മറ്റുള്ളവ

കുക്കുർബിറ്റുകളിലെ ഇലവാട്ടം

Alternaria cucumerina

കുമിൾ

ചുരുക്കത്തിൽ

  • ഇലകളില്‍ വെളുത്ത മധ്യഭാഗത്തോടെ ചെറിയ, വൃത്താകൃതിയിലുള്ള തവിട്ടു പുള്ളികള്‍, പിന്നീടവ ഇളം തവിട്ടു നിറത്തില്‍ വലുതായി കേന്ദ്രീകൃത വലയങ്ങളോടെ ദൃശ്യമാകുന്നു.
  • ഇരുണ്ട ഒലീവ് നിറം മുതല്‍ കറുത്ത നിറമുള്ള പൊടിപോലെയുള്ള പായപോലെയുള്ള രൂപങ്ങൾ കായകളുടെ പ്രതലത്തില്‍ ഉണ്ടാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

5 വിളകൾ

മറ്റുള്ളവ

ലക്ഷണങ്ങൾ

മുതിര്‍ന്ന ഇലകളുടെ മധ്യഭാഗത്തും ചെടിയുടെ മുകള്‍ ഭാഗത്തും വെളുത്ത മധ്യഭാഗത്തോടെ ചെറിയ, വൃത്താകൃതിയിലുള്ള തവിട്ടു പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ ലക്ഷണം. ഈ പുള്ളികള്‍ പിന്നീട് വലുതായി ഇളം തവിട്ടു നിറമാകുകയും ചെറിയ കുഴികൾ രൂപപ്പെടുകയും ചെയ്യുന്നു. ഇലയിലെ പുള്ളികള്‍ക്കുള്ളിലുള്ള ചെറിയ സിരകള്‍ ഇരുണ്ട നിറമാകുന്നു, ഇത് വല പോലെയുള്ള പ്രതീതി ദൃശ്യമാക്കുന്നു. ക്രമേണ, ഇലയുടെ മുകളിലെ പ്രതലത്തില്‍ മാത്രം ദൃശ്യമാകുന്ന കേന്ദ്രീകൃത വലയങ്ങള്‍ പുള്ളികള്‍ക്ക്, ഉന്നം വയ്ക്കുന്ന വലയങ്ങള്‍ പോലെയുള്ള രൂപം നല്‍കുന്നു. ഈ വൃത്താകൃതിയിലുള്ള പുള്ളികള്‍ ക്രമേണ ഇല മുഴുവനും ബാധിച്ച് ഇലപൊഴിയലിന് കാരണമായേക്കാം. രോഗം ബാധിച്ച ഫലങ്ങളിൽ വൃത്താകൃതിയില്‍ തവിട്ടു നിറമുള്ള കുഴിഞ്ഞ ക്ഷതങ്ങൾ പ്രത്യക്ഷപ്പെടുകയും അവ പിന്നീട് ഇരുണ്ട ഒലീവ് മുതല്‍ കറുപ്പ് നിറം വരെയുള്ള പൊടിപോലെയുള്ള വസ്തുക്കളാൽ ആവരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഫലങ്ങളിൽ വിളവെടുപ്പ് സമയത്ത് കാണാതെ പോകുന്ന രോഗബാധ സംഭരണ സമയത്തും ഗതാഗത സമയത്തും വലിയ നഷ്ടമുണ്ടാക്കും. ചെടിയുടെ മറ്റു ഭാഗങ്ങളെ നേരിട്ട് ബാധിക്കുന്നില്ല.

ശുപാർശകൾ

ജൈവ നിയന്ത്രണം

നടീലിനു ശേഷം ഉടനടി വൈക്കോല്‍ ഉപയോഗിച്ച് പുതയിടുന്നത് എ. കുക്കുമെരിന ബീജങ്ങള്‍ മണ്ണില്‍ നിന്ന് താഴ്ഭാഗത്തെ ഇലകളില്‍ സംക്രമിക്കുന്നത് ഫലപ്രദമായി കുറയ്ക്കും

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. അസോക്സിസ്ട്രോബിന്‍, ബോസ്ക്കാലിഡ്, ക്ലോറോതനോലില്‍, കോപ്പര്‍ ഹൈഡ്രോക്സൈഡ്, മന്‍കൊസേബ്, മനെബ്, പൊട്ടാസ്യം ബൈകാര്‍ബനെറ്റ് എന്നിവ അടങ്ങിയ കുമിള്‍നാശിനികള്‍ ഈ രോഗത്തെ നിയന്ത്രിക്കും. എന്തായാലും, ക്ലോറോതനോലില്‍ അടങ്ങിയ ഉത്പന്നങ്ങള്‍ സാധാരണ കൂടുതല്‍ ഫലപ്രദമായി കാണാറുണ്ട്‌. അവയുടെ പ്രയോഗത്തിൻ്റെ പട്ടികയും ആവര്‍ത്തനവും ചേരുവകകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഉപയോഗിക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട ഉപയോഗ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് ഉറപ്പു വരുത്തണം.

അതിന് എന്താണ് കാരണം

മണ്ണിലൂടെ പകരുന്ന കുമിളായ ആള്‍ട്ടര്‍നേരിയ കുക്കുമെരിന മൂലമാണ് മത്തനിലും ബന്ധപ്പെട്ട കുക്കുർബിറ്റ് ഇനങ്ങളിലും ലക്ഷണങ്ങളുണ്ടാകുന്നത്. ഈ കുമിളുകള്‍ മണ്ണിലെ ചെടിയുടെ അവശിഷ്ടങ്ങളിലോ കളകളിലോ മറ്റ് കുക്കുർബിറ്റ് വര്‍ഗ്ഗങ്ങളിലോ ആണ് അതിജീവിക്കുന്നത്. മഴത്തുള്ളികള്‍ തെറിക്കുന്നത്, അധിക ജലസേചനം, കാറ്റ്, കൃഷിപ്പണികള്‍, ഉപകരണങ്ങള്‍, തൊഴിലാളികള്‍ എന്നിവയിലൂടെ രോഗം പടരും. ഊഷ്മളമായ താപനില, മഞ്ഞ് മൂലമുള്ള ആര്‍ദ്രത, മഴ അല്ലെങ്കില്‍ മുകളില്‍ നിന്നുള്ള ജലസേചനം എന്നിവ ഈ രോഗത്തിന് അനുകൂല ഘടകങ്ങളാണ്. രണ്ട് മുതല്‍ എട്ടു മണിക്കൂര്‍ വരെ ഇലകളില്‍ നനവ് നിലനില്‍ക്കുമ്പോഴാണ് രോഗബാധ ആരംഭിക്കുന്നത്, പക്ഷേ ഇലകളിലെ നനവിൻ്റെ ദൈർഘ്യം കൂടുന്തോറും ബാധിപ്പിൻ്റെ നിരക്കും വര്‍ദ്ധിക്കും. മഴയുടെ ആവര്‍ത്തനവും മഞ്ഞ് പൊഴിയുന്ന കാലദൈര്‍ഘ്യവും, മഴയുടെ അളവിനേക്കാൾ രോഗ വളര്‍ച്ചയില്‍ വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്.


പ്രതിരോധ നടപടികൾ

  • നിര്‍ഭാഗ്യവശാല്‍, ഈ രോഗത്തിനെതിരെ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ വിപണിയില്‍ ലഭ്യമല്ല.
  • രോഗലക്ഷണങ്ങള്‍ക്കായി പതിവായി കൃഷിയിടം നിരീക്ഷിക്കുക.
  • കുക്കുർബിറ്റ് വര്‍ഗ്ഗം ഒഴികെയുള്ള ഇനങ്ങളുമായി 1-2 വര്‍ഷം കൂടുമ്പോൾ വിളപരിക്രമം നടത്തുക.
  • വിളകളുടെ ക്ലേശം ഏറ്റവും കുറയ്ക്കുക, ഉദാ: സന്തുലിതമായ പോഷകങ്ങള്‍.
  • പണിയായുധങ്ങളിലും ഉപകരണങ്ങളിലും ഉയര്‍ന്ന ശുചിത്വ നിലവാരം ഉറപ്പു വരുത്തുക.
  • ചെടികളുടെ മുകളിലൂടെയുള്ള തളിനന രീതിയിലുള്ള ജലസേചനം ഒഴിവാക്കി തുള്ളിനന രീതി ഉപയോഗിക്കുക.
  • ചെടികൾ നനഞ്ഞിരിക്കുമ്പോള്‍ കാർഷിക പ്രവർത്തനങ്ങൾ നടത്തരുത്ത്.
  • സീസണിൻ്റെ അവസാനം ചെടി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക.
  • ചെടി അവശിഷ്ടങ്ങൾ കൃഷിയിടത്തില്‍ ആഴത്തില്‍ കുഴിച്ചു മൂടുകയോ ദൂരെ മാറ്റി കത്തിച്ചു കളയുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക