വഴുതന

ഫോമോപ്സിസ് വാട്ടം

Diaporthe vexans

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഫലങ്ങളിൽ തവിട്ടുനിറത്തിലുള്ള, മൃദുവായ, കുഴിഞ്ഞ ക്ഷതങ്ങൾ.
  • ഇലകളിൽ നേരിയ നിറത്തിലുള്ള മധ്യഭാഗവും, ചാരനിറം മുതൽ തവിട്ടുനിറം വരെയുള്ള പുള്ളിക്കുത്തുകളും.
  • ഇലകളുടെ വാട്ടവും ഉണക്കവും.
  • തണ്ടുകളിൽ ഇരുണ്ട് കുഴിഞ്ഞ ജീർണതകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വഴുതന

ലക്ഷണങ്ങൾ

ഇലകളിലും തണ്ടിലും ഫലങ്ങളിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു, ഫലങ്ങളിലാണ് ഏറ്റവും കൂടുതൽ ലക്ഷങ്ങൾ കാണപ്പെടുന്നത്. ചെറിയ, ചാരനിറം മുതൽ തവിട്ടുനിറം വരെയുള്ള നേരിയ മധ്യഭാഗമുള്ള പുള്ളികൾ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു, മാത്രമല്ല അവ ക്രമേണ എണ്ണം കൂടി ഇലപത്രത്തിൻ്റെ ഭൂരിഭാഗവും ആവരണം ചെയ്യുന്നു. സാരമായി ബാധിക്കപ്പെട്ട ഇലകളിൽ ഹരിതനാശം സംഭവിച്ച് പിന്നീട് ഉണങ്ങി വിണ്ടുകീറുന്നു (ഇല വാട്ടം). തണ്ടുകളിൽ തവിട്ടുനിറം മുതൽ ഇരുണ്ട നിറം വരെയുള്ള കുഴിഞ്ഞ അഴുകൽ വികസിസിച്ചേക്കാം. ചെടികളുടെ ചുവട്ടിൽ ഈ അഴുകൽ തണ്ടിനെ ചുറ്റി വെള്ളത്തിൻ്റെയും പോഷകങ്ങളുടെയും സംവഹണം തടസ്സപ്പെടുത്തുന്നു, തത്‌ഫലമായി ചെടികൾ നശിച്ചേക്കും. തവിട്ടുനിറത്തിൽ, മൃദുവായ, കുഴിഞ്ഞ ക്ഷതങ്ങൾ ഫലങ്ങളിലും പ്രത്യക്ഷപ്പെട്ടേക്കാം. അവ വലുതാകുമ്പോൾ അവ പലപ്പോഴും കൂടിച്ചേർന്ന് ഫലങ്ങളുടെ ഉപരിതലത്തിലെ വലിയൊരുഭാഗം ആവരണം ചെയ്യുന്നു മാത്രമല്ല അവയുടെ അരികുകളിൽ ചെറിയ കറുത്ത പുള്ളിക്കുത്തുകളുടെ ഏകകേന്ദ്രീകൃത വളയങ്ങൾ രൂപപ്പെടുന്നു. തത്‌ഫലമായി ഫലങ്ങൾ അഴുകുന്നു. ചെറിയ കറുത്ത പുള്ളിക്കുത്തുകൾ ഇലകളിലും തണ്ടുകളിലുമുള്ള പഴയ ക്ഷതങ്ങളിലും കാണപ്പെടുന്നു. വരണ്ട കാലാവസ്ഥയിൽ, ബാധിക്കപ്പെട്ട ഫലങ്ങൾ ചെടികളിൽ ചുരുങ്ങി, ഉണങ്ങുന്നു.

Recommendations

ജൈവ നിയന്ത്രണം

ബാധിപ്പും രോഗത്തിൻ്റെ തീവ്രതയും കുറയ്ക്കുന്നതിന് ജൈവ കുമിൾനാശിനികൾ ഉപയോഗിച്ചുള്ള പരിചരണം പ്രയോജനകരമാണ്. കോപ്പർ ലായനികൾ (ഉദാ: ബോർഡോ മിശ്രിതം) അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ ഇലകളിൽ തളിച്ച് പ്രയോഗിക്കാം. സുരക്ഷിതവും പ്രകൃതിയോട് ഇണങ്ങിയതുമായ വേപ്പ് സത്ത് രോഗം കൈകാര്യം ചെയ്യുന്നതിന് ഉപയോഗിച്ചുവരുന്നു. വിത്തുകൾ ചൂടുവെള്ളത്തിൽ പരിചരിക്കുന്നതും (56°C ചൂടിൽ 15 മിനിറ്റുനേരം) പരിഗണിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കൃഷിയിടത്തിൽ രോഗം തിരിച്ചറിയുകയും, സാമ്പത്തികപരമായ നിയന്ത്രണ നില എത്തിച്ചേരുകയും ചെയ്താൽ കുമിൾനാശികൾ ഉപയോഗിച്ചുകൊണ്ടുള്ള പരിചരണം ശുപാർശ ചെയ്യുന്നു. അസോക്സിസ്ട്രോബിൻ, ബോസ്കാലിഡ്, ക്യാപ്റ്റൻ, ക്ലോറോതലോനിൽ, കോപ്പർ ഓക്സിക്ലോറൈഡ്, ഡൈതയോകാർബമേറ്റ്, മനേബ്, മാങ്കോസെബ്, തയോഫെനേറ്റ്- മീതൈൽ, ടോൾക്ലോഫോസ്-മീതൈൽ, പൈറക്ലോസ്ട്രോബിൻ തുടങ്ങിയവയാണ് ഇലകളിൽ തളിക്കുന്ന ഏറ്റവും സാധാരണയായ കുമിൾനാശിനികൾ. നിയന്ത്രണ നടപടികളുടെ കാർഷിക പരിപാലന രീതിയോടൊപ്പം പ്രയോഗിക്കുമ്പോഴാണ് കുമിൾനാശിനികൾ കൂടുതൽ കാര്യക്ഷമമാകുന്നത്. വിത്ത് പരിചരണ രീതികളും പ്രയോജനപ്പെടുത്താം, ഉദാഹരണത്തിന് തയോഫെനേറ്റ് മീതൈൽ (0.2%).

അതിന് എന്താണ് കാരണം

വഴുതന ചെടികളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്ന, ഫോമോപ്സിസ് വെക്സാനസ് എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം (ചില സന്ദർഭങ്ങളിൽ ബാധിപ്പ് തക്കാളി, മുളക് എന്നെ വിളകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്). കുമിളുകൾ ചെടി അവശിഷ്ടങ്ങളിൽ അതിജീവിച്ച്, അവയുടെ ബീജകോശങ്ങൾ കാറ്റോ മഴയോ മൂലം ആരോഗ്യമുള്ള ചെടികളിലേക്ക് വ്യാപിക്കുന്നു. ഇത് വിത്തുകളിലൂടെയും വ്യാപിക്കുന്നതായി കരുതപ്പെടുന്നു. അതിനാൽ ഈ രോഗത്തിനെതിരെ പൊരുതുന്നതിന് സാക്ഷ്യപ്പെടുത്തിയ വിത്തുകളും ആരോഗ്യമുള്ള തൈച്ചെടികളും കൈവശപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇലകളിലെ കലകളിൽ 6-12 വരെ മണിക്കൂറുകൾക്കുള്ളിൽ ഇവ തുളച്ചുകയറുന്നു, മാത്രമല്ല രോഗവികസനത്തിന് ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ സാഹചര്യങ്ങൾ (27-35°C) ആവശ്യമാണ്. ഫലങ്ങളിലെ ക്ഷതങ്ങളുടെ വികസനം മിക്കവാറും, സംഭരണ സ്ഥലത്തെ 30°C താപനിലയിലും 50% ആപേക്ഷിക ആർദ്രതയിലും സംഭവിക്കുന്നു.


പ്രതിരോധ നടപടികൾ

  • വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള ഉയർന്ന-ഗുണനിലവാരമുള്ള വിത്തുകൾ ഉപയോഗിക്കുക.
  • മറ്റൊരുവിധത്തിൽ, ആരോഗ്യമുള്ള ചെടികളിൽ നിന്നും വിത്തുകൾ ശേഖരിക്കുക.
  • താങ്കളുടെ വിപണി ആവശ്യങ്ങൾക്ക് അനുയോജ്യവും, വിപണിയിൽ ലഭ്യവും ആണെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക.
  • ചെടികൾക്കിടയിലും നിരകൾക്കിടയിലും വലിയ ഇടയകലം പാലിക്കുക.
  • ചെടികളുടെ ഇലകൾ പെട്ടെന്ന് ഉണങ്ങുന്നതിനായി, കാറ്റിൻ്റെ ദിശയ്ക്ക് സമാന്തരമായി നടുക.
  • സന്ധ്യക്കുമുൻപേ ഇലകൾക്ക് ഉണങ്ങാൻ സമയം കിട്ടത്തക്ക രീതിയിൽ ജലസേചനം ആസൂത്രണം ചെയ്യുക.
  • കുറഞ്ഞ അളവിൽ നൈട്രജനും കൂടിയ അളവിൽ ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയ വളങ്ങൾ ഉപയോഗിക്കുക.
  • വിളവെടുപ്പിനുശേഷം ചെടി അവശിഷ്ടങ്ങൾ നീക്കം ചെയ്‌ത്‌ നശിപ്പിക്കുക (ആഴത്തിൽ ഉഴുതുമറിച്ചോ അല്ലെങ്കിൽ കത്തിച്ചോ) ഫലങ്ങൾ അനുയോജ്യമായ സംഭരണ താപനിലയിൽ സൂക്ഷിക്കുക (തണുത്ത് വരണ്ട സാഹചര്യങ്ങളിൽ).
  • വിളപരിക്രമം നടപ്പിലാക്കുക (3 വർഷത്തിലോ അതിൽ കൂടുതലോ).

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക