മസൂർ പയർ

മസൂർ പയറിലെ സ്റ്റെംഫിലിയം വാട്ടം

Pleospora herbarum

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ചെറിയ, ഇളം കാക്കി നിറമുള്ള പുള്ളികൾ ഒന്നുചേർന്ന് ചില്ലയെ മുഴുവനായും ഗ്രസിക്കുന്നു.
  • താരതമ്യേന കൂടിയ ആർദ്രതകളിൽ, രോഗം വന്ന ഇലകൾ കാഴ്ചയിൽ തവിട്ടു മുതൽ കറുപ്പ് വരെയുള്ള നിറങ്ങളിൽ ദൃശ്യമാകുന്നു.
  • ദിവസങ്ങൾക്കുള്ളിൽ ചെടിയുടെ ഇലകൊഴിയും.
  • അകലെ നിന്നും നോക്കിയാൽ, കൃഷിയിടത്തിൽ ക്രമരഹിതമായ തവിട്ട് നിറത്തിലുള്ള ഭാഗങ്ങൾ കാണാനാകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
മസൂർ പയർ

മസൂർ പയർ

ലക്ഷണങ്ങൾ

ഇലകളിലും, ലഘുപത്രങ്ങളിലും ചെറിയ, ഇളം കാക്കി നിറമുള്ള പുള്ളികളായാണ് സ്റ്റെംഫിലിയം വാട്ടം ആദ്യം ദൃശ്യമാകുന്നത്. ഈ ലക്ഷണങ്ങൾക്ക് ബോട്രൈറ്റിസ് വാട്ടത്തിന്‍റെ ലക്ഷണങ്ങളുമായി വളരെയധികം സാമ്യമുണ്ട്. വഴിയേ, ഈ ക്ഷതങ്ങൾ ഒന്നിച്ചു ചേർന്ന് വലുതാവുകയും, ക്രമരഹിതമായ ക്ഷതങ്ങൾ ശാഖകൾ മുഴുവൻ ഗ്രസിക്കുന്നു. മുകളിലെ ഇലപ്പടർപ്പിൽ മഞ്ഞ മുതൽ തവിട്ട് വരെ നിറമുള്ള ഇലകൾ സ്പഷ്ടമായി ദൃശ്യമാകുന്നു. ആദ്യം, തണ്ടുകൾ പച്ചനിറമായി അവശേഷിക്കുന്നു പക്ഷേ രോഗം കൂടുതൽ വ്യാപിക്കുമ്പോൾ അവ ക്രമേണ ഇരുളുകയും പിന്നെ തവിട്ടു നിറമാവുകയും ചെയ്യും. ഉയർന്ന ആപേക്ഷിക ആർദ്രതയിൽ, രോഗം ബാധിച്ച ഇലകൾ തവിട്ടു മുതൽ കറുപ്പ് വരെയുള്ള നിറങ്ങളിൽ ദൃശ്യമാകുന്നു. അവ താഴെ വീഴുമ്പോള്‍, അവയിൽ ഭാവി ബാധിപ്പിനുള്ള ബീജകോശങ്ങൾ അടങ്ങിയിരിക്കും. പലപ്പോഴും, ദിവസങ്ങളുടെ ഇടവേളയിൽ ചെടിയിൽ അഗ്രഭാഗത്തെ ഇലകൾ മാത്രം അവശേഷിക്കുന്നു. അകലെ നിന്നും നോക്കിയാൽ, കൃഷിയിടത്തിൽ ക്രമരഹിതമായ തവിട്ട് നിറത്തിലുള്ള ഭാഗങ്ങൾ കാണാനാകും.

Recommendations

ജൈവ നിയന്ത്രണം

അസാടിരച്ട ഇൻഡിക്ക (വേപ്പ്), ഡറ്റ്യുറ സ്ട്രോമോണിയം (ജിംസൺവീഡ്) എന്നിവയുടെ ദ്രവ രൂപത്തിലുള്ള സത്ത്, സ്റ്റെംഫിലിയം വാട്ടരോഗത്തിൻ്റെ ജൈവനിയന്ത്രണത്തിന് ഉപയോഗിക്കാം, ഇവയ്ക്ക് പരമ്പരാഗതമായ കുമിള്നാശിനികളുടേതിന് സമാനമായ കാര്യകഷ്മതയുണ്ട്. ഹരിതഗൃഹങ്ങളിലെ സാഹചര്യങ്ങളിൽ, ട്രൈക്കോഡെർമ ഹർസിയാനം, സ്റ്റെച്ചിബോട്ട്രീസ് ചാർട്ടാരം അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ രോഗനിവാരണ പ്രയോഗം അല്ലെങ്കിൽ രോഗശമനത്തിനായുള്ള പ്രയോഗം, രോഗബാധയുടെ തോതും തീവ്രതയും കുറയ്ക്കുന്നു (രണ്ട് അവസ്ഥയിലും ഏകദേശം 70% വരെ).

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. മസൂർ പയറിലെ സ്റ്റെംഫിലിയം വാട്ടം ഫലപ്രദമായി ചെറുക്കാനുള്ള പ്രതിവിധിയായി, വളർച്ചാ കാലത്തിന്‍റെ അവസാന മൂന്നാമത്തെ ഘട്ടത്തിൽ കുമിൾനാശിനികൾ പ്രയോഗിക്കണം. മുൻകുട്ടിയുള്ള പരിചരണങ്ങൾ ഫലപ്രദമാകുന്നില്ല. അസോക്സിസ്ട്രോബിൻ+ ഡൈഫീനോകോനസോൺ, ബോസ്കാലിഡ്+ പൈറാക്ലോസ്ട്രോബിൻ, ക്ലോറോഥാലോനിൽ, ഇപ്രോഡിയോൺ, മാൻകോസെബ്, കൂടാതെ പ്രോക്ലോറാസ് എന്നിവ അടിസ്ഥാനമാക്കിയുള്ള ലായനികൾ നല്ല ഫലം ചെയ്യും. സാഹചര്യങ്ങൾ കുമിളിന് അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് (വരണ്ട തണുത്ത കാലാവസ്ഥ) പരിചരണങ്ങൾ ചെയ്യേണ്ടത്. പൊതുവേ, കുമിൾനാശിനിയുടെ കാര്യക്ഷമത അധികരിക്കുന്നത് ഉൽപന്നങ്ങൾ മാറിമാറി ഉപയോഗിക്കുമ്പോഴാണ്.

അതിന് എന്താണ് കാരണം

മസൂർ പയറിലെ സ്റ്റെംഫിലിയം വാട്ടത്തിന് കാരണമാകുന്നത് പ്ലിയോസ്പോറ ഹെർബേറം എന്ന കുമിളാണ്, ഇത് മുന്നേ അറിയപ്പെട്ടിരുന്നത് സ്റ്റെoഫിലിയം ഹെർബേറം എന്നായതിനാലാണ് രോഗത്തിനും ആ പേര് ലഭിച്ചത്. ഇത് വിത്തിലും കൃഷിയിടത്തിലെ സസ്യാവശിഷ്ടങ്ങൾക്കിടയിലും അതിജീവിക്കുന്നു. മസൂർ പയർ കൂടാതെ ഈ കുമിളിന് വിശാല ശ്രേണിയിലുള്ള വീതിയിൽ ഇലകളുള്ള ചെടികളെ ബാധിക്കാനാവും. സീസണിന്‍റെ വൈകിയ ഘട്ടങ്ങളിൽ ഇലകളിലെ ദൈർഘ്യമേറിയ നനവ് രോഗം ബാധിക്കാൻ അത്യാവശ്യമാണ്. ലക്ഷണങ്ങളുടെ തുടക്കവും ഗുരുതരാവസ്ഥയും താപനിലയെ ആശ്രയിച്ചിരിക്കും, ഇതിന് അനുയോജ്യമായ താപനില 22 -30°C ആണ്. ഈ സാഹചര്യങ്ങളിൽ 8-12 മണിക്കൂർ വരെ ഇലകളിലുള്ള നനവ് രോഗബാധയ്ക്ക് പര്യാപ്തമാണ്. അനുകൂലമായതിന് താഴെയുള്ള സാഹചര്യങ്ങളിൽ, ഉദാഹരണത്തിന് താപനില 15 മുതൽ 20°C വരെ ഉള്ളപ്പോൾ, ഇലകളിൽ ഈർപ്പമുണ്ടായിരിക്കേണ്ട സമയത്തിന്‍റെ ദൈർഘ്യം ഗണ്യമായി വർദ്ധിക്കും (24 മണിക്കൂറും അതിൽ കൂടുതലും). ഇളം ചെടികളെക്കാൾ, മുതിർന്ന ചെടികളിലാണ്‌ രോഗബാധയ്ക്ക് കൂടുതൽ സാധ്യത, പ്രത്യേകിച്ചും അവ നൈട്രജൻ്റെ അഭാവം മൂലമുള്ള ക്ലേശത്തിന് വിധേയമായിരിക്കുമ്പോൾ.


പ്രതിരോധ നടപടികൾ

  • സാധ്യമെങ്കിൽ, സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള വൃത്തിയുള്ള വിത്തുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
  • പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക (നിരവധി ഇനങ്ങൾ ലഭ്യമാണ്).
  • നല്ല വായൂ സഞ്ചാരം ഉണ്ടാകാൻ ചെടികളുടെ സാന്ദ്രത കുറയ്ക്കുക.
  • നടീലിനു മുന്നേ കൃഷിയിടത്തിൽ മികച്ച ജലനിർഗമന സംവിധാനം ഉറപ്പുവരുത്തുക.
  • അമിതമായ നൈട്രജൻ പ്രയോഗം ഒഴിവാക്കുക, അത് രോഗത്തിന്‍റെ ഗുരുതരാവസ്ഥ വർദ്ധിപ്പിക്കും.
  • വിളവെടുപ്പിനു ശേഷമുള്ള ഉഴവ് പണികളിലൂടെ സസ്യാവശിഷ്ടങ്ങൾ നീക്കം ചെയ്യുകയോ മണ്ണിനടിയിലാക്കുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക