Ascochyta gossypii
കുമിൾ
അസ്‌കോചൈറ്റ വാട്ടം സാധാരണയായി സീസണിൻ്റെ തുടക്കത്തിലാണ് ഉണ്ടാകുന്നത്. ബീജപത്രങ്ങളിലും തൈച്ചെടികളുടെ താഴ്ഭാഗത്തെ ഇലകളിലും വൃത്താകൃതിയിലുള്ള നേരിയ തവിട്ടുനിറമോ അല്ലെങ്കിൽ വെള്ളനിറത്തിലോ ഉള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഇതിൻ്റെ സവിശേഷത. ഈ ക്ഷതങ്ങൾ പര്‍പ്പിള്‍ കലര്‍ന്ന തവിട്ടുനിറമുള്ള അരികുകളോടുകൂടി ഗണ്യമായ വലിപ്പം വയ്ക്കുന്നവയാണ്. പിന്നീട് മുതിര്‍ന്ന ഇലകളില്‍ രോഗബാധ മങ്ങിയ തവിട്ടു പുള്ളികളായി ദൃശ്യമാകും, ഒപ്പം തന്നെ ഇരുണ്ട തവിട്ടുനിറത്തിലുള്ള അരികുകളും ഉണ്ടാകും. ക്ഷതങ്ങൾ ഒരുമിച്ചു ചേര്‍ന്ന് മങ്ങിയ കുരുക്കളായി വ്യാപിച്ച് കാണപ്പെട്ടേക്കാം. ഈ ക്ഷതങ്ങളുടെ കേന്ദ്ര ഭാഗം പിന്നീട് ഇളം തവിട്ടുനിറം അല്ലെങ്കില്‍ ചാരനിരത്തിൽ കടലാസ് പോലെയായി ക്രമേണ അടര്‍ന്നു വീഴും. തണ്ടുകളില്‍ നീണ്ട കറുപ്പ് അല്ലെങ്കില്‍ ചാരനിറത്തിലുള്ള അഴുകിയ പാടുകൾ ദൃശ്യമാകും, പ്രധാനമായും മേഘം മൂടിയ നനഞ്ഞ കാലാവസ്ഥ നിരവധി ദിവസം തുടര്‍ന്നാല്‍. ഇവിടെയും ചെറിയ കറുത്ത പൊട്ടുകള്‍ ക്ഷതങ്ങളിൽ ദൃശ്യമാകും. പിന്നീട്, ഈ അഴുകലുകൾ ഉണങ്ങി, തണ്ടുകളെ ചുറ്റി വിണ്ടുകീറി, മറ്റ് ചെടി ഭാഗങ്ങൾ നശിച്ചേക്കാം. പൂക്കള്‍ ആക്രമിക്കപ്പെടുന്നില്ല, പക്ഷേ പഞ്ഞിഗോളങ്ങള്‍ പാതി തുറന്നേക്കാം കൂടാതെ നാരുകള്‍ക്ക് നിറം മാറ്റവും ഉണ്ടായേക്കാം.
ഇന്ന് വരെ, ഈ രോഗത്തിനെതിരെ ജൈവ പരിചരണ രീതികൾ ലഭ്യമല്ല. ബോര്‍ഡോ മിശ്രിതം പോലെ കോപ്പര്‍ അടിസ്ഥാന കുമിള്‍നാശിനികള്‍ രോഗവ്യാപനം കുറയ്ക്കാന്‍ ഉപയോഗിക്കാം. ശ്രദ്ധിക്കുക, എന്തായാലും ഇത് ചെടികളിൽ വിഷകരമായ പ്രതിപ്രവർത്തനത്തിനും കാരണമായേക്കാം.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വിതയ്ക്കുന്നതിനു മുമ്പായി തൈറം അല്ലെങ്കില്‍ തൈറം + തയബെന്‍ഡസോള്‍ ഉപയോഗിച്ച വിത്തുകൾക്ക് ആവരണം നൽകി വിത്തുകള്‍ പരിചരിക്കാം. ക്ലോറോതലോനില്‍ അടിസ്ഥാനമായ ഇലകളില്‍ തളിക്കുന്ന പ്രതിരോധ കുമിള്‍നാശിനികള്‍ ഉപയോഗിക്കാം, പ്രത്യേകിച്ചും രോഗത്തിന് വശംവദമാകുന്നയിനമാണ് ഉപയോഗിക്കുന്നതെങ്കില്‍. ഒരിക്കല്‍ രോഗം കണ്ടെത്തിയാല്‍, ഇലകളില്‍ പ്രയോഗിക്കുന്ന കുമിള്‍നാശിനികൾ മാറിമാറി ഉപയോഗിച്ച് വ്യവസ്ഥാനുസാരമായ പ്രയോഗം ശുപാർശ ചെയ്യുന്നു (ബോസ്കാലിഡ്, മന്‍കൊസേബ്, പൈറക്ലോസ്ട്രോബിന്‍+ ഫ്ലുക്സാപൈറോക്സഡ്) ഗുരുതരമായ വിളവു നഷ്ടം ഒഴിവാക്കാന്‍ കാർഷിക സീസണ്‍ ഉടനീളം പരിചരണ രീതികള്‍ പ്രയോഗിക്കേണ്ടി വരും.
അസ്‌കോചൈറ്റ വാട്ടം പ്രധാന പരുത്തി ഉത്പാദക പ്രദേശങ്ങളില്‍ കണ്ടു വരുന്നുണ്ട്, മാത്രമല്ല അസ്‌കോചൈറ്റ ഗോസിപ്പൈ എന്ന കുമിളാണ് ഈ രോഗത്തിന് കാരണം. ഇവ ചെടിയുടെ അവശിഷ്ടങ്ങളില്‍ അനേക വര്‍ഷങ്ങള്‍ ശൈത്യകാലം അതിജീവിക്കും, അനുകൂല സാഹചര്യങ്ങളില്‍ ഇവ ബീജങ്ങള്‍ ഉത്പാദിപ്പിക്കുകയും ഇവ പിന്നീട് കാറ്റിലൂടെയും മഴത്തുള്ളികളിലൂടെയും വ്യാപിക്കുകയും ചെയ്യും ചിലപ്പോഴൊക്കെ നിരവധി കിലോമീറ്ററുകള്‍ ബീജകോശങ്ങൾ വ്യാപിച്ചേക്കാം. തണുത്ത, മേഘാവൃതമായ മഴയുള്ള കാലാവസ്ഥ, ഉയര്‍ന്ന ആര്‍ദ്രത, പുലര്‍കാലത്തെ മഞ്ഞ്, ഇലകളില്‍ ദീർഘനേരം നീണ്ടു നില്‍ക്കുന്ന നനവ് (2 മണിക്കൂറോ അതിലധികമോ) എന്നിവ രോഗ വ്യാപനത്തെ അനുകൂലിക്കുന്നു, പ്രത്യേകിച്ചും ചെടിയുടെ ആദ്യ ഘട്ടങ്ങളില്‍. വളരെ വിപുലമായ ശ്രേണിയിലുള്ള താപനിലകളില്‍ ഈ കുമിള്‍ വളരും (5-30°C) പക്ഷേ 15-25°C -ലാണ് ഏറ്റവും ഉത്തമമായ വളര്‍ച്ച നേടുന്നത്. വളരുന്ന സീസണില്‍ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഒന്നിലധികം പ്രാവശ്യം രോഗബാധയുണ്ടായേക്കാം. വിളവു നഷ്ടം അപൂര്‍വ്വമായേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ, പക്ഷേ അനുകൂല സാഹചര്യങ്ങളില്‍ വിളവ് നഷ്ടത്തിന് സാധ്യതയുണ്ട്.