വാഴ

വാഴയിലെ പുള്ളികൾ

Phyllosticta maculata

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിലും ഫലങ്ങളിലും അഴുക്കു പുരണ്ട , സാധാരണയായി ചെറുതും (അപൂര്‍വ്വമായി വലുതായും കാണാറുണ്ട്), കടുംതവിട്ട് നിറത്തിലും കറുത്ത നിറത്തിലുമുള്ള പുള്ളികൾ പ്രത്യക്ഷപ്പെടാം.
  • പുള്ളികള്‍ കൂട്ടമായി നീളത്തില്‍ ഇല ഞെടുപ്പ്, നടു ഞരമ്പ്, വളരുന്ന ഇലകൾ, സഹപത്രം എന്നിവയിലും കാണാറുണ്ട്‌.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം ഇലകളിലും കായകളിലും, കടുംതവിട്ട് നിറത്തിലോ കറുപ്പ് നിറത്തിലോ വിവിധ വലിപ്പത്തിൽ കാണപ്പെടുന്ന പുള്ളികളാണ്. ഇലയുടെ ഉപരിതലവും കായയുടെ തൊലിയും സാൻഡ്‌പേപ്പർ പോലെ കാണപ്പെടുന്നു. ചെറിയ പുള്ളികൾക്ക് 1 മി.മി. -ല്‍ താഴെയാണ് വ്യാസം. അവ വരികളായി കൂട്ടിക്കലർന്ന രീതിയിലും ഇലകളുടെ കുറുകെ അല്ലെങ്കിൽ മദ്ധ്യസിര മുതൽ ഇലകൾ വരെയുള്ള രേഖകൾ പോലെയും കാണപ്പെടുന്നു. ചിലപ്പോൾ സിരകളിലൂടെയും കാണപ്പെടുന്നു. വലിയ പുള്ളികൾക്ക് 4 മില്ലിമീറ്റർ വരെ വ്യാസമുണ്ടാവും, ചിലപ്പോൾ രേഖകളായും കാണപ്പെടാം. മറ്റു ചിലപ്പോൾ, ഈ വലിയ പുള്ളികളുടെ മദ്ധ്യഭാഗം ഇളം നിറത്തിലും കാണപ്പെടാം. ഇലഞ്ഞെടുപ്പുകള്‍, നടുഞരമ്പ്‌ , വളരുന്ന ഇലകൾ, സഹപത്രം എന്നിവയിലും പുള്ളികൾ രൂപപ്പെടാം. പടല രൂപപ്പെട്ട് 2-4 ആഴ്ചകൾ കഴിയുമ്പോൾ തന്നെ കായകളെയും ബാധിച്ചേക്കാം. കടുംപച്ച നിറത്തിലുള്ള, വെള്ളം നിറഞ്ഞ കോശങ്ങളാല്‍ ചുറ്റപ്പെട്ട് ചെറിയ ചുവപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള പൊട്ടുകൾ പോലെയാണ് പുള്ളികൾ ആദ്യം കാണപ്പെടുക.

Recommendations

ജൈവ നിയന്ത്രണം

ബീജാണുക്കളുടെ പ്രധാന ഉറവിടം ഇലകളായതിനാൽ, വിളവെടുത്തു കഴിഞ്ഞ് വാഴക്കായകള്‍ക്ക് മുകളില്‍ ഒരു ആവരണമിടുന്നത് അവ പഴങ്ങളിലേക്ക് വ്യാപിക്കുന്നത് തടയും. വേപ്പെണ്ണ പ്രയോഗം (1500 ppm) @൫മി.ലി. സര്‍ഫ് (1g) അല്ലെങ്കില്‍ സാന്‍ഡോവിറ്റ്‌ (1 മി.ലി.) ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് പൂവിടല്‍ ഘട്ടത്തില്‍ ആദ്യം ദൃശ്യമാകുമ്പോള്‍ പ്രതിരോധത്തിന് പ്രയോഗിക്കാം.

രാസ നിയന്ത്രണം

പ്രതിരോധ നടപടികളും ജൈവ ചികിത്സകളും ലഭ്യമാണെങ്കിൽ എപ്പോഴും സംയോജിത സമീപനം കൈക്കൊള്ളുക. രണ്ടാഴ്ച കൂടുമ്പോഴോ മാസത്തിലൊരിക്കലോ വീതം വർഷം മുഴുവനും ഇലകളിലും കായകളിലും മാനെബ് തളിക്കുന്നത് ബീജാണുക്കളുടെ വ്യാപനം തടയും. ഫോള്‍പെറ്റ്, ക്ലോറോത്തലോനിൽ, മന്‍കൊസേബ് , , ട്രയസോൾസ്, പ്രോപ്പികനസോൾ തുടങ്ങിയവയും സ്ട്രോബിലൂരിന്‍സ് കുടുംബത്തിലെയും കുമിൾനാശിനികൾ രണ്ടാഴ്‌ചയിലൊരിക്കല്‍ ഉപയോഗിക്കുന്നത് ഈ രോഗത്തിനെതിരെ ഫലപ്രദമായ മാറ്റങ്ങൾ നൽകും.

അതിന് എന്താണ് കാരണം

ഫിലോസ്റ്റിക്റ്റ മാക്യുലറ്റ എന്ന കുമിള്‍ മൂലമാണ് ലക്ഷണങ്ങളുണ്ടാവുന്നത്. വാഴയുടെ വളർച്ചയുടെ എല്ലാ കാലഘട്ടത്തിലും ഇത് ബാധിക്കാം, ഇതിന്റെ വ്യാപനത്തിന് ജലം ആവശ്യമായതിനാല്‍ ‘നനഞ്ഞ ബീജാണുവുള്ള‘ ജീവിയായാണ് ഇതിനെ കണക്കാക്കുന്നത് (ഉദാ: മഴത്തുള്ളികൾ, തെറിച്ചുവീഴുന്ന ജലം, മഞ്ഞുതുള്ളികൾ). രോഗം ബാധിച്ച നടീല്‍ വസ്തുക്കളുടെയും കായകളുടെയും കൈമാറ്റം മൂലവും വാഴയിലെ പുള്ളി വ്യാപിക്കാൻ ഇടയുണ്ട്. ബീജാണുക്കളെ സൃഷ്ടിക്കുന്ന കുമിള്‍ ഘടനകൾ പുള്ളികളിലുമുണ്ടാവും. അവ വികസിക്കുമ്പോൾ ബീജാണുക്കൾ അതിഥിസസ്യത്തിലേക്ക് തുളച്ചുകയറുന്ന നാരുകൾ പുറപ്പെടുവിക്കുകയും കോശങ്ങളിലും സമീപഭാഗങ്ങളിലുമായി ഇരട്ടിച്ച് ഉപരിതലത്തിലുള്ള സസ്യകലകളുടെ പാളികളിൽ പുതിയ പുള്ളികളോ മുറിവുകളോ രൂപപ്പെടാന്‍ ഇടയാക്കുന്നു. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥകളിൽ ലക്ഷണങ്ങൾ ദൃശ്യമാകാന്‍ കേവലം 20 ദിവസങ്ങൾ മതിയാകും.


പ്രതിരോധ നടപടികൾ

  • രോഗലക്ഷണങ്ങൾക്കായി തോട്ടം സ്ഥിരമായി നിരീക്ഷിക്കുക.
  • ചെടിയുടെ രോഗബാധയുള്ള ഭാഗങ്ങൾ മുറിച്ചു മാറ്റുകയും തോട്ടത്തില്‍ നിന്ന് ദൂരെ മാറി നശിപ്പിക്കുകയും ചെയ്യുക.
  • രോഗാണുബാധയില്ലാത്ത കൃഷിയിടങ്ങളിൽ ചെടികൾ നടുക.
  • ഉപകരണങ്ങളിലും, വിത്തുകളിലും മണ്ണിലും ശരിയായ ശുചീകരണ മാർഗ്ഗങ്ങൾ നടപ്പിലാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക