ഷുഗർ ബീറ്റ്

ബീറ്റിലെ രമുലേറിയ ഇലപ്പുള്ളി

Ramularia beticola

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിൽ തവിട്ട് നിറത്തിൽ, വൃത്താകൃതിയിലോ അല്ലെങ്കിൽ ക്രമരഹിതമോ ആയ നിരവധി പുള്ളിക്കുത്തുകൾ, ഇവ ക്രമേണ വളർന്ന് വലുതാകുന്നു.
  • ഈ പുള്ളിക്കുത്തുകൾ പിന്നീട് കൂടിച്ചേർന്ന് ഇലകൾ ഉണങ്ങി നശിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ഷുഗർ ബീറ്റ്

ഷുഗർ ബീറ്റ്

ലക്ഷണങ്ങൾ

ഈ രോഗം സാധാരണയായി മുതിർന്ന ഇലകളില്‍ നിന്നും ആരംഭിച്ച് ഇളം ഇലകളിലേക്ക് സാവധാനം വ്യാപിക്കുന്നു. ഇരുണ്ട തവിട്ട് നിറം അല്ലെങ്കില്‍ ചുവപ്പ് നിറം ചുറ്റപ്പെട്ട ഇളം തവിട്ട് നിറത്തിൽ, 7 മില്ലിമീറ്റര്‍ വ്യാസം വരെയുള്ള പുള്ളിക്കുത്തുകളുടെ സാന്നിധ്യമാണ് സവിശേഷ ലക്ഷണം. ഈ പള്ളികളിൽ ചിലതിനു ക്രമരഹിതമായ ആകൃതി ആയിരിക്കും. തുടക്കത്തില്‍ ഇതിന് ഒരു അഴുക്കുപുരണ്ട പച്ച നിറമാണ്‌, പക്ഷേ പിന്നീട് അവ വളരുമ്പോൾ ക്രമേണ അവയുടെ സ്വാഭാവിക ആകൃതിയും തവിട്ട് നിറവും ആർജ്ജിക്കുന്നു, ഇവയുടെ മധ്യഭാഗം വെള്ളിനിറം കലർന്ന ചാരനിറം മുതൽ വെളുത്ത നിറം വരെ ആയിരിക്കും. ആന്തരികമായ പുള്ളികളുടെ കലകൾ മൃതമാകുകയും ചിലപ്പോള്‍ അവ പൊട്ടുകയും ചെയ്യും. കൂടാതെ ഈർപ്പമുള്ള ഇലകളില്‍, ഒരു ഭൂതകണ്ണാടിയുടെ സഹായത്തോടെ, ഒരു വെളുത്ത പൊടിരൂപത്തിലുള്ള കുമിൾ വളര്‍ച്ച ഒറ്റപ്പെട്ട് കാണപ്പെടുന്നു. ഇലകൾ ഒടുവില്‍ തവിട്ട് നിറമായി ഉണങ്ങി പോകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബാക്റ്റീരിയ ബസില്ലസ് സബ്റ്റിലിസ്, ബസില്ലസ് അമിലോലിക്യുഫാസിയന്‍സ്, സുഡോമോണസ് ഔറോഫാസിയന്‍സ് തുടങ്ങിയ ബാക്റ്റീരിയകളോ അല്ലെങ്കിൽ ട്രൈക്കോടെര്‍മ അസ്പെരില്ലം കുമിളോ അടിസ്ഥാനമാക്കിയ ജൈവിക ഉത്പന്നങ്ങൾ ഇലകളിൽ തളിക്കാൻ ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ട്രയസോളുകളുടെ കുടുംബത്തിൽപ്പെട്ട കുമിൾനാശിനികളുടെ ഉപയോഗം രോഗാണുക്കളുടെ നിയന്ത്രണത്തിനുള്ള ഫലപ്രദമായ മാർഗ്ഗം, ഉദാഹരണം എപോക്സികൊണസോൾ.

അതിന് എന്താണ് കാരണം

ചെടികളുടെ അവശിഷ്ടങ്ങളിലും മണ്ണിലും ഒരു വര്‍ഷം വരെ അതിജീവിക്കാൻ കഴിവുള്ള രമുലേറിയ ബെറ്റിക്കോള എന്ന കുമിളാണ് രോഗകാരണം. കാറ്റിലൂടെയും മഴവെള്ളം തെറിക്കുന്നതിലൂടെയും ബീജകോശങ്ങളുടെ വ്യാപനം നടക്കുന്നു. കുമിളുകൾ വിത്തിലൂടെയും വ്യാപിക്കുന്നവയാണെന്ന് കരുതപ്പെടുന്നു. ഉയര്‍ന്ന ആർദ്രതയും,തണുപ്പുള്ള കാലാവസ്ഥയുമാണ് വികസനത്തിനുള്ള അനുയോജ്യമായ സാഹചര്യങ്ങൾ. 95% ആപേക്ഷിക ആർദ്രതയും 17 മുതൽ 20°C വരെയുള്ള താപനിലയും ഉള്ള സാഹചര്യങ്ങളിൽ 15 ദിവസങ്ങള്‍ക്ക് ശേഷം ലക്ഷണങ്ങൾ പ്രകടമാകുന്നു. എന്നിരുന്നാലും ഊഷ്മളമായ ചൂട് കാലാവസ്ഥയിൽ ചെടികൾ രോഗമുക്തി നേടിയേക്കാം. നൈട്രജൻ വളങ്ങളുടെ അമിത പ്രയോഗവും സൾഫറിൻ്റെ അപര്യാപ്തതയോ അല്ലെങ്കിൽ ചെടികളുടെ ഉയർന്ന നിബിഡതയോ രോഗത്തിൻ്റെ ബാധിപ്പിനെയും അതിൻ്റെ തീവ്രതയേയും സ്വാധീനിക്കും. വിള പരിക്രമം ഇല്ലാതിരുന്നതും ജലസേചനത്തിൻ്റെ ഉപയോഗവും രോഗാണുക്കളുടെ ജീവിതചക്രത്തിന് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • പ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷിചെയ്യുന്നതാണ് ഏറ്റവും ചിലവ് കുറഞ്ഞ രീതി.
  • അമ്ലഗുണമുള്ള മണ്ണുകളിൽ പിഎച്ച് ക്രമീകരിക്കാൻ കുമ്മായം പ്രയോഗിക്കുക.
  • പൊട്ടാസ്യം, ഫോസ്ഫറസ്, ബോറോൺ എന്നിവ കൂട്ടിച്ചേർത്തുകൊണ്ടുള്ള സന്തുലിത വളപ്രയോഗം ഉറപ്പുവരുത്തുക.
  • നൈട്രജൻ്റെ അമിതമായ പ്രയോഗം ഒഴിവാക്കുക.
  • കൃഷിയിടത്തിലും അതിനു ചുറ്റും കളകള്‍ നീക്കം ചെയ്യുക.
  • മണ്ണിൻ്റെ നീർവാർച്ച അനുകൂലമാക്കുന്നതിന് ഒറ്റ-ചാൽ കലപ്പ ഉപയോഗിച്ച് ആഴത്തിൽ ഉഴുതുമറിക്കുക.
  • മണ്ണിന്‍റെ ദൃഢമായ പ്രതലം നീക്കം ചെയ്യുന്നതിനും, മണ്ണിലെ വായൂസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും കൃഷിയിടത്തിൽ ഉഴവുപണികൾ നടത്തുക.
  • കുറഞ്ഞത് 3 വർഷത്തിൽ വിള പരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക