണമാകുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയുടെ സാന്നിധ്യം പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഈർപ്പവും ഉയർന്ന താപനിലയും കുമിളിൻ്റെ വളർച്ചയ്ക്ക് സഹായകമാണ്. ചെടിയുടെ അവശിഷ്ടങ്ങളിലും മണ്ണിലും ഈ കുമിൾ സ്ക്ലിറോഷ്യ എന്ന കുമിൾഘടനകളായി നിലനിൽക്കും.


പ്രതിരോധ നടപടികൾ

  • രോഗരഹിതമായ വിത്തുകൾ നടുക.
  • വരി നടീൽ രീതി പരിശീലിക്കുക (15, 20, 25 സെന്റിമീറ്റർ വീതിയിൽ).
  • വിത്തിലൂടെ വ്യാപിക്കുന്ന ഈ രോഗാണു പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് അല്ലെങ്കിൽ ഇതിനകം ബാധിച്ച പ്രദേശങ്ങളിൽ ഇവയുടെ കുമിൾ ഘടനകൾ വർദ്ധിക്കുന്നത് തടയാൻ പരിശോധന പൂർത്തിയാക്കിയതും സാക്ഷ്യപ്പെടുത്തിയതുമായ നെൽവിത്ത് മാത്രം ഉപയോഗിക്കുക.
  • അടുത്ത സീസണിൽ അണുബാധ കുറയ്ക്കുന്നതിന് വിള അവശിഷ്ടങ്ങൾ കത്തിക്കുക.
  • അണുബാധയുടെ പിന്നീടുള്ള വികസനം കുറയ്ക്കുന്നതിന് സംഭരണത്തിന് മുൻപ് ധാന്യം ശരിയായി ഉണക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക