ഉള്ളി

ഉള്ളിച്ചെടികളിലെ പർപ്പിൾ നിറത്തിലുള്ള പാടുകൾ

Alternaria porri

കുമിൾ

ചുരുക്കത്തിൽ

  • മുതിർന്ന ഇലകളിലും പൂത്തണ്ടുകളിലും ചെറിയ, ക്രമമല്ലാത്ത കുഴിഞ്ഞ വെള്ള പാടുകൾ ഉണ്ടാകുന്നു.
  • കൂടിയ ആപേക്ഷിക ആർദ്രതയിൽ ഈ ക്ഷതങ്ങൾ കേന്ദ്രഭാഗത്തു നിന്നും വട്ടത്തിലുള്ള ഇരുണ്ടതും മങ്ങിയതുമായ മണ്ഡലങ്ങളോടുകൂടി, ദീർഘ വൃത്താകൃതിയിലുള്ള തവിട്ടോ പർപ്പിളോ നിറമുള്ള പാടുകളായി മാറുന്നു.
  • ഇലകളുടേയും പൂത്തണ്ടിന്റേയും വാട്ടം അവയുടെ നാശത്തിലേക്ക് നയിക്കുന്നു.
  • ഉള്ളിയിൽ ഇരുണ്ട മഞ്ഞ മുതൽ ചുവപ്പ് വരെ നിറങ്ങളിലുള്ള പതുപതുത്ത ചീയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
വെളുത്തുള്ളി
ഉള്ളി

ഉള്ളി

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ പ്രധാനമായും ചുറ്റുമുള്ള ആപേക്ഷിക ആർദ്രതയെ (RH) ആശ്രയിച്ചിരിക്കും. മുതിർന്ന ഇലകളിലും പൂത്തണ്ടുകളിലും ചെറിയ, ക്രമമല്ലാത്ത കുഴിഞ്ഞ വെള്ള പാടുകൾ ഉണ്ടാകുന്നു. ആർദ്രത കുറവാണെങ്കിൽ മറ്റു പുരോഗതികളൊന്നും ദൃശ്യമാകില്ല. എന്നിരുന്നാലും, ഉയർന്ന ആർദ്രതയിൽ ഈ ക്ഷതങ്ങൾ കേന്ദ്രഭാഗത്തു നിന്നും വട്ടത്തിലുള്ള ഇരുണ്ടതും മങ്ങിയതുമായ മണ്ഡലങ്ങളോടുകൂടി, ദീർഘ വൃത്താകൃതിയിലുള്ള തവിട്ടോ പർപ്പിളോ നിറമുള്ള പാടുകളായി മാറുന്നു. ക്രമേണ, ഈ ക്ഷതങ്ങൾ മഞ്ഞ നിറത്തിലുള്ള അതിരുകളോടെ പല സെൻറിമീറ്റർ നീളത്തിൽ വ്യാപിക്കുകയും ചെയ്യും. ഈ ക്ഷതങ്ങൾ കൂടിച്ചേർന്ന് ഇലയിലും പൂത്തണ്ടിലും ചുറ്റി അവയുടെ ഉണക്കിനും നാശത്തിനും കാരണമാകുന്നു. വിളവെടുക്കുന്ന സമയത്ത് പരിക്കേറ്റാൽ, ഉള്ളികളും പ്രത്യേകിച്ച് അവയുടെ തണ്ടുമായി ചേരുന്ന ഭാഗത്ത് ആക്രമിക്കപ്പെട്ടേക്കാം. സംഭരണ ലക്ഷണങ്ങൾ ഇരുണ്ട മഞ്ഞ മുതൽ ചുവപ്പ് വരെ നിറമുള്ള പതുപതുത്ത അഴുകൽ ഉള്ളിയുടെ അകത്തോ പുറത്തോ ഉള്ള പാളികളിൽ കാണപ്പെടുന്നു. ഉള്ളി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ഈ രോഗത്തിനാൽ ബാധിക്കപ്പെടാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇന്നുവരെയും ഈ രോഗത്തിന് ഫലപ്രദമായ ജൈവ നിയന്ത്രണം ലഭ്യമല്ല. രോഗകാരി ആൾട്ടർനേറിയ പോറിയുടെ പ്രതിയോഗി കുമിളായ ക്ലാഡോസ്പോറോ ഹെർബേറം ഉപയോഗിച്ച് ഇവ തമ്മിലുള്ള സമ്പർക്കത്തിൽ ബാധിപ്പ് 66.6% കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റു കുമിളുകൾ വളരെ കുറഞ്ഞ ഫലമേതരുന്നുള്ളൂ, ഉദാഹരണത്തിന് പെനിസിലിൻ സ്പീഷീസുകൾ (54%). നിരവധി പ്രതിയോഗികളുടെ ഒരു മിശ്രിതം 79.1% വരെ ബാധിപ്പ് കുറയാൻ കാരണമാകുന്നു. എന്തായാലും, ഈ കണ്ടെത്തലിനെ തുടർന്ന് ഇത് വരെ ഒരു വാണിജ്യ ഉല്പന്നവും ഉണ്ടാക്കപെട്ടിട്ടില്ല. അസാഡിറക്റ്റ ഇൻഡിക്ക (വേപ്പ്) യുടേയും ഡറ്റയൂറ സ്ട്രാമോണിയം (ജിംസൺ കള) എന്നിവയുടെ വെള്ളത്തിലുള്ള സത്ത് പർപ്പിൾ പാടുകളുടെ ജൈവ നിയന്ത്രണത്തിന് ഉപയോഗിക്കാൻ സാധിക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. സംരക്ഷണം നൽകുന്ന കുമിൾനാശിനിയുടെ ആവർത്തിച്ചുളള പ്രയോഗത്താൽ മിക്ക വാണിജ്യ ഉള്ളി വിളകളും അവശ്യമായും പർപ്പിൾ പുള്ളികളില്‍ നിന്നും സംരക്ഷിക്കേണ്ടിയിരിക്കുന്നു. ബോസ്കാലിഡ്, ക്ലോറോതലോനിൽ, ഫെനാമിഡോൺ പിന്നെ മാൻകോസെബ് (എല്ലാം @ 0.20 - 0.25%) എന്നീ കുമിൾനാശിനികൾ അടിസ്ഥാനപ്പെടുത്തിയുള്ള ലായനികൾ പ്രതിരോധത്തിനായി, പറിച്ചുനട്ടതിന് ഒരു മാസത്തിന് ശേഷം രണ്ടാഴ്ചത്തെ ഇടവേളകളിൽ തളിക്കാവുന്നതാണ്. ചെമ്പ് കുമിൾനാശിനികൾ പർപ്പിൾ പാടുകൾ നിയന്ത്രിക്കാൻ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പക്ഷേ അത് അത്ര ഫലപ്രദമല്ല. കീടങ്ങളിൽ പ്രതിരോധം വികസിക്കുന്നത് തടയാൻ വ്യത്യസ്ത കുടുംബത്തിൽപ്പെട്ട ഇതര കുമിൾനാശിനികൾ ഉപയോഗിക്കുക.

അതിന് എന്താണ് കാരണം

പർപ്പിൾ നിറത്തിലുള്ള പാടുകൾക്ക് കാരണമാകുന്നത് ആൾട്ടർനേറിയ പോറി എന്ന കുമിളാണ്. ബാധിക്കപ്പെട്ട ചെടി അവശിഷ്ടങ്ങളിലോ അല്ലെങ്കിൽ മണ്ണിന്‍റെ ഉപരിതലത്തിനടുത്തോ ആണ് ഇവ ശൈത്യകാലം അതിജീവിക്കുന്നത്. വേനലിൽ ചൂടും ഈർപ്പവുമുള്ള സാഹചര്യങ്ങളിൽ ബീജകോശങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ട് അവ ജീവചക്രം പുനരാരംഭിക്കും. കാറ്റ്, ജലസേചന വെള്ളം, മഴവെള്ളത്തിൻ്റെ തെറിക്കൽ എന്നിവയിലൂടെ ബീജങ്ങളെ ആരോഗ്യമുളള ചെടികളിലും കൃഷിയിടങ്ങളിലേക്കും പരത്തുന്നു. 21-30ºC ചൂടും 80-90% ആർദ്രതയും ആണ് രോഗത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ. രോഗത്തിന്‍റെ ആരംഭവും ലക്ഷണങ്ങളും കാലാവസ്ഥയും കൃഷിയിടത്തിലെ സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. സ്റ്റംഫിലിയം വാട്ടത്തിൻ്റെ കൂടെ ഇത് സംഭവിക്കുമ്പോൾ നാശം ഗുരുതരമായിരിക്കും. ഇലകളിലെ ഉപചർമത്തിൻ്റെ കനം ആണ് പർപ്പിൾ പാടുകളുടെ പ്രധാന പ്രതിരോധം, ഉദാഹരണത്തിന്, കൃഷിപ്പണിക്കിടയിലെ പരിക്ക് അല്ലെങ്കിൽ മണൽ കാറ്റ് അടിച്ചതിന് ശേഷം ഈ പ്രതിരോധം കുറയുന്നു.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള വിത്തുകൾ ഉപയോഗിക്കുക.
  • സാധ്യമെങ്കിൽ, വിളകാലത്തിൽ കഴിയുന്നത്ര മുൻപേ വിതയ്ക്കുകയും പറിച്ചുനടുകയും ചെയ്യുക.
  • ലഭ്യമെങ്കിൽ, പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • വിളകാലങ്ങൾക്കിടയിൽ 2-3 വട്ടം ഉഴവുപണികൾ നടത്തി കുമിളിനെ സൂര്യതാപമേൽപ്പിക്കുക.
  • പറിച്ചുനടുമ്പോൾ ചെടികൾക്കിടയിലെ അകലം വർദ്ധിപ്പിക്കുക.
  • നല്ല ആരോഗ്യമുള്ള ചെടികളുണ്ടാവാൻ നൈട്രജനും ഫോസ്ഫറസും ഉപയോഗിച്ച് വിപുലമായി വളപ്രയോഗം നടത്തുക.
  • കൃഷിയിടത്തും പരിസരങ്ങളിലുമുള്ള കളകൾ നിയന്ത്രിക്കുക.
  • വിളവെടുപ്പിന് ശേഷം അവശിഷ്ടങ്ങളും സ്വയം മുളച്ചുവരുന്ന ചെടികളും നീക്കം ചെയ്യുക.
  • കൃഷിപ്പണിക്കിടയിൽ ചെടികൾക്ക് പരിക്കേൽപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
  • കുമിളുകളുടെ പെരുപ്പം ഉയർന്ന നിരക്കിൽ കൂടുന്നത് തടയാൻ, 2-3 വർഷത്തിൽ വിളപരിക്രമം നടത്തണം.
  • 1- 3°C ചൂടിലും 65 - 70% ആർദ്രതയിലും നല്ല വായൂ സഞ്ചാരമുള്ള ശീതീകരണികളിൽ ഉള്ളി സംഭരിക്കുക.
  • ഉള്ളിച്ചെടിയിലെ ഇലപേനുകളെ നിയന്ത്രിക്കുക, കാരണം അവയാൽ ശക്തി ക്ഷയം സംഭവിക്കുന്ന ചെടികൾ പെട്ടെന്ന് ബാധിക്കപ്പെടും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക