Glomerella lagenarium
കുമിൾ
പിന്നീട് വൃത്താകൃതിയിലുള്ള മഞ്ഞ പുള്ളികളായി മാറുന്ന വെള്ളത്തിൽ കുതിർന്ന വടുക്കളായാണ് ഇലകളിലെ ലക്ഷണങ്ങള്‍ ആരംഭിക്കുന്നത്. വലുതാകുമ്പോള്‍ ക്രമരഹിതമായി ഇരുണ്ട തവിട്ടു നിറമോ കറുപ്പ് നിറമോ ആയി മാറുന്നതാണ് ഈ പുള്ളികളുടെ പ്രധാന സവിശേഷത. തണ്ടിലെ ക്ഷതങ്ങളും സ്‌പഷ്ടവും വളരുന്നവയുമാണ്, അവ ധമനീകലകളെ ചുറ്റുകയും തണ്ടുകളും വള്ളികളും വാടാന്‍ കാരണമാകുകയും ചെയ്യുന്നു. ഫലങ്ങളില്‍ വലിയ, വൃത്താകൃതിയായ, കറുത്ത കുഴിഞ്ഞ പുള്ളികള്‍ പ്രത്യക്ഷപ്പെട്ട് അവ പിന്നീട് വടുക്കളായി മാറും. തണ്ണിമത്തനില്‍ ഈ പുള്ളികള്‍ 6 മുതല്‍ 13 വരെ മി.മി വ്യാസവും 6 മി.മി ആഴവും ഉണ്ടായിരിക്കും. ഈർപ്പമുണ്ടെങ്കിൽ, ക്ഷതങ്ങളുടെ കറുത്ത കേന്ദ്ര ഭാഗം സാൽമണിൻ്റെ നിറമുള്ള പശിമയുള്ള ബീജ പിണ്ഡങ്ങളാല്‍ ആവരണം ചെയ്തിരിക്കും. സമാനമായ ക്ഷതങ്ങൾ തയ്ക്കുമ്പളം, വെള്ളരി എന്നിവയിലും ഉണ്ടാകും. പിങ്ക് കലര്‍ന്ന നിറമുള്ള അഴുകൽ കുക്കുർബിറ്റ് വര്‍ഗ്ഗത്തിലെ ഈ രോഗത്തിൻ്റെ ഏറ്റവും സവിശേഷമായ ലക്ഷണമാണ്.
ജൈവികമായി അംഗീകരിച്ച കോപ്പര്‍ സംയുക്തങ്ങള്‍ കുക്കുർബിറ്റ് വര്‍ഗ്ഗത്തിലെ ഈ രോഗത്തിനെതിരെ ഇലകളില്‍ തളിക്കാം, ഇവ മുന്‍കാലങ്ങളില്‍ നല്ല ഫലം നല്‍കിയിട്ടുണ്ട്. ജൈവ നിയന്ത്രണ ഏജന്റായ ബാസിലസ് സബ്റ്റിലിസ് അടങ്ങിയ സംയുക്തങ്ങളും ലഭ്യമാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജന സമീപനം സ്വീകരിക്കുക. കൃത്യമായ ഇടവേളകളില്‍ അംഗീകൃത കുമിള്‍നാശിനികള്‍ വിളകളില്‍ പ്രയോഗിക്കണം, പതിവായ മഴയുണ്ടെങ്കില്‍ കൂടുതൽ പ്രാവശ്യം പ്രയോഗിക്കേണ്ടിവരും. ലഭ്യമായ കുമിള്‍നാശിനികളില്‍ ക്ലോറോതലോനില്‍, മനെബ്, മന്‍കൊസേബ് എന്നിവയുടെ തയ്യാറിപ്പുകൾ ഉള്‍പ്പെടുന്നു. ക്ലോറോതലോനില്‍ മന്‍കൊസേബുമായി ചേര്‍ന്നുള്ള ഒരു സംയുക്തമാണ് ഇലകളില്‍ തളിപ്രയോഗം നടത്തുന്നതിന് കൂടുതല്‍ ഫലപ്രദം.
മുന്‍കാല വിളയുടെ അവശിഷ്ടങ്ങളിലോ, കുക്കുർബിറ്റുകളുടെ വിത്തുകളിലോ തണുപ്പുകാലം അതിജീവിക്കുന്ന ഗ്ലോമറെല ലഗനേരിയം എന്ന കുമിള്‍ മൂലമാണ് ഇലകളിലും കായകളിലും ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. വസന്തകാലത്ത് കാലാവസ്ഥ കൂടുതല്‍ നനവുള്ളതാകുമ്പോള്‍, കുമിളുകൾ വായുവിലൂടെ പകരുന്ന ബീജങ്ങളെ പുറത്തു വിടുകയും അവ മണ്ണിനോട് ചേര്‍ന്നിരിക്കുന്ന ഇലകളിലും വള്ളികളിലും പ്രവേശിക്കുകയും ചെയ്യുന്നു. ആര്‍ദ്രത, ഇലകളിലെ നനവ്, സാമാന്യം ഉയര്‍ന്ന താപനില, ഏറ്റവും അനുകൂലമായി കണക്കാക്കുന്ന 24°C ഊഷ്മാവ് എന്നിവയിലാണ് കുമിളിൻ്റെ ജീവിതചക്രം വലിയ തോതില്‍ ആശ്രയിച്ചിരിക്കുന്നത്. 4.4°C- ല്‍ കുറവോ 30°C- ല്‍ കൂടുതലോ ഉള്ള താപനിലയില്‍ അവയ്ക്ക് ഈര്‍പ്പത്തിന്റെ ആവരണം ലഭ്യമല്ല എങ്കില്‍ ബീജാങ്കുരണം നടക്കില്ല. കൂടാതെ ജലം ലഭ്യമായാല്‍ മാത്രമേ ഇവയ്ക്ക് അതിൻ്റെ പ്രത്യുത്പാദന ഘടനയിലെ പശിമയുള്ള ആവരണത്തില്‍ നിന്നും ബീജങ്ങളെ സ്വതന്ത്രരാക്കാന്‍ കഴിയൂ. സാധാരണയായി ചെടിയുടെ ഇലച്ചാര്‍ത്തുകള്‍ വികസിച്ചതിനു ശേഷം സീസണിൻ്റെ മദ്ധ്യകാലത്ത് ആന്ത്രക്നോസ് ആവിര്‍ഭവിക്കുന്നതിൻ്റെ കാരണം ഇത് വിശദീകരിക്കുന്നു.