Mycosphaerella gossypina
കുമിൾ
രോഗം പ്രധാനമായും പാകമായ ചെടികളിലെ മുതിര്‍ന്ന ഇലകളെയാണ് ബാധിക്കുന്നത്. ബാധിപ്പിൻ്റെ ആദ്യ ഘട്ടങ്ങളിൽ ഇലകളിൽ ചുവന്ന ക്ഷതങ്ങൾ പ്രത്യക്ഷപ്പെടുന്നു. രോഗം മൂർച്ഛിക്കുന്നതോടെ, ക്ഷതങ്ങൾ പർപ്പിൾ നിറത്തിലോ, ഇരുണ്ട തവിട്ടുനിറത്തിലോ അല്ലെങ്കിൽ കറുത്ത നിറത്തിലോ ഉള്ള അരികുകളോടെ ചാരനിറമോ ഇളം തവിട്ടു നിറമോ ഉള്ള മധ്യഭാഗത്തോടൊപ്പം വലുതാകുന്നു. രോഗബാധയേല്‍ക്കുന്ന സമയത്തെ ആശ്രയിച്ച് ക്ഷതങ്ങൾ വൃത്താകൃതിയിലോ ക്രമരഹിതമായോ പല വലിപ്പത്തില്‍ കാണപ്പെടും. ഏക കേന്ദ്രീകൃതമായ നിശ്ചിത ക്രമത്തിലുള്ള പുള്ളികള്‍ തവിട്ടുനിറത്തിലും ഇളം തവിട്ടുനിറത്തിലും അല്ലെങ്കിൽ ചുവന്ന അരികുകളോടെ രൂപപ്പെടുന്നു. ബാധിക്കപ്പെട്ട ഇലകൾ വിളറി അവസാനം പൊഴിയുന്നു.
നാളിതുവരെ, ജൈവിക നിയന്ത്രണ രീതികൾ അറിവിലില്ല. രോഗത്തിൻ്റെ ബാധിപ്പ് അല്ലെങ്കിൽ അതിൻ്റെ തീവ്രത കുറയ്ക്കാൻ താങ്കൾ പരീക്ഷിച്ചു വിജയിച്ച ഏതെങ്കിലും രീതികളുണ്ടെങ്കിൽ ഞങ്ങളുമായി പങ്ക് വെക്കുക.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. മാൻകോസേബ് അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് അടങ്ങിയ തയ്യാറിപ്പുകൾ ഒരു ഹെക്ടറിന് 2 കിലോഗ്രാം എന്ന കണക്കില്‍ രോഗത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ തളിക്കുക. 15 ദിവസത്തെ ഇടവേളകളിൽ രണ്ടോ മൂന്നോ തവണ കൂടി ഇത് ആവർത്തിക്കാം. കാർബെൻഡിസം 3 ഗ്രാം /ലി, ക്യാപ്റ്റൻ 2 ഗ്രാം /ലി എന്നിവയടങ്ങിയ കുമിള്‍ നാശിനികള്‍ ഇതേ നിരക്കില്‍ പ്രയോഗിക്കുന്നതും മികച്ച ഫലം തരും.
പരുത്തിച്ചെടികളെ ആക്രമിക്കുന്ന സെർക്കോസ്പോറ എന്ന കുടുംബത്തിൽപ്പെട്ട മൈക്കോഫറില്ല ഗോസ്സിപ്പിന എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. സോയാബീൻ അല്ലെങ്കിൽ മുളക് എന്നീ വിളകളെ ബാധിക്കുന്നവയിൽ നിന്ന് വ്യത്യസ്തമാണിവ. കൃഷിയിടത്തിൽ സെർക്കോസ്പോറ ഇലപ്പുള്ളികൾ, ടാർഗറ്റ് സ്പോട്ട് പോലെ ഇലകളിലുണ്ടാകുന്ന മറ്റ് രോഗങ്ങളിൽ നിന്നും വേർതിരിച്ചറിയാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. എന്തായാലും, പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന,അതായത് വരൾച്ച അല്ലെങ്കിൽ പോഷകങ്ങളുടെ അഭാവം (പ്രധാനമായും പൊട്ടാസ്യം) നേരിടുന്ന ചെടികളിലാണ് ഈ രോഗം കണ്ട് വരുന്നത് എന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത. കൃത്യമായ വളപ്രയോഗത്തിലൂടെ ചെടിയുടെ ഓജസ്സ് പരിപാലിച്ചും, നല്ല രീതിയിലുള്ള ജലസേചനത്തിലൂടെ വരൾച്ചാ ക്ലേശം തടഞ്ഞും പ്രാഥമിക ബാധിപ്പ് കാര്യമായി വൈകിപ്പിക്കാം. ഇത് രോഗത്തിൻ്റെ തീവ്രതയും കുറയ്ക്കും. 20-30°C വരെയുള്ള താപനിലയും ഉയര്‍ന്ന ആപേക്ഷിക ആർദ്രതയും ഈ രോഗത്തിന് അനുകൂലമായ ഘടകങ്ങളാണ്. ബീജകോശങ്ങൾ കാറ്റിലൂടെയും വെള്ളം തെറിക്കുന്നതിലൂടെയും ആരോഗ്യമുള്ള ഇലകളിലേക്ക് വ്യാപിക്കുന്നു.