Stagonosporopsis cucurbitacearum
കുമിൾ
തൈച്ചെടികളിൽ ആദ്യത്തെ ഇലകളിലും തണ്ടുകളിലും വൃത്താകൃതിയിലുള്ള, വെള്ളത്തിൽ കുതിർന്ന, കറുപ്പ് നിറമോ തവിട്ടു നിറമോ ഉള്ള പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. മുതിര്‍ന്ന ചെടികളുടെ ഇലകളില്‍ പലപ്പോഴും ആദ്യം അരികുകളിലോ അതിനു സമീപത്തായോ ഇളം തവിട്ടു നിറം മുതല്‍ ഇരുണ്ട തവിട്ടു നിറം വരെയുള്ള വൃത്താകൃതിയിലോ ക്രമമില്ലാത്തതോ ആയ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. ഇല പൂര്‍ണ്ണമായി വാടുന്നത് വരെ ഈ പുള്ളികള്‍ ദ്രുതഗതിയില്‍ വലുതാകുന്നു. തണ്ടിലെ സംവഹന കലകളിൽ അഴുകൽ രൂപപ്പെടുകയും തവിട്ടു നിറത്തില്‍ പശിമയുള്ള സ്രവങ്ങൾ ഉപരിതലത്തില്‍ കാണപ്പെടുകയും ചെയ്യുന്നു. ക്ഷതങ്ങളിൽ പലപ്പോഴും കുമിളിൻ്റെ പ്രതുല്പാദന ഘടനകളുമായി സാദൃശ്യമുള്ള കറുത്ത പുള്ളികള്‍ കാണപ്പെടും. തണ്ടുകള്‍ ചുരുണ്ട് വളയുകയും ബീജാങ്കുരണങ്ങളും ചെറിയ ചെടികളും നശിച്ചേക്കാം. മുതിർന്ന ചെടികളെയാണ് ബാധിക്കുന്നതെങ്കിൽ, തണ്ടുകളിൽ കലകളിലെ വീർത്ത ഭാഗത്തിന് മധ്യത്തായി ക്ഷതങ്ങൾ വളരെ പതുക്കെ വികസിക്കുന്നു. സാധാരണയായി, സീസണിൻ്റെ പകുതിക്ക് ശേഷം അഴുകിയ തണ്ടുകൾ പിളരുകയും വാടുകയും ചെയ്യും. അണുബാധയുണ്ടായ കായകളില്‍ ചെറിയ വെള്ളത്തിൽ കുതിർന്ന പുള്ളികള്‍ വളരുന്നു, അവ പരിമിതികളില്ലാതെ വലിപ്പം വയ്ക്കുന്നു, പശിമയുള്ള സ്രവങ്ങൾ പുറം തള്ളുന്നു.
ജൈവ കൃഷിയിടങ്ങളില്‍ റെയ്നോട്രിയ സച്ചാലിനെന്‍സിസ് സത്ത് ഉപയോഗിക്കാം. ബാസിലസ് സബ്റ്റിലിസ് സ്ട്രെയ്ന്‍ QST 713 തയ്യാറിപ്പുകൾ ഈ രോഗത്തിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ക്ലോറോതലോനില്‍, മന്‍കൊസേബ്, മനേബ്, തയോഫനെറ്റ് -മീതൈല്‍, ടെബ്യൂകൊനസോള്‍ എന്നിവ അടങ്ങിയ കീടനാശിനികള്‍ ഈ രോഗത്തിനെതിരെ ഫലപ്രദമാണ്.
ഈ കുടുംബത്തിലെ നിരവധി ഇനങ്ങളെ ബാധിക്കുന്ന സ്റ്റാഗനോസ്പോറോപ്സിസ് കുക്കുര്‍ബിറ്റേഷെരം എന്ന കുമിള്‍ ആണ് ലക്ഷണങ്ങള്‍ക്ക് കാരണം. വിത്തിനുള്ളില്‍ രോഗാണു അതിജീവിക്കുകയോ വിത്ത് അതിനെ വഹിക്കുകയോ ചെയ്യും. ആതിഥ്യമേകുന്ന ചെടികളുടെ അഭാവത്തില്‍, രോഗം ബാധിച്ച ചെടികളുടെ അവശിഷ്ടങ്ങളില്‍ അവ ഒരു വര്‍ഷം വരെയോ അതില്‍ കൂടുതലോ അതിജീവിക്കും. വസന്തകാലത്ത് കാലാവസ്ഥ അനുകൂലമാകുമ്പോള്‍ രോഗബാധയുടെ പ്രധാന സ്രോതസായ ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈര്‍പ്പം, 85 ശതമാനത്തിനു മുകളിലുള്ള ആപേക്ഷിക ആർദ്രത, മഴ, ഇലകളിലെ നനവിൻ്റെ ദൈർഘ്യം (1 മുതല്‍ 10 വരെ മണിക്കൂറുകള്‍) എന്നിവയാണ് സഫലമായ രോഗബാധയുടെയും ലക്ഷണങ്ങളുടെ വികാസത്തിൻ്റെയും തോത് നിശ്ചയിക്കുന്നത്. ഇനം അനുസരിച്ച് രോഗവളർച്ചയുടെ അനുകൂല താപനില, തണ്ണിമത്തനിലും വെള്ളരിയിലും ഏകദേശം 24°C -ഉം തൈകുമ്പളത്തില്‍ ഏകദേശം 18°C വരെയും എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കും. ബീജങ്ങളുടെ തുളഞ്ഞുകയറ്റം മിക്കവാറും പുറംതൊലിയിലൂടെയാണ്, അത് ആസ്യരന്ധ്രങ്ങളുടെയോ മുറിവുകളിലൂടെയോ ആകണമെന്നില്ല. പരിക്ക്, വെള്ളരിയിലെ വരയന്‍ വണ്ടുകള്‍ മൂലമുള്ള ഉപദ്രവം, മുഞ്ഞയുടെ തീറ്റ, പൗഡറി-മിൽഡ്യൂ രോഗബാധ, എന്നിവ ചെടിയെ ഈ അണുബാധയ്ക്ക് അനുകൂലമാക്കുന്നു.