സോയാബീൻ

സോയാബീനിലെ പൗഡറി മിൽഡ്യൂ

Erysiphe diffusa

കുമിൾ

ചുരുക്കത്തിൽ

  • ആരംഭത്തില്‍, വെളുത്ത പൊടി രൂപത്തിലുള്ള പൂപ്പൽ വളര്‍ച്ചകള്‍ മുകള്‍ഭാഗത്തെ ഇലകളുടെ പ്രതലത്തിൽ രൂപപപെടുന്നു, ഇവ പിന്നീട് വലുതായി ഇലകളുടെ മുകൾ പ്രതലത്തേയും താഴ്ഭാഗത്തെ പ്രതലത്തേയും ആവരണം ചെയ്യുന്നു.
  • വിത്തറകളിലും തണ്ടുകളിലും ഇവ വികസിച്ചേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

സോയാബീൻ

ലക്ഷണങ്ങൾ

സോയാബീന്‍ ഇലകളുടെ പുറമേ ചെറിയ വൃത്താകൃതിയിലുള്ള വെളുത്ത പൊടി രൂപത്തിലുള്ള പൂപ്പല്‍ വളര്‍ച്ചയായാണ് പൗഡറി മിൽഡ്യൂ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബാധിക്കപ്പെട്ട ഭാഗങ്ങള്‍ വലുതായി ഇലകളുടെ മുകൾ പ്രതലത്തേയും താഴ്ഭാഗത്തെ പ്രതലത്തേയും വലിയൊരു ഭാഗം ആവരണം ചെയ്യുന്നു. വിത്തറകളിലും തണ്ടുകളിലും പൂപ്പൽ വ്യാപിച്ചേക്കാം. ഗുരുതരമായ രോഗബാധയില്‍, സോയാബീൻ്റെ എല്ലാ ഭാഗങ്ങളും വെള്ള മുതല്‍ ഇളം ചാര നിറം വരെയുള്ള പൊടി രൂപത്തിലുള്ള പൂപ്പലിനാല്‍ ആവരണം ചെയ്യപ്പെടുന്നു. ചില സോയാബീന്‍ ഇനങ്ങളുടെ ഇലകൾ വിളര്‍ച്ച അല്ലെങ്കില്‍ മഞ്ഞപ്പ് പ്രദര്‍ശിപ്പിച്ചേക്കാം, അല്ലെങ്കില്‍ തുരുമ്പ് പിടിച്ച പാടുകള്‍ ഇലകളുടെ അടിഭാഗത്ത്‌ ദൃശ്യമാകുന്നു. ഗുരുതരമായി ബാധിക്കപ്പെട്ട ചെടികളില്‍ ഇലകൾ പാകമാകാതെ കൊഴിഞ്ഞേക്കാം. ഗുരുതരമായി ബാധിക്കപ്പെട്ട വിത്തറകളിൽ സാധാരണ ചുരുങ്ങിയ, വികസിക്കാത്ത, വികൃതവും പരന്നതുമായ പച്ച വിത്തുകള്‍ അടങ്ങിയിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചെറിയ കൃഷിയിടങ്ങളിൽ, പാലും വെള്ളവും ചേര്‍ന്ന ലായനികള്‍ പ്രകൃത്യാലുള്ള കുമിള്‍നാശിനിയായി പ്രവര്‍ത്തിക്കും. ഈ ലായനി ഇലകളില്‍ രണ്ടു ദിവസം കൂടുമ്പോള്‍ പ്രയോഗിക്കുക. വെളുത്തുള്ളി അല്ലെങ്കില്‍ അപ്പക്കാരം ലായനികളും തൃപ്തികരമായ ഫലങ്ങള്‍ നല്‍കാം. നനയ്ക്കാവുന്ന സൾഫർ @ ഒരു ലിറ്റർ വെള്ളത്തിൽ 3 ഗ്രാം എന്ന അളവിൽ തളിക്കുന്നതും ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. നനയ്ക്കാൻ കഴിയുന്ന സള്‍ഫര്‍, ട്രൈഫ്ലൂമിസോള്‍. മൈക്ലോബൂട്ടാനില്‍ എന്നിവ അടിസ്ഥാനമാക്കിയ കുമിൾനാശിനികൾ ചില വിളകളില്‍ കുമിള്‍ വളര്‍ച്ച നിയന്ത്രിക്കുന്നതായി കണ്ടു വരുന്നുണ്ട്.

അതിന് എന്താണ് കാരണം

എറിസൈഫെ ഡിഫ്യൂസ എന്ന കുമിളാണ് ലക്ഷണങ്ങള്‍ക്ക് കാരണം, അവയുടെ ബീജങ്ങള്‍ കാറ്റിലൂടെയാണ് ആരോഗ്യമുള്ള ചെടികളിലേക്ക് വ്യാപിക്കുന്നത്. അവ മുളച്ച് കോശങ്ങളില്‍ തുളച്ചു കയറുന്നു, ഈ ബീജങ്ങള്‍ ഒരു രോഗാണുക്കുഴല്‍ ആയി രൂപപ്പെട്ട്, അവയെ ഇലയുടെ കോശങ്ങളില്‍ ബന്ധിപ്പിച്ച് നിര്‍ത്തുന്നു. ക്രമേണ ഇത് ആഹരിക്കുന്ന ഘടനകൾ ഉയർത്തുകയും, സോയാബീന്‍ ഇലയുടെ പുറംതൊലിക്ക് പുറത്തായി വളര്‍ന്നു വികസിക്കുകയും ചെയ്യുന്നു (വെളുത്ത ആവരണം). കാറ്റിലൂടെ പകരുന്ന ബീജങ്ങള്‍ പുതിയ അണുബാധ ആരംഭിക്കുകയും സോയാബീന്‍ ചെടി പാകമാകുന്നത് വരെ ഈ രോഗം ആവര്‍ത്തിക്കുകയും ചെയ്യും. 30°C -ന് മുകളിലുള്ള താപനിലയില്‍ രോഗം വളരുന്നതിന് തടസ്സമുണ്ടാകും, തണുത്ത കാലാവസ്ഥ ഇതിന് അനുകൂലമാണ്. മഴയ്ക്ക് ഈ രോഗത്തിൽ എന്തെങ്കിലും സ്വാധീനം ഉള്ളതായി കാണുന്നില്ല. വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും സോയാബീന്‍ ചെടികള്‍ ഈ രോഗത്തിന് സംശയിക്കപ്പെടുന്നുണ്ടെങ്കിലും, ലക്ഷണങ്ങള്‍ കാർഷിക സീസണിൻ്റെ മധ്യസമയം മുതല്‍ വൈകിയ സമയം വരെയുള്ള പ്രത്യുത്പാദന ഘട്ടങ്ങളിൽ അപൂര്‍വ്വമായിരിക്കും.


പ്രതിരോധ നടപടികൾ

  • ശരിയായ വായുസഞ്ചാരം ലഭ്യമാകാന്‍ ചെടികള്‍ക്കിടയിൽ മതിയായ ഇടയകലം നൽകുക.
  • പ്രതിരോധശക്തിയോ അല്ലെങ്കിൽ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ളതോ ആയ ഇനങ്ങള്‍ നടുക.
  • രോഗലക്ഷണങ്ങള്‍ക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • ആദ്യം പുള്ളികൾ കണ്ടെത്തുമ്പോള്‍ തന്നെ രോഗം ബാധിച്ച ഇലകള്‍ നീക്കം ചെയ്യുക.
  • രോഗം ബാധിച്ച ചെടികളില്‍ സ്പര്‍ശിച്ചതിന് ശേഷം ആരോഗ്യമുള്ള ചെടികളില്‍ സ്പര്‍ശിക്കരുത്.
  • വിളവെടുപ്പിനു ശേഷവും നടീലിനു മുമ്പും കിളച്ചു മറിക്കുന്നത് വിള അവശിഷ്ടങ്ങള്‍ വിഘടിപ്പിക്കുന്നതിനും രോഗാണുക്കളെ നശിപ്പിക്കുന്നതിനും സഹായിക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക