മറ്റുള്ളവ

കുക്കുർബിറ്റ് വര്‍ഗ്ഗങ്ങളിലെ ഡൌണി മില്‍ഡ്യൂ

Pseudoperonospora cubensis

കുമിൾ

ചുരുക്കത്തിൽ

  • ഇലകളുടെ മുകള്‍ പ്രതലത്തിൽ മഞ്ഞപ്പുള്ളികള്‍.
  • ഇലയുടെ അടിഭാഗത്ത് പതുപതുത്തതും മൃദുവുമായ ചാരനിറമുള്ള വളര്‍ച്ച.
  • ഇളം നാമ്പുകൾ, പൂക്കൾ, ഫലങ്ങൾ എന്നിവയുടെ മുരടിപ്പ് അല്ലെങ്കിൽ നാശം.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

5 വിളകൾ
പാവയ്ക്ക
വെള്ളരിക്ക
മത്തങ്ങ
മത്തങ്ങ
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

വിളകള്‍ തമ്മില്‍ ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഇലകളുടെ മുകൾഭാഗത്ത് പ്രധാന സിരകള്‍ക്ക് അപ്പുറം വികസിക്കാത്ത മഞ്ഞ നിറമുള്ള മുനയുള്ള ഇലപ്പുള്ളികളാണ് കുക്കുർബിറ്റ് വര്‍ഗ്ഗങ്ങളിലെ ഡൌണി മില്‍ഡ്യൂവിൻ്റെ പൊതുവായ സവിശേഷത. സിരകള്‍ക്കിടയിലെ വിളര്‍ച്ച ക്രമേണ മഞ്ഞ മുതല്‍ തവിട്ടു നിറം വരെയുള്ള മൊസൈക് രൂപങ്ങള്‍ വൈറസ് അണുബാധയായി തെറ്റിദ്ധരിക്കരുത്. ഇലയുടെ അടിഭാഗത്ത്‌, ഈ പുള്ളികള്‍ക്ക് തൊട്ടു താഴെയായി കാണപ്പെടുന്ന വെള്ളത്തിൽ കുതിർന്ന ക്ഷതങ്ങൾ തണുത്ത താപനിലയിലും, ദീര്‍ഘകാലം നീണ്ടുനിൽക്കുന്ന ഉയർന്ന ആര്‍ദ്രതയിലും സാവധാനം ഇളം ചാര നിറത്തില്‍ പതുപതുത്തതും മൃദുവുമായ രൂപങ്ങളായി മാറുന്നു. കുമിള്‍ ചെടികളില്‍ നിന്ന് ഇവ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് മൂലം ഇളം തണ്ടുകളുടെ പൊക്കം കുറയുന്നതിനും, മുകുളങ്ങളുടെയും പൂക്കളുടെയും കായകളുടെയും നാശത്തിലേക്കും എത്തുകയും, ഇത് വളര്‍ച്ചാ മുരടിപ്പിനും വിളവു കുറവിനും കാരണമാകുകയും ചെയ്യുന്നു. പൗഡറി മില്‍ഡ്യൂവിന് വിപരീതമായി, ഈ ആവരണം ഇലയുടെ അടിഭാഗത്ത്‌ മാത്രമേ ദൃശ്യമാകൂ, കൂടാതെ അവയുടെ വളര്‍ച്ച പ്രധാന സിരകള്‍ക്കുള്ളില്‍ പരിമിതപ്പെട്ടുമിരിക്കുന്നു. എന്ന് മാത്രമല്ല, ഇവ അനായാസേന നീക്കം ചെയ്യാനും കഴിയില്ല.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഡൌണി മില്‍ഡ്യൂവിനെതിരെയുള്ള വാണിജ്യപരമായ ജൈവശാസ്ത്രപരമായ പരിചരണങ്ങൾ ലഭ്യമാണ്. ഇടത്തരം സംഭവങ്ങളില്‍, പലപ്പോഴും ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ കാത്തിരിക്കുക. ചില സംഭവങ്ങളില്‍, ബോര്‍ഡോ മിശ്രിതം പോലെയുള്ള കോപ്പര്‍ അടിസ്ഥാന കുമിള്‍നാശിനികള്‍ ഉള്‍പ്പെടെയുള്ള രോഗബാധയ്ക്ക് മുമ്പായി പ്രയോഗിക്കുന്ന ജൈവ കുമിള്‍നാശിനികള്‍ ചെടികളില്‍ രോഗബാധ ഒഴിവാക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ചെടികളിലെ രോഗബാധ പ്രതിരോധിക്കാന്‍ സംരക്ഷണ ആവശ്യത്തിന് ഉപയോഗിക്കുന്ന കുമിള്‍ നാശിനികള്‍ സഹായിക്കുന്നു, പക്ഷേ അവ ശരിയായ രീതിയില്‍ ഇലയുടെ അടിഭാഗത്ത്‌ തളിക്കണം. മന്‍കൊസേബ്, ക്ലോറോതനോലില്‍ അടങ്ങിയ കുമിള്‍ നാശിനികള്‍ അല്ലെങ്കില്‍ കോപ്പര്‍ അടിസ്ഥാന സംയുക്തങ്ങള്‍ ഉപയോഗിക്കാം. രോഗബാധ ഉണ്ടായി, ആദ്യ ലക്ഷണങ്ങള്‍ ദൃശ്യമായാല്‍ ഉടനടി തന്നെ കുമിള്‍നാശിനികള്‍ പ്രയോഗിക്കണം. രോഗബാധ ഉണ്ടായതിനു ശേഷം ഉപയോഗിക്കുന്ന കുമിള്‍നാശിനികളില്‍ സാധാരണയായി മെഫെനോക്സം, സ്ട്രോബിലൂറിന്‍സ്, ഫ്ലയോപികൊലൈയ്ഡ്, ഫമക്സോഡോണ്‍+സൈമോക്സനൈല്‍, സയസോഫമിഡ്, സോക്സമൈഡ് എന്നിവയാണ് ഉപയോഗിക്കുന്നത്. ഇവയില്‍ ചില ഉത്പന്നങ്ങളോട് കുമിളുകളിൽ പ്രതിരോധക്ഷമത ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അതിന് എന്താണ് കാരണം

സ്യൂഡോപെറൊണോസ്പൊറ ക്യൂബന്‍സിസ് എന്ന വാട്ടര്‍ മോള്‍ഡ് ഇനത്തില്‍പ്പെട്ട കുമിള്‍ ആണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഈ പരാന്നഭോജിക്ക് അവയുടെ അതിജീവനത്തിന് ഹരിത സസ്യങ്ങളുടെ സജീവമായ കോശകലകൾ ആവശ്യമാണ്. പ്രധാനമായും തണലുള്ള പ്രദേശങ്ങളിലെ തണുത്തതും നനഞ്ഞതും ആര്‍ദ്രതയുള്ളതുമായ (കഠിനമായ മഞ്ഞ്, മൂടല്‍മഞ്ഞ്, താഴേക്കുള്ള ജലപാതം) അവസ്ഥകളിലും, 15-23°C വരെയുള്ള ഊഷ്മാവ് എന്നിവയിലും ഈ കുമിള്‍ പ്രത്യേകിച്ചും വിനാശകാരിയാണ്. ചെടിയുടെ അവശിഷ്ടങ്ങളിലോ നാമ്പുകളിലോ ആതിഥ്യമേകുന്ന മറ്റു ചെടികളിലോ (വിളകളും കളകളും) ആണ് ഈ കുമിള്‍ തണുപ്പുകാലം അതിജീവിക്കുന്നത്. അനുകൂല സാഹചര്യങ്ങളില്‍ കാറ്റ്, വായുവിൻ്റെ ശക്തമായ പ്രവാഹം, മഴത്തുള്ളികള്‍ എന്നിവ ബീജങ്ങളെ ആരോഗ്യമുള്ള ചെടികളിലേക്ക് വ്യാപിപ്പിക്കും. ഈ കുമിളിനാൽ ബാധിക്കപ്പെടാവുന്ന ഒരു ചെടിയില്‍ അവ എത്തിച്ചേര്‍ന്നാല്‍ ബീജാങ്കുരണം നടക്കുകയും ഇലയുടെ അടിഭാഗത്തെ സ്വാഭാവിക സുഷിരങ്ങളിലൂടെ ചെടിയുടെ കോശങ്ങളില്‍ പ്രവേശിക്കുന്ന ഘടനകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അവിടെ വച്ച് അവ പടരുകയും ക്രമേണ ആന്തരിക കോശങ്ങളില്‍ നിന്ന് പുറത്തേക്ക് വളര്‍ന്ന് അവയുടെ സവിശേഷമായ മൃദുവായ ആവരണം പുറമേ രൂപപ്പെടുത്തുകയും ചെയ്യുന്നു. രോഗത്തെ കൂടുതല്‍ വ്യാപിപ്പിക്കുന്ന ബീജകോശങ്ങളെ അവിടെ ഉത്പാദിപ്പിക്കുന്നു.


പ്രതിരോധ നടപടികൾ

  • വിത്തുകളും പറിച്ചു നടുന്ന തൈകളും രോഗവിമുക്തമാണെന്ന് ഉറപ്പു വരുത്തണം.
  • സീസണിൻ്റെ തുടക്കത്തില്‍ തന്നെ കുക്കുർബിറ്റ് വര്‍ഗ്ഗങ്ങള്‍ നടണം.
  • ചെടികളുടെ ഇടയിൽ നല്ല അകലം പാലിക്കണം.
  • കൃഷിയിടങ്ങളിലെ ചെടികള്‍ക്ക് നല്ല സൂര്യപ്രകാശം കിട്ടത്തക്കവിധം ശരിയായി ക്രമീകരിക്കുക.
  • ലഭ്യമെങ്കില്‍, പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • താങ്കളുടെ ചെടികള്‍ നനവില്ലാതെ സൂക്ഷിക്കുക, ഉദാഹരണത്തിന് മതിയായ വായുസഞ്ചാരത്തിലൂടെ.
  • വൈകുന്നേരം ജലസേചനം നടത്തുന്നതിനേക്കാൾ പുലര്‍ച്ചെ ജലസേചനം നല്‍കുക.
  • മണ്ണില്‍ മതിയായ നീര്‍വാര്‍ച്ച ഉണ്ടെന്ന് ഉറപ്പു വരുത്തുകയും, ഇലകളില്‍ നനവുള്ളപ്പോള്‍ കൃഷിയിടങ്ങളിലെ പണികൾ ഒഴിവാക്കുകയും ചെയ്യുക.
  • വള്ളികള്‍ നിലത്തു മുട്ടാതെ ശരിയായി കെട്ടി നിര്‍ത്തുക.
  • ചെടിയുടെ ഓജസിനായി സന്തുലിതമായ വളമിടല്‍ ഉറപ്പു വരുത്തുക.
  • ചെടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പോഷകദായനികള്‍ പ്രയോഗിക്കാം.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍ നിയന്ത്രിക്കണം.
  • കൃഷിയിടത്തില്‍ നിന്നും ചെടിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം.
  • പണിയായുധങ്ങളും ഉപകരണങ്ങളും കഴുകി വൃത്തിയാക്കുകയും കൃഷിയിടത്തിലെ തൊഴിലാളികള്‍ ഒരു കൃഷിയിടത്തില്‍ നിന്നും മറ്റൊന്നിലേക്കു നീങ്ങുന്നതിന് മുമ്പായി അവരുടെ കൈകള്‍ കഴുകി വൃത്തിയാക്കുന്നുവെന്നും ഉറപ്പു വരുത്തണം.
  • ഒരു കൃഷിയിടത്തില്‍ നിന്നും മറ്റൊന്നിലേക്കു രോഗം ബാധിച്ച മണ്ണിൻ്റെയും ചെടിയുടെ ഭാഗങ്ങളുടെയും വിതരണം ഒഴിവാക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക