പരുത്തി

പരുത്തിയിലെ വേര് ചീയൽ

Macrophomina phaseolina

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ചെടികളുടെ വാട്ടവും ഇലപൊഴിയലും.
  • ചെടികൾ മറിഞ്ഞുവീണേക്കാം.
  • വേരുകളുടെ പുറംതൊലിയിൽ മഞ്ഞ നിറംമാറ്റം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പരുത്തി

ലക്ഷണങ്ങൾ

പരുത്തിച്ചെടിയിലെ വാട്ടമാണ് ദൃശ്യമാകുന്ന ആദ്യ രോഗലക്ഷണങ്ങൾ, ഗുരുതരമായ സാഹചര്യങ്ങളിൽ ഇല മുഴുവനായും പൊഴിയുന്നതും ചെടി നിലം പൊത്തുന്നതുമായിരിക്കാം അന്തിമഫലം. ത്വരിതഗതിയിലുള്ള വാട്ടമാണ്, വേരു ചീയലിനെ ഈ ലക്ഷണങ്ങൾ കാണിക്കുന്ന മറ്റ് രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി തിരിച്ചറിയാൻ ഉപയോഗിക്കുന്ന സവിശേഷ ലക്ഷണം. തുടക്കത്തിൽ കൃഷിയിടത്തിലെ വളരെക്കുറച്ച് ചെടികളില്‍ മാത്രമേ രോഗബാധ ഉണ്ടാകുന്നുള്ളൂ, പക്ഷേ ക്രമേണ രോഗം ഈ ചെടികൾക്ക് ചുറ്റുമുള്ള ചെടികളിലേക്ക് കൃഷിഭൂമി മുഴുവന്‍ വൃത്താകൃതിയിൽ വ്യാപിക്കുന്നു. മണ്ണിനു മുകളിലെ ചെടിഭാഗങ്ങളുടെ വാട്ടം ശരിക്കും രോഗത്തിൻ്റെ വളരെ വൈകി പ്രകടമാകുന്ന ലക്ഷണമാണ്, വേര് ചീയലും കൂടാതെ ചെടിയുടെ മുകൾ ഭാഗങ്ങളിലേക്ക് വെള്ളത്തിൻ്റെയും പോഷണത്തിൻ്റെയും ശുഷ്കമായ വിതരണവും മൂലമാണ് ഈ ലക്ഷണം പ്രത്യക്ഷപ്പെടുന്നത്. ക്രമേണ ബാധിക്കപ്പെട്ട ചെടികളുടെ ഉറപ്പ് നഷ്ടപ്പെടുകയും വളരെ അനായാസം കാറ്റിൽ നിലംപതിക്കുകയോ അല്ലെങ്കിൽ എളുപ്പം മണ്ണിൽ നിന്ന് പിഴുതെടുക്കാൻ സാധിക്കുകയോ ചെയ്യും. വേരുകളിലെ തൊലി താരതമ്യേന മറ്റ് ആരോഗ്യമുള്ള ചെടികളുടേതിനേക്കാൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു മാത്രമല്ല ഇവ പലപ്പോഴും പൊട്ടി ചെറിയ കഷ്ണങ്ങളായി ഒടിയുന്നു.

Recommendations

ജൈവ നിയന്ത്രണം

നാളിതുവരെ, പരുത്തിയിലെ വേര് ചീയൽ രോഗത്തിനെതിരെ യാതൊരു ജൈവ പരിചരണരീതികളും ലഭ്യമല്ല. ട്രൈക്കോഡെർമ എന്ന കുമിളിൻ്റെ ചില ഇനങ്ങള്‍ കാര്യക്ഷമമാണെന്ന് തെളിഞ്ഞിട്ടുണ്ട്, ഈ പരിചരണം നടത്തിയ പരുത്തി തൈച്ചെടികളുടെ അതിജീവന നിരക്ക് ഗണ്യമായി ഉയർന്നതിനാല്‍ ഇവയുടെ വാണിജ്യവൽക്കരണം പരിഗണിക്കുന്നുണ്ട്. സിങ്ക് സൾഫേറ്റിൻ്റെ ചില ജൈവ ചേരുവകൾ രോഗവ്യാപനം പരിമിതപ്പെടുത്താൻ തളിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. കുമിൾ നാശിനികളായ തൈറം, തൈയോഫാനേറ്റ് മീതൈൽ, സിങ്ക് സൾഫേറ്റ്, ക്യാപ്റ്റൻ എന്നിവയുടെ വ്യത്യസ്ത തയ്യാറിപ്പുകൾ ഉപയോഗിച്ചുള്ള വിത്ത് അല്ലെങ്കില്‍ മണ്ണു പരിചരണം വേര് ചീയലിൻ്റെ ബാധിപ്പ് നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

വിത്തിലൂടെയും മണ്ണിലൂടെയും വ്യാപിക്കുന്ന മാക്രോഫോമിന ഫാഷിയോലിന എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. ഇത് വളരെ പ്രധാനപ്പെട്ട, ലോകത്താകമാനമുള്ള പരുത്തി കൃഷിയിൽ വ്യാപകമായ രോഗമാണ്. കുരുമുളക്, മത്തൻ, വെള്ളരി എന്നിവ ഉള്‍പ്പെടെ ഇവയ്ക്ക് വിപുലമായ ശ്രേണിയിൽ ഏകദേശം 300- ഓളം ആതിഥേയ വിളകളുണ്ട്. മണ്ണിൽ അതിജീവിക്കുന്ന ഈ രോഗകാരികളെ പരുത്തിച്ചെടിയുടെ വേരുകളിൽ നിന്നും അനായാസം വേർതിരിച്ചെടുക്കാം, പ്രത്യേകിച്ചും വളരുന്ന സീസണിൻ്റെ അവസാന ഘട്ടത്തില്‍. ചെടിയ്ക്ക് വരൾച്ച അനുഭവപ്പെടുമ്പോൾ കുമിൾ മണ്ണിൽ പുഷ്ടിപ്പെടുന്നു, രോഗം വളരെ കൂടുതലായി ഉണ്ടാകുന്നത് മധ്യവേനലിലും കുറയുന്നത് ശിശിരകാലത്തിൻ്റെ തുടക്കത്തിലുമാണ്. 15-20 ശതമാനം ഈർപ്പമുള്ള വരണ്ട മണ്ണുകള്‍, 35 -39°C വരെയുള്ള കൂടിയ താപനില എന്നിവ കുമിളിന് അനുയോജ്യമായ സാഹചര്യങ്ങളാണ്.


പ്രതിരോധ നടപടികൾ

  • കുമിളിനും വരൾച്ചയ്ക്കുമെതിരെ സഹനശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക.
  • ദൃഢമായ കാണ്ഡമുള്ള എളുപ്പം മറിയാത്ത ഇനങ്ങള്‍ നടുക.
  • പൂവിടലിന് ശേഷമുള്ള ഘട്ടം സീസണിൻ്റെ ഏറ്റവും ഉണങ്ങിയ സമയത്ത് വരാതിരിക്കത്തക്കവണ്ണം നടീൽ തീയതി ക്രമീകരിക്കുക.
  • ചെടികൾക്കിടയിൽ വിശാലമായ ഇടയകലം നല്‍കുക.
  • മണ്ണിൽ ജലസേചനത്തിലൂടെ നല്ല ഈർപ്പം നിലനിറുത്തുക, പ്രത്യേകിച്ചും പൂവിടലിന് ശേഷം.
  • സന്തുലിത വളപ്രയോഗം ഉറപ്പു വരുത്തുക, മാത്രമല്ല നൈട്രജൻ്റെ അമിത ഉപയോഗം ഒഴിവാക്കുക.
  • സാരമായ വിളവുനഷ്ടം ഒഴിവാക്കുന്നതിന് നേരത്തെ വിളവെടുക്കുക.
  • ആഴത്തിൽ ഉഴുതുമറിച്ച് വിള അവശിഷ്ടങ്ങൾ മണ്ണിനടിയിലാക്കുക.
  • ഉഴവുപണികൾക്ക് ശേഷം മണ്ണിൽ സൂര്യതാപീകരണം ഏല്‍പ്പിക്കുന്നതും ഫലവത്താണ്.
  • ചെറു ഗോതമ്പ്, ഓട്ട്സ്, നെല്ല്, ബാർലി, വരക് എന്നിങ്ങനെ രോഗാണുക്കൾക്ക് ആതിഥ്യമേകാത്ത വിളകളുമായി 3 വര്‍ഷത്തിൽ വിളപരിക്രമം നടപ്പിലാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക