ഷുഗർ ബീറ്റ്

ബീറ്റിലെ സെർക്കോസ്പോറ ഇലപ്പുള്ളി

Cercospora beticola

കുമിൾ

ചുരുക്കത്തിൽ

  • ഇലയിലും, ഇലഞെട്ടിലും, തണ്ടുകളിലും ചുവപ്പ്-തവിട്ട് നിറത്തിലുള്ള അരികുകളോട് കൂടിയ ഇളം തവിട്ടു നിറത്തിലോ ചാരനിറത്തിലോ ഉള്ള പുള്ളികൾ പ്രത്യക്ഷമാകുന്നു.
  • പുള്ളികൾ കൂടിച്ചേർന്ന്, ഇലകൾ തവിട്ട് നിറത്തിലായി, ചുരുണ്ട് നശിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ഷുഗർ ബീറ്റ്

ഷുഗർ ബീറ്റ്

ലക്ഷണങ്ങൾ

പ്രായമെത്തിയ താഴ്ഭാഗത്തെ ഇലകളിലാണ് രോഗം തുടങ്ങുന്നത്, ക്രമേണ ഇളം ഇലകളിലേക്കും വ്യാപിക്കുന്നു. ഇലകളിലും ഇലഞെട്ടിലും വൃത്തത്തിൽ അല്ലെങ്കിൽ അണ്ഡാകൃതിയിലുള്ള (2-3 മി.മി വരെ വ്യാസത്തിലുള്ള) ഇളംതവിട്ടു നിറമോ ചാര നിറമോ ഉള്ള പുള്ളികൾ പ്രത്യക്ഷപ്പെടുന്നു. ഈ മൃത കലകൾ ചുവപ്പ്- തവിട്ട് നിറത്തിലുള്ള അരികുകളാൽ ചുറ്റപ്പെട്ടിരിക്കും. ഈ പുള്ളികൾ പലപ്പോഴും കൂടിച്ചേർന്ന് അവയുടെ മധ്യഭാഗം ഉണങ്ങി കരിഞ്ഞു വീഴുന്നു, ഇത് ഇലപത്രങ്ങളിൽ ദ്വാരങ്ങൾ വികസിക്കാൻ കാരണമാകുന്നു (വെടിയേറ്റതുപോലുള്ള ദ്വാരത്തിൻ്റെ പ്രതീതി). ക്രമേണ ഇലകൾ നിറം മാറി മഞ്ഞ നിറമാകുകയും (മഞ്ഞപ്പ്) പിന്നീട്, ഉണങ്ങി കരിഞ്ഞ് നശിച്ച്, ചാരനിറമായി മാറുന്നു. അകലെ നിന്ന് നോക്കിയാൽ, ബാധിക്കപ്പെട്ട ചെടികൾക്ക് ഇലപ്പടർപ്പുകളിൽ നിന്നും വേറിട്ട ഒരു കരിഞ്ഞ കാഴ്ചയാണ് ദൃശ്യമാകുക. തണ്ടിലും ഇലഞെട്ടിലും കാണുന്ന പുള്ളികൾ എപ്പോഴും ദീർഘവൃത്താകൃതിയിലുള്ളതും അൽപം കുഴിഞ്ഞതുമാണ്. ദീർഘനേരം നനവുള്ള സാഹചര്യത്തിൽ, ഇലയുടെ അടിവശങ്ങളിൽ, കൃത്യമായി ഈ പുള്ളികൾക്ക് കീഴെ കടും ചാര നിറത്തിൽ പതുപതുത്ത കുമിൾ വളർച്ച കാണപ്പെടാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഇലകളിൽ തളിക്കുന്ന ജൈവിക ഉത്പന്നങ്ങളിൽ, ബാക്ടീരിയകളായ സ്യൂഡോമോണാസ് ഫ്ലോറസൻസ്, ബാസില്ലസ് അമൈലോലിക്യൂഫാസിയൻസ്, ബാസിലസ് സബ്റ്റിലിസും, കുമിൾ ടൈാക്കോഡെർമ ആസ്പെറില്ലം എന്നിവ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. മറ്റൊരുവിധത്തിൽ, വിത്തുകളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും വിത്തുകളുടെ ഉപരിതലം കുമിളുകളിൽ നിന്നും വൃത്തിയാക്കുന്നതിനും ചൂടുവെള്ള പരിചരണം ഉപയോഗപ്പെടുത്താവുന്നതാണ്. ജൈവ കൃഷിയിലെ നിയന്ത്രണ മാർഗ്ഗം എന്ന നിലയ്ക്ക് കോപ്പർ അടിസ്ഥാനമാക്കിയ ഉല്പന്നങ്ങൾ(കോപ്പർ ഓക്സിക്ലോറൈഡുകളും) അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. രോഗകാരിയെ നിയന്ത്രിക്കാൻ ട്രൈയാസോൾ കുമിൾനാശിനികൾ (ഡൈഫിനോകോനാസോൾ, പ്രൊപികോനസോൾ, സിപ്രോകോനസോൾ, ടെട്രാകോനസോൾ, ഇപ്പോക്സികോനസോൾ, ഫ്ലൂ്ട്രിയഫോൾ മുതലായവ), അല്ലെങ്കിൽ ബെൻസിമിഡാസോൾസ് ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

മണ്ണിനു മുകളിലെ അവശിഷ്ടങ്ങളിലോ അല്ലെങ്കിൽ മണ്ണിൻ്റെ ഉപരിതലത്തിലോ അതിജീവിക്കുന്ന കുമിൾ, സെർക്കോസ്പോറ ബെറ്റികോളയാണ് രോഗകാരണമാകുന്നത്. ബീറ്റിലെ ബാധിപ്പിൻ്റെ സ്രോതസ്സായി കാണപ്പെടുന്ന ഇവയ്ക്ക് ഇതര ആതിഥേയ കളകളായ (പിഗ്വീട്, ഗൂസ്ഫൂട്ട്, തിസിൽ) എന്നിവയിലും ശൈത്യകാലം അതിജീവിക്കാൻ സാധിക്കും. ഇടയ്ക്കിടെയുള്ള മഞ്ഞ്, ഊഷ്മളമായ കാലാവസ്ഥ, കൂടിയ ആർദ്രത (95-100 %) എന്നിവയാണ് കുമിൾ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ. അമിതമായ നൈട്രജൻ വളപ്രയോഗം രോഗത്തിൻ്റെ ബാധിപ്പ് വർദ്ധിപ്പിക്കുന്നു. രോഗം പലപ്പോഴും ക്രമരഹിതമായാണ് കൃഷിയിടത്തിൽ വ്യാപിക്കുന്നത്, കൂടിയ ഈർപ്പമുള്ള സംരക്ഷിത മേഖലകളിലാണ് ഇത് സാധാരണ ഗുരുതരമായി കാണുന്നത്. ഇതാണ് ലോകത്താകെയുള്ള മധുരക്കിഴങ്ങിൻ്റെ ഇലകളെ ബാധിക്കുന്ന വിനാശകാരിയായ രോഗാണു. മറ്റു ഇല രോഗങ്ങളിൽ (ആൾട്ടർനേറിയ, ഫോമ, ബാക്ടീയൽ ഇലപ്പുള്ളി) നിന്നും സെർക്കോസ്പോറ ബാധിപ്പിനെ വ്യത്യസ്തമാക്കുന്നത് ചെറിയ വലിപ്പത്തിലുള്ള പുളളികളും ക്ഷതങ്ങളുടെ നടുക്കുള്ള കറുത്ത കുത്തുകളുമാണ്.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ രോഗ വിമുക്ത വിത്തുകൾ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുക.
  • ലഭ്യമെങ്കിൽ, രോഗപ്രതിരോധ ശേഷിയുള്ള ചെടികൾ ഉപയോഗിക്കുക.
  • മണ്ണിൽ അമ്ലത്വം കൂടുതലാണെങ്കിൽ മണ്ണിന്‍റെ പിഎച്ച് മൂല്യം വർദ്ധിപ്പിക്കാൻ കുമ്മായം പ്രയോഗിക്കുക.
  • ദീർഘനേരത്തെ ഇലകളിലെ നനവിന് കാരണമാകും എന്നുള്ളതുകൊണ്ട് ചെടിക്കു മുകളിലൂടെയുള്ള ജലസേചനം ഒഴിവാക്കുകയും, പകരം തുള്ളിനന രീതി ഉപയോഗിക്കുകയും ചെയ്യുക.
  • പകൽ സമയം മദ്ധ്യേ ജലസേചനം നടത്തുക, ഇത് ഇലകളെ പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കും.
  • ഫോസ്ഫറസ്, മാംഗനീസ്, ബോറോൺ വളങ്ങളുടെ സന്തുലിത വളപ്രയോഗം ഉറപ്പുവരുത്തുക.
  • കൃഷിയിടത്തിൽ നിന്ന് കളകൾ നീക്കം ചെയ്യുക.
  • ചെടിയുടെ അവശിഷ്ടങ്ങൾ ആഴത്തിൽ കുഴിച്ചിട്ടോ അല്ലെങ്കിൽ കത്തിച്ചോ നശിപ്പിക്കുക.
  • മണ്ണിൽ നല്ല നീർവാർച്ച ഉറപ്പു വരുത്തുന്നതിന്, ഒറ്റ പാത്തിയുള്ള കലപ്പ കൊണ്ട് ആഴത്തിൽ ഉഴുക.
  • മണ്ണിൻ്റെ ദൃഢത കുറയ്ക്കുന്നതിനും മണ്ണിലെ വായുസഞ്ചാരം വർദ്ധിപ്പിക്കാനും വിളവെടുപ്പിന് ശേഷം ഉഴവുപണികൾ നടത്തുക.
  • 2-3 വർഷത്തിൽ വിളപരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക