Mycovellosiella fulva
കുമിൾ
ഇലകളുടെ ഇരുവശത്തും ചിലപ്പോൾ ഫലങ്ങളിലും ലക്ഷണങ്ങൾ സാധാരണയായി ഉണ്ടാകുന്നു. മുതിര്‍ന്ന ഇലകളിലാണ് രോഗം ആദ്യം ബാധിക്കുന്നത് പിന്നീട് രോഗം സാവധാനം മുകളിലെ ഇളം ഇലകളിലേക്ക് നീങ്ങും. ഇലകളുടെ മുകൾവശത്ത് ഇളം പച്ച അല്ലെങ്കിൽ മഞ്ഞ നിറമുള്ള ചെറിയ പുള്ളികൾ കൃത്യമായ അരികുകളില്ലാതെ വ്യാപകമായി പ്രത്യക്ഷപ്പെടുന്നു. അടിവശങ്ങളിൽ ഒലിവ് പച്ച മുതൽ നരച്ച പർപ്പിൾ വരെയുള്ള നിറങ്ങളും വെൽവെറ്റ് ഭാഗങ്ങളും പുള്ളികൾക്ക് താഴെ വികസിക്കുന്നു. ബീജങ്ങൾ ഉല്പാദിപ്പിക്കുന്ന ഭാഗങ്ങളും ബീജപിണ്ഡങ്ങളും (കൊനീഡിയ) ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. പിന്നീട്, പുള്ളിക്കുത്തുകൾ വലുതായി, ബാധിക്കപ്പെട്ട ഇലകളുടെ നിറം മഞ്ഞനിറത്തിൽ (മഞ്ഞളിപ്പ്) നിന്നും തവിട്ട് നിറമായി (മൃതകോശങ്ങൾ) മാറുന്നു, മാത്രമല്ല ഇലകൾ ഉണങ്ങി ചുരുളാൻ തുടങ്ങുകയും ചെയ്യുന്നു. ഇലകൾ പാകമാകാതെ കൊഴിയുന്നു, ഇത് ഗുരുതരമായ സാഹചര്യങ്ങളിൽ പൂർണമായ ഇലപൊഴിയലിലേക്ക് നയിച്ചേക്കാം. വല്ലപ്പോഴും, പൂക്കളിലും കായകളിലും ഈ രോഗാണു വ്യത്യസ്ത ലക്ഷണങ്ങളോടെ രോഗബാധക്ക് കാരണമാകുന്നു. പൂക്കൾ കറുത്ത് പോവുകയും ഫലങ്ങൾ രൂപപ്പെടുന്നതിനുമുൻപ് നശിച്ച് പോവുകയും ചെയ്യും. പച്ചയും പഴുത്തതുമായ ഫലങ്ങളുടെ ഞെട്ടിനടുത്തായി മിനുസമുള്ള കറുത്ത ക്രമരഹിതമായ ഭാഗങ്ങൾ വികസിക്കുന്നു. രോഗം മൂർച്ഛിക്കുമ്പോൾ ബാധിക്കപ്പെട്ട ഭാഗങ്ങൾ കുഴിഞ്ഞ് ഉണങ്ങി തുകലു പോലെ ആകുന്നു.
വിത്തിലെ രോഗാണുക്കളെ ഒഴിവാക്കാൻ ചൂടുവെള്ളം കൊണ്ടുള്ള വിത്ത് പരിചരണം (25 മിനിട്ടുകൾ 122 °F അല്ലെങ്കിൽ 50 °C ൽ) ശുപാർശ ചെയ്യുന്നു. അക്രിമോണിയം സ്ട്രിക്റ്റം, ഡിസൈമ പുൾവിനേറ്റ, ട്രൈക്കോഡെർമ ഹർസിയാനം, ടി.വിറിഡെ, ട്രൈക്കോതീസിയം റോസിയം എന്നീ കുമിളുകൾ എം.ഫുൾവയുടെ വ്യാപനം കുറയ്ക്കാൻ ഉപയോഗിക്കാം. ഗ്രീൻ ഹൗസിലെ പരീക്ഷണങ്ങളിൽ എം.ഫുൾവയുടെ തക്കാളിയിലെ വളർച്ച എ. സ്ട്രിക്റ്റം, ട്രൈക്കോഡെർമ വിറിഡെ സ്ട്രെയിൻ 3, ടി. റോസിയം എന്നിവ യഥാക്രമം 53, 66, 84% തടയുന്നതായി കാണുന്നു. ചെറിയ ചില്ലകളിൽ ആപ്പിൾ-സിഡർ, വെളുത്തുള്ളി അല്ലെങ്കിൽ പാൽ സ്പ്രേകള്‍ കൂടാതെ വിനാഗിരി മിശ്രിതം പൂപ്പൽ പരിചരിക്കാൻ ഉപയോഗിക്കാം.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കാലാവസ്ഥാ ഘടകങ്ങൾ രോഗം വികസിക്കുന്നതിന് ആനുകൂലമായിരിക്കുമ്പോൾ രോഗം ബാധിക്കപ്പെടുന്നതിനു മുൻപ് തന്നെ പ്രയോഗം നടത്തണം. കൃഷിഭൂമിയിലെ ഉപയോഗത്തിന് ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള സംയുക്തങ്ങൾ ക്ലോറോതലോനിൽ, മനേബ്, മന്‍കോസെബ്, പിന്നെ കോപ്പര്‍ അടങ്ങിയ തയ്യാറിപ്പുകളുമാണ്. ഹരിത ഗൃഹങ്ങൾക്ക് ഡൈഫെനോകൊനസോള്‍, മാൻഡ്രിപ്രൊപാമൈഡ്, സൈമേക്സാനിൽ, ഫാമോക്സഡോൺ, സൈപ്രോഡിനിൽ എന്നിവയും ശുപാർശ ചെയ്യുന്നു.
മൈകോവെല്ലോസിയെല്ല ഫുൾവ എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണമാകുന്നത്. അതിൻ്റെ ബീജങ്ങൾക്ക് യാതൊരു ആതിഥേയരുമില്ലാതെ 6 മാസം മുതൽ ഒരു വർഷം വരെ അന്തരീക്ഷ ഊഷ്മാവില്‍ (നോൺ-ഒബ്ളിഗേറ്റ്) അതിജീവിക്കാനാകും. ദീര്‍ഘനേരത്തെ ഇലകളിലെ ഈർപ്പവും 85% ൽ കൂടുതലുള്ള ആർദ്രതയും ബീജങ്ങൾ മുളപൊട്ടുന്നതിന് അനുകൂലമാണ്. ബീജാങ്കുരണത്തിന് താപനില 4° ക്കും 34°C ഇടയിലായിരിക്കണം, അനുയോജ്യമായ താപനില 24-26°C ആണ്. വരണ്ട സാഹചര്യങ്ങളും ഇലകളിലെ ഈർപ്പത്തിൻ്റെ അഭാവവും ഇതിൻ്റെ വളർച്ചയെ തടസപ്പെടുത്തുന്നു. രോഗാണുനിവേശനത്തിന് ശേഷം 10 ദിവസങ്ങൾ കഴിഞ്ഞാണ്, ഇലപത്രത്തിൻ്റെ ഇരുവശത്തും പുള്ളികൾ ഉണ്ടാവുന്ന ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ആരംഭിക്കുന്നത്. അടിവശത്ത് ഒരുപാട് ബീജങ്ങൾ ഉല്പാദിപ്പിക്കുന്ന ഘടനകൾ രൂപപ്പെടുന്നു, ഈ ബീജങ്ങൾ അനായാസം ചെടികളിൽ നിന്ന് ചെടികളിലേക്ക് കാറ്റിലുടെയും വെള്ളം തെറിക്കുന്നതിലൂടെയും വ്യാപിക്കുന്നു, മാത്രമല്ല ഇത് പണിയായുധങ്ങളിലേക്കും തൊഴിലാളികളുടെ വസ്ത്രങ്ങളിലേക്കും, കീടങ്ങളിലേക്കും കൂടി വ്യാപിച്ചേക്കാം. ഉയർന്ന ആർദ്രതയുള്ള സാഹചര്യങ്ങളിൽ ഇലയിലെ ആസ്യരന്ധ്രത്തിലൂടെ ഇലകളിലേക്ക് കടന്നാണ് രോഗാണുക്കൾ സാധാരണയായി ബാധിക്കുന്നത്.