ഉള്ളി

ഉള്ളിച്ചെടിയുടെ സ്റ്റെംഫിലിയം ഇല വാട്ടം

Pleospora allii

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിൽ ചെറിയ, വെള്ളത്തിൽ കുതിർന്ന, വെളുപ്പ് മുതൽ ഇളം മഞ്ഞ നിറം വരെയുള്ള പുള്ളിക്കുത്തുകൾ.
  • പിന്നീട്, കുഴിഞ്ഞ്, നീണ്ട, തവിട്ടുനിറത്തിലുള്ള കുരുക്കൾ ഇരുണ്ടനിറം മുതൽ തവിട്ട് വരെ നിറമുള്ള മധ്യഭാഗത്തോടെ രൂപപ്പെടുന്നു.
  • വലിയ നിർജീവമായ ഭാഗങ്ങൾ കലകളുടെ സമഗ്രമായ വാട്ടത്തിന് കാരണമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
വെളുത്തുള്ളി
ഉള്ളി

ഉള്ളി

ലക്ഷണങ്ങൾ

ചെറിയ വെള്ളത്തിൽ കുതിർന്ന വെളുപ്പ് മുതൽ ഇളം മഞ്ഞ നിറം വരെയുള്ള പുള്ളിക്കുത്തുകൾ ഇലകളിൽ കാണപ്പെടുന്നതാണ് പ്രാരംഭ ലക്ഷണങ്ങൾ. സാധാരണയായി, ഈ ക്ഷതങ്ങൾ ഇലകളുടെ കാറ്റിനെ അഭിമുഖീകരിക്കുന്ന വശത്ത് ഉയർന്ന എണ്ണത്തിൽ കാണപ്പെടുന്നു. ക്രമേണ ഈ ചെറിയ ക്ഷതങ്ങൾ ഇലപത്രത്തിന് നീളെ വളർന്ന് കൂടിച്ചേരുകയും, കുഴിഞ്ഞ്, നീണ്ട, തവിട്ടുനിറത്തിലുള്ള കുരുക്കൾ, ഇരുണ്ടനിറം മുതൽ തവിട്ട് വരെ നിറമുള്ള മധ്യഭാഗത്തോടെ രൂപപ്പെടുകയും ചെയ്യുന്നു. ഇവയുടെ മധ്യഭാഗത്ത് ഏകകേന്ദ്രീകൃതമായ മേഖലകൾ വികസിച്ചേക്കാം. പുരോഗമന ഘട്ടങ്ങളിൽ, വലിയ നിർജീവ ഭാഗങ്ങൾ രൂപപ്പെട്ട്, അവ ഇലകളെയോ അല്ലെങ്കിൽ തണ്ടുകളെയോ ചുറ്റികെട്ടുകയും കലകളുടെ സമഗ്രമായ വാട്ടത്തിന് കാരണമാകുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

അസാഡിറക്റ്റ ഇൻഡിക്ക (വേപ്പ്), ഡറ്റ്യുറ സ്ട്രോമോണിയം (ജിംസൺവീഡ്) എന്നിവയുടെ ലായനി രൂപത്തിലുള്ള സത്ത്, സ്റ്റെംഫിലിയം ഇലവാട്ടം രോഗത്തിനുള്ള ജൈവ നിയന്ത്രണ രീതിയായി ഉപയോഗിക്കാം, ഇവയുടെ കാര്യക്ഷമത വ്യവസ്ഥാനുരൂപമായ കുമിള്നാശിനിയുടെ കാര്യക്ഷമതയോട് ഏകദേശം സമാനമായിരിക്കും. ഹരിതഗൃഹ സാഹചര്യങ്ങളിൽ, ട്രൈക്കോഡെർമ്മ ഹർസനിയം, സ്റ്റാക്കിബോട്രൈസ് ചാർട്ടറം എന്നിവ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങളുടെ പ്രതിരോധ പ്രയോഗം അല്ലെങ്കിൽ രോഗമുക്തിക്കായുള്ള പ്രയോഗം രോഗത്തിൻ്റെ ബാധിപ്പും തീവ്രതയും കുറയ്ക്കാൻ കാരണമാകുന്നു (രണ്ട് സാഹചര്യങ്ങളിലും 70%).

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. അസോക്സിസ്ട്രോബിൻ + ഡൈഫെനോകോണസോൾ, ബോസ്കാലിഡ് + പൈറക്ലോസ്ട്രോബിൻ, ക്ലോറോതലോനിൽ, ഐപ്രോഡയോൺ, മാൻകോസെബ്, പ്രോക്ലോറാസ് എന്നീ സജീവ ഘടകങ്ങൾ അടങ്ങിയ ലായനികൾ എസ്. വെസിക്കരിയം കുമിളുകളുടെ വളർച്ച കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. സാഹചര്യങ്ങൾ കുമിളുകൾക്ക് പ്രതികൂലമായിരിക്കുമ്പോൾ (തണുത്തതും വരണ്ടതുമായ കാലായവസ്ഥ) പരിചരണങ്ങൾ നടത്തണം. പൊതുവെ, കുമിള്നാശിനികളുടെ ഫലപ്രാപ്തി ഉൽപ്പന്നങ്ങൾ മാറി മാറി ഉപയോഗിക്കുന്നതിലൂടെ വർദ്ധിപ്പിക്കാം.

അതിന് എന്താണ് കാരണം

പ്ലിയോസ്പോറ അലൈ എന്ന കുമിളാണ് സ്റ്റെംഫിലിയം ഇല വട്ടത്തിനു കാരണം. ഈ കുമിൾ സ്റ്റെംഫിലിയം വെസിക്കരിയം എന്നാണ് മുന്നേ അറിയപ്പെട്ടിരുന്നത്, അതിൽ നിന്നാണ് ഈ രോഗത്തിന് ഈ പേരുവന്നത്. അവ ബാധിക്കപ്പെട്ട ചെടി അവശിഷ്ടങ്ങളിൽ അതിജീവിക്കുകയും വസന്തകാലത്ത് അനുകൂലമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ അവയുടെ വളർച്ച പുനരാരംഭിക്കുകയും ചെയ്യുന്നു. കാറ്റിലൂടെ അടുത്തുള്ള ചെടികളിലേക്ക് വ്യാപിക്കുന്ന ബീജകോശങ്ങൾ അവ ഉല്പാദിപ്പിക്കുന്നു. അവ സാധാരണയായി ഇലകളുടെ അഗ്രം, മുൻപ് ഉണ്ടായ രോഗം മൂലം രൂപപ്പെട്ട ക്ഷതങ്ങൾ അല്ലെങ്കിൽ സാധാരണ പരിക്കുപറ്റിയ കലകൾ (ഉദാ :പ്രാണികൾ അല്ലെങ്കിൽ ആലിപ്പഴം) എന്നിങ്ങനെയുള്ള നശിച്ചതും നശിച്ചുകൊണ്ടിരിക്കുന്നതും ആയ കലകളിലേക്ക് അതിക്രമിച്ചു കടക്കുന്നു. ഊഷ്മളമായ, ഈർപ്പമുള്ള സാഹചര്യങ്ങൾ ദീർഘ കാലം നീണ്ടുനിൽക്കുന്നത് രോഗത്തിന്‍റെ വികസനത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ഊഷ്മളമായ താപനിലയും (18 - 25°C) ഇലയുടെ ഉപരിതലത്തിൽ 24 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ഈർപ്പവും ഉള്ള കാലാവസ്ഥയിൽ ആരോഗ്യമുള്ള ഇലകളും ആക്രമിക്കപ്പെടാം.രോഗബാധ സാധാരണയായി ഇലകളിൽ മാത്രമായി പരിമിതപ്പെടുന്നു എന്നാല്‍ ഇവ ഉള്ളിയെ ബാധിക്കുന്നില്ല. മുതിർന്ന ഇലകളാണ് ഇളം ഇലകളെക്കാളും കൂടുതൽ ബാധിപ്പിന് വിധേയമാകുന്നത്.


പ്രതിരോധ നടപടികൾ

  • പ്രതിരോധശേഷിയുള്ള ഇനങ്ങൾ (നിരവധി ഇനങ്ങൾ ലഭ്യമാണ്) തിരഞ്ഞെടുക്കുക.
  • ഇലകളിലെ ഈർപ്പം ദീർഘനേരം നീണ്ടുനിൽക്കുന്നത് ഒഴിവാക്കുന്നതിനായി കാറ്റിന്‍റെ ദിശയിൽ ചെടികളുടെ നിരകൾ ക്രമീകരിച്ച് വിതയ്ക്കുക.
  • മികച്ച വായൂസഞ്ചാരം ഉണ്ടാകുന്നതിന് ചെടികളുടെ സാന്ദ്രത കുറയ്ക്കുക.
  • നടുന്നതിന് മുൻപ് കൃഷിയിടത്തിൽ പര്യാപ്തമായ നീർവാർച്ച ഉറപ്പുവരുത്തുക.
  • രോഗത്തിന്‍റെ തീവ്രത വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ അമിതമായ നൈട്രജൻ പ്രയോഗം ഒഴിവാക്കുക.
  • വിളവെടുപ്പിന് ശേഷം ചെടികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് നശിപ്പിക്കുക.
  • 3-4 വർഷത്തേക്ക് വിള പരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക