മറ്റുള്ളവ

കുക്കുർബിറ്റ് വര്‍ഗ്ഗങ്ങളിലെ പശിമയുള്ള തണ്ട് വാട്ടം

Stagonosporopsis cucurbitacearum

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളില്‍ ദ്രുതഗതിയില്‍ വികസിക്കുന്ന വൃത്താകൃതിയിലുള്ള ഇളം തവിട്ടു മുതല്‍ ഇരുണ്ട തവിട്ടു നിറം വരെയുള്ള പുള്ളികള്‍.
  • തണ്ടുകള്‍ പിളര്‍ന്ന് തവിട്ടു നിറത്തില്‍ പശിമയുള്ള സ്രവങ്ങൾ പൊട്ടിയൊലിക്കുന്നു.
  • ഫലങ്ങളിൽ പശിമയുള്ള സ്രവങ്ങൾ പുറത്തേക്കൊലിക്കുന്ന, ചെറിയ, വെള്ളത്തിൽ കുതിർന്ന പുള്ളികൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

5 വിളകൾ
പാവയ്ക്ക
വെള്ളരിക്ക
മത്തങ്ങ
മത്തങ്ങ
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

തൈച്ചെടികളിൽ ആദ്യത്തെ ഇലകളിലും തണ്ടുകളിലും വൃത്താകൃതിയിലുള്ള, വെള്ളത്തിൽ കുതിർന്ന, കറുപ്പ് നിറമോ തവിട്ടു നിറമോ ഉള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. മുതിര്‍ന്ന ചെടികളുടെ ഇലകളില്‍ പലപ്പോഴും ആദ്യം അരികുകളിലോ അതിനു സമീപത്തായോ ഇളം തവിട്ടു നിറം മുതല്‍ ഇരുണ്ട തവിട്ടു നിറം വരെയുള്ള വൃത്താകൃതിയിലോ ക്രമമില്ലാത്തതോ ആയ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. ഇല പൂര്‍ണ്ണമായി വാടുന്നത് വരെ ഈ പുള്ളികള്‍ ദ്രുതഗതിയില്‍ വലുതാകുന്നു. തണ്ടിലെ സംവഹന കലകളിൽ അഴുകൽ രൂപപ്പെടുകയും തവിട്ടു നിറത്തില്‍ പശിമയുള്ള സ്രവങ്ങൾ ഉപരിതലത്തില്‍ കാണപ്പെടുകയും ചെയ്യുന്നു. ക്ഷതങ്ങളിൽ പലപ്പോഴും കുമിളിൻ്റെ പ്രതുല്പാദന ഘടനകളുമായി സാദൃശ്യമുള്ള കറുത്ത പുള്ളികള്‍ കാണപ്പെടും. തണ്ടുകള്‍ ചുരുണ്ട് വളയുകയും ബീജാങ്കുരണങ്ങളും ചെറിയ ചെടികളും നശിച്ചേക്കാം. മുതിർന്ന ചെടികളെയാണ് ബാധിക്കുന്നതെങ്കിൽ, തണ്ടുകളിൽ കലകളിലെ വീർത്ത ഭാഗത്തിന് മധ്യത്തായി ക്ഷതങ്ങൾ വളരെ പതുക്കെ വികസിക്കുന്നു. സാധാരണയായി, സീസണിൻ്റെ പകുതിക്ക് ശേഷം അഴുകിയ തണ്ടുകൾ പിളരുകയും വാടുകയും ചെയ്യും. അണുബാധയുണ്ടായ കായകളില്‍ ചെറിയ വെള്ളത്തിൽ കുതിർന്ന പുള്ളികള്‍ വളരുന്നു, അവ പരിമിതികളില്ലാതെ വലിപ്പം വയ്ക്കുന്നു, പശിമയുള്ള സ്രവങ്ങൾ പുറം തള്ളുന്നു.

Recommendations

ജൈവ നിയന്ത്രണം

ജൈവ കൃഷിയിടങ്ങളില്‍ റെയ്നോട്രിയ സച്ചാലിനെന്‍സിസ് സത്ത് ഉപയോഗിക്കാം. ബാസിലസ് സബ്റ്റിലിസ് സ്ട്രെയ്ന്‍ QST 713 തയ്യാറിപ്പുകൾ ഈ രോഗത്തിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ക്ലോറോതലോനില്‍, മന്‍കൊസേബ്, മനേബ്, തയോഫനെറ്റ് -മീതൈല്‍, ടെബ്യൂകൊനസോള്‍ എന്നിവ അടങ്ങിയ കീടനാശിനികള്‍ ഈ രോഗത്തിനെതിരെ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

ഈ കുടുംബത്തിലെ നിരവധി ഇനങ്ങളെ ബാധിക്കുന്ന സ്റ്റാഗനോസ്പോറോപ്സിസ് കുക്കുര്‍ബിറ്റേഷെരം എന്ന കുമിള്‍ ആണ് ലക്ഷണങ്ങള്‍ക്ക് കാരണം. വിത്തിനുള്ളില്‍ രോഗാണു അതിജീവിക്കുകയോ വിത്ത് അതിനെ വഹിക്കുകയോ ചെയ്യും. ആതിഥ്യമേകുന്ന ചെടികളുടെ അഭാവത്തില്‍, രോഗം ബാധിച്ച ചെടികളുടെ അവശിഷ്ടങ്ങളില്‍ അവ ഒരു വര്‍ഷം വരെയോ അതില്‍ കൂടുതലോ അതിജീവിക്കും. വസന്തകാലത്ത് കാലാവസ്ഥ അനുകൂലമാകുമ്പോള്‍ രോഗബാധയുടെ പ്രധാന സ്രോതസായ ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈര്‍പ്പം, 85 ശതമാനത്തിനു മുകളിലുള്ള ആപേക്ഷിക ആർദ്രത, മഴ, ഇലകളിലെ നനവിൻ്റെ ദൈർഘ്യം (1 മുതല്‍ 10 വരെ മണിക്കൂറുകള്‍) എന്നിവയാണ് സഫലമായ രോഗബാധയുടെയും ലക്ഷണങ്ങളുടെ വികാസത്തിൻ്റെയും തോത് നിശ്ചയിക്കുന്നത്. ഇനം അനുസരിച്ച് രോഗവളർച്ചയുടെ അനുകൂല താപനില, തണ്ണിമത്തനിലും വെള്ളരിയിലും ഏകദേശം 24°C -ഉം തൈകുമ്പളത്തില്‍ ഏകദേശം 18°C വരെയും എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കും. ബീജങ്ങളുടെ തുളഞ്ഞുകയറ്റം മിക്കവാറും പുറംതൊലിയിലൂടെയാണ്, അത് ആസ്യരന്ധ്രങ്ങളുടെയോ മുറിവുകളിലൂടെയോ ആകണമെന്നില്ല. പരിക്ക്, വെള്ളരിയിലെ വരയന്‍ വണ്ടുകള്‍ മൂലമുള്ള ഉപദ്രവം, മുഞ്ഞയുടെ തീറ്റ, പൗഡറി-മിൽഡ്യൂ രോഗബാധ, എന്നിവ ചെടിയെ ഈ അണുബാധയ്ക്ക് അനുകൂലമാക്കുന്നു.


പ്രതിരോധ നടപടികൾ

  • വായുവിലൂടെ പകരുന്ന ബീജങ്ങളില്‍ നിന്നും രോഗം ബാധിക്കപ്പെടാത്ത ചെടികളിൽ നിന്നുള്ള രോഗവിമുക്തമായ വിത്തുകള്‍ സാക്ഷ്യപ്പെടുത്തിയ സ്രോതസുകളില്‍ നിന്നും ശേഖരിക്കുക.
  • ദ്വിതീയ അണുബാധയുടെ അവസരം ഒഴിവാക്കുന്നതിന്, പൗഡറി-മിൽഡ്യൂ-പ്രതിരോധശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • രോഗലക്ഷണങ്ങള്‍ക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • 2 വര്‍ഷം കാലയളവില്‍ വിളപരിക്രമം ആസൂത്രണം ചെയ്യുക.
  • കാട്ടു നാരകം, പാവല്‍, സ്വയം മുളച്ചു വരുന്ന കുക്കുർബിറ്റ് ചെടികൾ എന്നിവ കുക്കുർബിറ്റ് വര്‍ഗ്ഗങ്ങള്‍ നടുന്നതിന് മുമ്പായി നശിപ്പിക്കണം.
  • വിളവെടുപ്പിനു ശേഷം ഉടനടി തന്നെ ചെടിയുടെ അവശിഷ്ടങ്ങള്‍ ആഴത്തില്‍ ഉഴുതു മറിക്കണം.
  • വിളവെടുക്കുമ്പോള്‍ ഫലങ്ങളിൽ മുറിവേല്‍ക്കുന്നത്‌ ഒഴിവാക്കണം.
  • വിളവെടുപ്പിനു ശേഷമുള്ള കറുത്ത അഴുകല്‍ തടയുന്നതിനായി 7–10°C താപനിലയില്‍ ഫലങ്ങൾ സൂക്ഷിക്കുക.
  • ചെടികളില്‍ ഈര്‍പ്പവും പരമാവധി കുറയ്ക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക