Cochliobolus sativus
കുമിൾ
രോഗലക്ഷണങ്ങൾ, പരിസ്ഥിതി സാഹചര്യങ്ങൾ ചെടിയുടെ വളർച്ച ഘട്ടം എന്നിവയെ ആശയച്ചിരിക്കും. ചില സാഹചര്യങ്ങളിൽ, അണുബാധയേറ്റ വിത്തുകളിൽ നിന്നും വാട്ടത്തിൻ്റെ ലക്ഷണങ്ങളോടുകൂടിയ തൈച്ചെടികൾ മുളയ്ക്കുന്നു, ഇളം ചെടികളിൽ ഇരുണ്ട തവിട്ടുനിറത്തിലുള്ള ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ് ഇതിൻ്റെ സവിശേഷത. മുതിർന്ന ചെടികളിൽ നേരത്തെയുള്ള ബാധിപ്പ് മൂലം, ഇലകളുടെ വിസ്തൃതി കുറയുന്നതും നാമ്പുകളുടെ എണ്ണം കുറയുന്നതും ഒഴികെയുള്ള മറ്റ് ലക്ഷണങ്ങൾ ദൃശ്യമാക്കണമെന്നില്ല. എന്നിരുന്നാലും, ഇരുണ്ട-തവിട്ടുനിറത്തിലുള്ള ഭാഗങ്ങൾ തണ്ടിൻ്റെ ചുവട്ടിലോ (ചുവടു ചീയൽ) അല്ലെങ്കിൽ മണ്ണിനു താഴെയോ കാണപ്പെടാം അതുപോലെ ഇടമുട്ടുകളിലും വേരുകളിലും (വേര് ചീയൽ) ഈ ലക്ഷണങ്ങൾ കാണപ്പെടാം. പിന്നീട് രോഗാണുക്കൾ തണ്ടിലേക്ക് കടക്കവേ തവിട്ട് -കറുത്ത നിറത്തിലുള്ള പുള്ളികൾ അടിഭാഗത്തെ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു. ഇത് പ്രത്യേകിച്ചും ദീർഘനേരത്തെ മഴയുള്ള സമയങ്ങളിൽ പ്രകടമാണ്. രോഗബാധയേറ്റ ചെടികൾ കൃഷിയിടത്തിൽ ക്രമരഹിതമായ ഭാഗങ്ങളിലോ അങ്ങിങ്ങായോ കാണപ്പെടും മാത്രമല്ല അവയുടെ വളർച്ച മുരടിച്ചതും പലപ്പോഴും വിളറിയ നിറത്തോട് കൂടിയവയും ആയിരിക്കും. വൈകിയുണ്ടാകുന്ന ബാധിപ്പുകളിൽ, ഒന്നോ അതിലധികമോ ചെറുകതിരുകളോ അല്ലെങ്കിൽ കതിരുകൾ പൂർണ്ണമായോ പാകമാകുന്നതിന് മുൻപ് വെളുക്കുന്നത് (കതിർ വാട്ടം) സാധരണമായ ഒരു ലക്ഷണമാണ്.
കോക്ലിയോബോളസ് സാറ്റിവസ് എന്ന കുമിളിൻ്റെ പ്രകൃത്യാലുള്ള ശത്രുവാണ് സ്പോറോബോളോമൈസെസ് റോസെയസ് എന്ന കുമിൾ, മാത്രമല്ല ഇത് ധാന്യവർഗ്ഗങ്ങളിൽ ഉപയോഗിച്ച് രോഗത്തിൻ്റെ ബാധിപ്പും തീവ്രതയും കുറയ്ക്കാം. ഈ രോഗാണുവിൻ്റെ മറ്റ് എതിരാളികളും ലഭ്യമാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. അനുയോജ്യമായ കുമിൾനാശിനികൊണ്ട് വിത്തുകൾ പരിചരിക്കുന്നത് ജീവകണങ്ങൾ വിത്തിലോ അടുത്ത കാർഷിക സീസണിലോ വ്യാപിക്കുന്നതിനുള്ള കഴിവ് കുറയ്ക്കും.
ധാന്യവർഗ്ഗങ്ങൾ കൃഷിചെയ്യുന്ന, ഊഷ്മളമായതും ആർദ്രതയുള്ളതുമായ പ്രദേശങ്ങളിൽ സാധാരണമായ കോക്ലിയോബോളസ് സാറ്റിവസ് എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. മണ്ണിലോ ചെടി അവശിഷ്ടങ്ങളിലോ, കുമിൾ വളർച്ചകളായോ ബീജകോശങ്ങളായോ ഇവ അതിജീവിക്കുന്നു കൂടാതെ കാറ്റ്, മഴ, ജലസേചന ജലം എന്നിവയിലൂടെ ആരോഗ്യമുള്ള ചെടികളിലേക്ക് വ്യാപിക്കുന്നു. ബാർലി, ഗോതമ്പ്, വരക് എന്നിവക്കുപുറമെ നിരവധി കളകളെയും പുൽവർഗ്ഗങ്ങളെയും ഇത് ബാധിക്കുന്നു. ഓട്സ് ഈ രോഗത്തോട് പ്രതിരോധമുള്ളവയാണ് പക്ഷേ രോഗാണുക്കളുടെ വ്യാപനത്തിൽ ഇതിന് പങ്ക് ഉണ്ടായേക്കാം. അനുകൂലമായ സാഹചര്യങ്ങളിൽ ഒരു ആതിഥേയ വിള കണ്ടെത്തിക്കഴിഞ്ഞാൽ, ഇളം ചെടികളിലോ അവയുടെ വേരുകളിലോ ഇതിൻ്റെ ബീജകോശങ്ങൾ മുളപൊട്ടി പ്രാഥമിക അണുബാധ ആരംഭിക്കും. ഇത് ചെടികളുടെ കലകളിലേക്ക് പുറംതൊലിയിലൂടെ നേരിട്ടോ അല്ലെങ്കിൽ സ്വാഭാവിക സുഷിരങ്ങളിലൂടെയോ മുറിവുകളിലൂടെയോ കടക്കുന്നു. അണുബാധയേറ്റ വിത്തുകൾ അല്ലെങ്കിൽ കാർഷിക ഉപകരണങ്ങൾ എന്നിവയിലൂടെയും രോഗാണുക്കൾക്ക് ദീർഘദൂരം വ്യാപിക്കുന്നതിനും അടുത്ത വിളകളെ ബാധിക്കുന്ന ജീവകണമായി തുടരാനും കഴിയും. ഊഷ്മളായ താപനില (അനുയോജ്യം 28 - 32ºC) ഈ കുമിളിൻ്റെ ജീവിതചക്രത്തിന് അനുകൂലമാണ്.