Rhizoctonia solani
കുമിൾ
40-50 ദിവസങ്ങൾ പ്രായമുള്ള ചെടികളുടെ പൂവിടൽ ഘട്ടത്തിനുമുമ്പ് രോഗം പ്രത്യക്ഷപ്പെടുന്നു പക്ഷേ ഇളം ചെടികളിലും രോഗം ഉണ്ടായേക്കാം. ഇലകളിലും, പോളകളിലും തണ്ടുകളിലും ലക്ഷണങ്ങൾ വികസിച്ചേക്കാം മാത്രമല്ല അവ ചോളക്കതിരുകളിലേക്കും വ്യാപിച്ചേക്കാം. ഇലകളിലും പോളകളിലും, പലപ്പോഴും തവിട്ട്, ഇരുണ്ടനിറം അല്ലെങ്കിൽ ചാര നിറത്തിൽ നിരവിധി കുതിർന്ന, നിറംമാറിയ ഏകകേന്ദ്രീകൃതമായ ഭാഗങ്ങളും വലയങ്ങളും കാണപ്പെടും. സാധാരണയായി, ലക്ഷണങ്ങൾ മണ്ണിൻ്റെ ഉപരിതലത്തിൽ നിന്നുമുള്ള ആദ്യത്തെയോ രണ്ടാമത്തെയോ ഇലപ്പോളകളിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ക്രമേണ സ്പഷ്ടമായ നേരിയ തവിട്ടുനിറമുള്ള പഞ്ഞിപോലെയുള്ള വളർച്ചകൾ, ചെറിയ വട്ടത്തിലുള്ള കറുത്ത പുള്ളികളോടുകൂടി ബാധിക്കപ്പെട്ട കലകളിൽ വികസിക്കുന്നു മാത്രമല്ല പിന്നീട് ഇവ ചോളക്കതിരുകളിലേക്കും വ്യാപിക്കുന്നു. ചോളമണികൾ വികസിക്കുന്നത് പൂർണമായും നശിക്കുകയും, പുറംഭാഗത്തെ ഇലകൾ വിണ്ടുകീറി പാകമാകുന്നതിനുമുൻപ് ഉണങ്ങുകയും ചെയ്യുന്നു. ബാധിക്കപ്പെടുന്ന സമയത്തെ ചോളക്കതിർ വികസന ഘട്ടം അനുസരിച്ചായിരിക്കും രോഗത്തിൻ്റെ തീവ്രത. തൈച്ചെടികൾ ബാധിക്കപ്പെട്ടാൽ, അഗ്രമുകുളങ്ങൾ നശിക്കുകയും ചെടി പൂർണമായും ഒരാഴ്ചക്കുള്ളിൽ വാടുകയും ചെയ്തേക്കാം.
രോഗത്തിൻ്റെ വ്യാപനവും തീവ്രതയും കുറക്കുന്നതിന് ചോളം വിത്തുകൾ 10 മിനുട്ടുകൾ 1% സോഡിയം ഹൈഡ്രോക്‌സൈഡ് ലായനിയിലും 5% എത്തനോളിലും മൂന്ന് പ്രാവശ്യം കഴുകി ഉണക്കി അണുവിമുക്തമാക്കാം. ബാസില്ലസ് സബ്റ്റിലിസ്-ൻ്റെ തയ്യാറിപ്പുകൾ കൂട്ടിച്ചേർത്ത് പരിചരിക്കുന്നത് ഇതിൻ്റെ ഫലം മെച്ചപ്പെടുത്തും. ട്രൈക്കോഡെർമ ഹർസിയാനം അല്ലെങ്കിൽ റ്റി. വിരിടെ എന്നിങ്ങനെയുള്ള കുമിൾ അടങ്ങിയ ഉത്പന്നങ്ങൾ, രോഗവ്യാപനം തടയാൻ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ക്യാപ്റ്റൻ, തൈറം അല്ലെങ്കിൽ മെറ്റാലാക്സിൽ എന്നിവ ഉപയോഗിച്ച് ചോളം വിത്തുകൾ അണുവിമുക്തമാക്കിയ ശുദ്ധമായ വെള്ളത്തിൽ മൂന്ന് പ്രാവശ്യം കഴുകി വായുവിൽ ഉണക്കിയെടുത്ത് പരിചരിക്കാം. രോഗം ബാധിക്കപ്പെടാൻ സാധ്യതയുള്ള ഇനങ്ങൾ കൃഷിചെയ്യുമ്പോഴും രോഗത്തിൻ്റെ തീവ്രതക്ക് കാലാവസ്ഥാ സാഹചര്യങ്ങൾ അനുകൂലമാകുമ്പോഴും കുമിൾ നാശിനികൾ പ്രയോഗിക്കുന്നത് സാമ്പത്തികപരമായി വിജയപ്രദമായേക്കാം. പ്രൊപ്പികോണസോൾ അടങ്ങിയ ഉത്പന്നങ്ങൾ ലക്ഷണങ്ങൾ കൂടുതൽ മോശമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കാര്യക്ഷമമാണ്.
മണ്ണിലോ, ബാധിക്കപ്പെട്ട ചെടി അവശിഷ്ടങ്ങളിലോ അല്ലെങ്കിൽ പുല്ലിനത്തിൽപ്പെട്ട കളകളിലോ അതിജീവിക്കുന്ന മണ്ണിലൂടെ പകരുന്ന റൈസൊക്ടോണിയ സൊളാനി എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. കാർഷിക സീസണിൽ അനുയോജ്യമായ ആർദ്രതയും താപനിലയും (15 മുതൽ 35°C വരെ അനുയോജ്യം 30°C) ലഭ്യമാകുമ്പോൾ കുമിൾ വളർച്ച പുനരാരംഭിക്കുകയും പുതുതായി നട്ട ആതിഥേയവിളകളെ ലക്ഷ്യംവയ്ക്കുകയും ചെയ്യുന്നു. 70% ആപേക്ഷിക ആർദ്രതയിൽ, രോഗത്തിൻ്റെ വികസനം ഉണ്ടാകുന്നില്ല അല്ലെങ്കിൽ നിസ്സാരമാണ്, എന്നാൽ 90-100 % ആപേക്ഷിക ആർദ്രതയിൽ രോഗത്തിൻ്റെ തീവ്രത ഏറ്റവും ഉയർന്ന അളവിൽ വർദ്ധിക്കുന്നു. ജലസേചന വെള്ളം, കെട്ടിക്കിടക്കുന്ന വെള്ളം, ഉപകാരണങ്ങളിലൂടെയോ വസ്ത്രങ്ങളിലൂടെയോ മലിനമാക്കപ്പെട്ട മണ്ണിൻ്റെ വ്യാപനം എന്നിവയിലൂടെ കുമിളുകളും വ്യാപിക്കുന്നു. ഉഷ്ണമേഖലാ, മിതോഷ്ണമേഖല പ്രദേശങ്ങളിലെ ആർദ്രതയുള്ളതും ചൂടുള്ളതുമായ കാലാവസ്ഥകളിൽ ഈ രോഗം വളരെ വ്യാപകമാണ്. ഇത് കുമിള്നാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കുക എന്നത് അങ്ങേയറ്റം ദുഷ്കരമാണ്, അതിനാൽ കാർഷിക പരിപാലന നടപടികളുടെ സംയോജിത രീതികൾ പലപ്പോഴും ആവശ്യമാണ്.