നാരക വിളകൾ

പച്ചയും നീലയും നിറത്തിലുള്ള പൂപ്പലുകൾ

Penicillium spp.

കുമിൾ

ചുരുക്കത്തിൽ

  • ഫലങ്ങളുടെ തൊലിയില്‍ വെള്ളത്തിൽ കുതിർന്ന മൃദുവായ ഭാഗങ്ങള്‍, അവയെത്തുടര്‍ന്ന് വെളുത്ത ആകാരങ്ങളുടെ വളര്‍ച്ച.
  • ആകാരങ്ങളിലെ നീലയോ പച്ചയോ നിറമുള്ള വളര്‍ച്ചയാണ് അതിൻ്റെ സവിശേഷമായ നിറം.
  • ഫലങ്ങളിൽ ക്ഷതങ്ങൾ വ്യാപിച്ച് ക്രമേണ അഴുകി വീഴുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

തൊലിയിലെ വെള്ളത്തിൽ കുതിർന്ന മൃദുവായ ഭാഗമാണ് പ്രാരംഭ ലക്ഷണം. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഉപരിതലത്തിൽ വൃത്താകൃതിയിലുള്ള വെളുത്ത പൂപ്പൽ ക്ഷതങ്ങളിൽ വളരുന്നു, പലപ്പോഴും ഏതാനും സെന്റിമീറ്റര്‍ വ്യാസത്തിലാണത് കാണപ്പെടുക. പിന്നീട്, ഈ രൂപങ്ങള്‍ തൊലിപ്പുറത്ത് വ്യാപിക്കുകയും മധ്യഭാഗത്തിനടുത്തുള്ള മുതിര്‍ന്ന ഭാഗങ്ങള്‍ നീലയോ പച്ചയോ നിറമോ ആകുകയും ചെയ്യുന്നു. സമീപത്തെ കോശകലകളും മൃദുവായി വെള്ളത്തിൽ കുതിരുകയോ അല്ലെങ്കിൽ വീതിയുള്ള വെളുത്ത താന്തുജാല പട്ടയാല്‍ പെരുകുകയോ ചെയ്യുന്നു. ഫലങ്ങൾ ദ്രുതഗതിയില്‍ നശിക്കുകയും അടര്‍ന്നു വീഴുകയും ചെയ്യുന്നു, അല്ലെങ്കിൽ ആര്‍ദ്രത കുറവാണെങ്കിൽ ചുരുങ്ങുകയോ ഉണങ്ങുകയോ ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

സ്യൂഡോമോന്‍സ് സിറിഞ്ചേ ഇനം ESC-10 അടിസ്ഥാനമായ തയ്യാറിപ്പുകളുടെ ഉപയോഗത്താല്‍ ഈ കുമിളിൻ്റെ ജൈവിക നിയന്ത്രണം സാധിക്കും. അഗെരാറ്റം കോൺസോയിഡ്സ് എന്ന ചെടിയുടെ സത്തും ഈ കുമിളുകൾക്കെതിരെ ഫലപ്രദമാണ്. തൈമസ് ക്യാപിറ്റെറ്റസ് എന്ന ഔഷധിയില്‍ നിന്നുള്ള എണ്ണയും, വേപ്പെണ്ണയും ഇതേ ഫലം നല്‍കും. വിളവെടുപ്പിനു ശേഷം അഴുകുന്നത് തടയാന്‍ നാരകവര്‍ഗ്ഗ ഫലങ്ങളില്‍ ടീ സപോനിന്‍ ഒരു സുരക്ഷിത സംയുക്തമായും ഉപയോഗിച്ച് വരുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വിളവെടുത്ത ഫലങ്ങള്‍ 40-50°C ചൂടുള്ള ഡിറ്റര്‍ജന്റ് അല്ലെങ്കില്‍ നേര്‍ത്ത ആല്‍ക്കലി ലായനികളിൽ, സാധാരണയായി ചില കുമിള്‍ നാശിനികള്‍ ഉള്‍പ്പെടുത്തി കഴുകിയെടുക്കുന്നത് ഫലങ്ങള്‍ അഴുകുന്നത് കുറയ്ക്കും. ഐമസലില്‍, തായ്‌ബെന്‍ഡസോള്‍, ബൈഫിനൈല്‍ എന്നീ കുമിള്‍ സംയുക്തങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

പെനിസിലിയം ജനുസിലെ രണ്ടിനം കുമിള്‍ ആണ് നാരക വര്‍ഗ്ഗത്തിലുള്ള ഫലങ്ങൾക്ക് ഈ വിനാശകരമായ അഴുകല്‍ നല്‍കുന്നത്. പി. ഇറ്റലികും പി. ഡിജിറ്റാറ്റം എന്നിവ ഫലങ്ങളുടെ തൊലിയില്‍ യഥാക്രമം നീല നിറത്തിലും പച്ച നിറത്തിലും വളരുന്നു. ആദ്യം പറഞ്ഞവയുടെ ക്ഷതങ്ങൾ രണ്ടാമത് പറഞ്ഞവയുടേതിനേക്കാൾ സാവകാശമാണ് പരക്കുന്നത്. മധ്യഭാഗത്തുള്ള മുതിര്‍ന്ന വളര്‍ച്ചയെ ചുറ്റിയുള്ള ഒരു വെളുത്ത താന്തുജാല പട്ടയും ഇതിൻ്റെ സവിശേഷ ലക്ഷണമാണ്. ഈ കുമിളുകള്‍ അവസരം കാത്തിരിക്കുന്നവയാണ്, അവ തങ്ങളുടെ ജീവിതചക്രം തുടങ്ങുന്നതിനായി കായകളിലെ മുറിവുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തും. മുറിവുകളിലെ വെള്ളത്തിൻ്റെയും പോഷകങ്ങളുടെയും വിതരണത്താല്‍ കുമിളുകളുടെ ബീജാങ്കുരണം നടക്കുന്നു. ഏറ്റവും അനുകൂലമായ 24 °C, താപനിലയില്‍ രോഗബാധ 48 മണിക്കൂറിനുള്ളില്‍ നടക്കുകയും പ്രാരംഭ ലക്ഷണങ്ങള്‍ 3 ദിവസത്തിനുള്ളില്‍ ദൃശ്യമാകുകയും ചെയ്യും. സംക്രമണം യാന്ത്രികമായോ വെള്ളം, വായു എന്നിവ മൂലമുള്ള ബീജ വിതരണത്താലോ സംഭവിക്കും. ഈ ബീജങ്ങള്‍ പലപ്പോഴും മണ്ണിലാണ് അതിജീവിക്കുന്നത്, പക്ഷേ അവയെ മലിനമാക്കപ്പെട്ട സംഭരണ കേന്ദ്രങ്ങളിലെ അന്തരീക്ഷത്തിലും കണ്ടെത്താൻ കഴിയും.


പ്രതിരോധ നടപടികൾ

  • ഫലങ്ങൾ പരിപാലിക്കുമ്പോള്‍ അവയില്‍ പരിക്കുകൾ ഉണ്ടാകാതെ സൂക്ഷിക്കുക.
  • തോട്ടത്തില്‍ നിന്നും രോഗം ബാധിച്ച ഫലങ്ങൾ നീക്കം ചെയ്യുക.
  • ഉപേക്ഷിച്ച ഫലങ്ങൾ പായ്ക്കിംഗ് മേഖലയില്‍ നിന്നും മാറ്റി വയ്ക്കുക.
  • രോഗം വളരുന്നത്‌ ഒഴിവാക്കാന്‍ ഫലങ്ങളുടെ സംഭരണ സമയത്ത് തണുപ്പ് നിലനിർത്തുക.
  • ഫലങ്ങൾ ഉയര്‍ന്ന ആര്‍ദ്രത/ താഴ്ന്ന താപനിലയുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുക.
  • പായ്ക്കിംഗ്, സംഭരണം എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
  • മഴയുള്ളപ്പോള്‍ വിളവെടുപ്പ് നടത്തരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക