ഗോതമ്പ്

ധാന്യവർഗ്ഗ വിളകളിലെ പൗഡറി മിൽഡ്യൂ രോഗം

Blumeria graminis

കുമിൾ

ചുരുക്കത്തിൽ

  • വെളുത്ത, മൃദുവായ ഭാഗങ്ങൾ ഇലകൾ, തണ്ടുകൾ, കതിരുകൾ എന്നിവയിൽ പ്രത്യക്ഷപ്പെടുന്നു.
  • ചില വിളകളിൽ, ഈ ഭാഗങ്ങൾ ഇതുനുപകരം വലിയ ഉയർന്ന കുരുക്കളായി ദൃശ്യമാകും.
  • ഈ പൗഡറി മിൽഡ്യൂ മേഖലകൾ രോഗം മൂർച്ഛിക്കവേ ചാരനിറം കലർന്ന- ഇരുണ്ട നിറമായി മാറുന്നു.
  • സീസണിൻ്റെ അവസാന സമയങ്ങളിൽ, വെളുത്ത ഭാഗങ്ങൾക്കിടയിൽ കറുത്ത പുള്ളിക്കുത്തുകൾ വ്യക്തമായി കാണപ്പെടുന്നു.
  • ഉയർന്ന സാന്ദ്രതയിൽ നട്ട ചെടികൾ, നൈട്രജൻ്റെ അമിത പ്രയോഗം, ഏകവിള കൃഷി എന്നിവ ഈ രോഗത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
ബാർലി
ഗോതമ്പ്

ഗോതമ്പ്

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ താഴ്ഭാഗത്തെ ഇലകളിൽ നിന്നും മുകൾഭാഗത്തെ ഇലകളിലേക്ക് വികസിക്കുന്നു, മാത്രമല്ല രോഗ ലക്ഷണങ്ങൾ ചെടിയുടെ ഏത് വളർച്ച ഘട്ടത്തിലും പ്രത്യക്ഷപ്പെട്ടേക്കാം. ഇലകൾ, തണ്ടുകൾ, കതിരുകൾ എന്നിവയിൽ വെളുത്ത, മൃദുവായ ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ് ഇതിൻ്റെ സവിശേഷത. ഈ പൊടിപോലെയുള്ള ഭാഗങ്ങൾ അതിനു മുൻപ്, കൃഷിയിടത്തിൻ്റെ സൂക്ഷ്മപരിശോധനയിൽ അനായാസേന തിരിച്ചറിയാൻ കഴിയുന്ന, ചെടികളിലെ മഞ്ഞനിറത്തിലുള്ള വിളറിയ അടയാളങ്ങൾ ആയിരുന്നിരിക്കും. ചില വിളകളിൽ, ഈ ഭാഗങ്ങൾ ഇതുനുപകരം വലിയ ഉയർന്ന കുരുക്കളായി ദൃശ്യമാകും. കുമിളുകൾ ജീവിതചക്രം പൂർത്തിയാകുന്നതോടെ, ഈ പൊടിപോലെയുള്ള മേഖലകൾ ചാരനിറം കലർന്ന- ഇരുണ്ട നിറമായി മാറുന്നു. സീസണിൻ്റെ അവസാന സമയങ്ങളിൽ, വെളുത്ത ഭാഗങ്ങൾക്കിടയിൽ കറുത്ത പുള്ളിക്കുത്തുകൾ കാണപ്പെടുന്നു, ഇത് ഒരു ഭൂതക്കണ്ണാടിയിലൂടെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയും. താഴ്ഭാഗത്തെ മുതിർന്ന ഇലകൾക്കുചുറ്റുമുള്ള ഉയർന്ന ആർദ്രത മൂലം, ഇവയിൽ സാധാരണയായി ഏറ്റവും മോശമായ ലക്ഷണങ്ങൾ കാണപ്പെടുന്നു. സാന്ദ്രതയിൽ നട്ട ചെടികൾ, നൈട്രജൻ്റെ അമിത പ്രയോഗം, ഏകവിള കൃഷി എന്നിവ പൗഡറി മിൽഡ്യൂ രോഗത്തിൻ്റെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചെറിയ ജൈവകർഷകരും തോട്ടക്കാരും, പാൽ ലായനികൾ ഉപയോഗിച്ചുകൊണ്ടുള്ള പരിചരണരീതി പൗഡറി മിൽഡ്യൂവിനെതിരായി വിജയകരമായി ഉപയോഗിച്ചുവരുന്നുണ്ട്. പാൽ വെള്ളത്തിൽ (സാധാരണ 1:10) ലയിപ്പിച്ച് രോഗബാധ സംശയിക്കപ്പെടുന്ന ചെടികളിൽ ആദ്യ ലക്ഷണങ്ങൾ ദൃശ്യമാകുമ്പോഴോ അല്ലെങ്കിൽ ഒരു പ്രതിരോധ നടപടി എന്ന രീതിയിലോ തളിക്കുക. ആവർത്തിച്ചുള്ള പ്രതിവാര പ്രയോഗങ്ങൾ രോഗം നിയന്ത്രിക്കുന്നതിനോ അല്ലെങ്കിൽ ഇല്ലാതാക്കുന്നതിനോ ആവശ്യമായിവരാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഡൈഫെനോകൊണസോൾ പ്രയോഗിച്ചും തുടർന്ന് ഫ്ലൂട്രയഫോൾ, ട്രിറ്റികൊണസോൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുമുള്ള വിത്ത് പരിചരണം കുമിൾ രോഗങ്ങളിൽ നിന്നും ഗോതമ്പിനെ സംരക്ഷിക്കാൻ ഉപയോഗിക്കുന്നു. ഫെൻപ്രൊപിടിൻ, ഫെറാനിമോൾ, ടെബുകൊണസോൾ, സൈപ്രോകൊണസോൾ, പ്രൊപികൊണസോൾ തുടങ്ങിയ കുമിള്നാശിനികൾ ഉപയോഗിച്ച് രോഗം ഭേദമാക്കുന്നതിനുള്ള രാസനിയന്ത്രണം സാധ്യമാണ്. സിലിക്കൺ അല്ലെങ്കിൽ കാത്സ്യം സിലിക്കേറ്റ് അടിസ്ഥാനമാക്കിയ ലായനികൾ ഉപയോഗിച്ച് ചെടികൾ പരിചരിക്കുന്നത് ചെടികളെ സംരക്ഷിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ്, ഇത് രോഗാണുക്കൾക്കെതിരെ ചെടികളുടെ പ്രതിരോധം ശക്തിപ്പെടുത്തും.

അതിന് എന്താണ് കാരണം

ജീവനുള്ള ആതിഥേയ വിളയിൽ മാത്രം ജീവിക്കാനും പുനരുത്പാദനത്തിനും സാധിക്കുന്ന പരാശ്രയിയായ ബ്ലൂമേറിയ ഗ്രാമിനിസ് എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. ആതിഥേയ വിളകളൊന്നും ലഭ്യമല്ലെങ്കിൽ ഇത് കാർഷിക സീസണുകൾക്കിടയിൽ, കൃഷിയിടത്തിലെ ചെടി അവശിഷ്ടങ്ങളിൽ സുഷുപ്താവസ്ഥയിലുള്ള ഘടനകളായി ശൈത്യകാലം അതിജീവിക്കുന്നു. ധാന്യവർഗ്ഗ വിളകൾക്കു പുറമെ, നിരവധി മറ്റ് ചെടികളിലും ഇവയ്ക്ക് പെരുകാൻ കഴിയും, ഇത് രണ്ട് സീസണുകൾക്കിടയിൽ ഇവയെ ബന്ധപ്പെടുത്തിയേക്കാം. അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, ഇവയുടെ വളർച്ച പുനരാരംഭിക്കുകയും ബീജകോശങ്ങൾ ഉല്പാദിപ്പിച്ച് പിന്നീട് കാറ്റിലൂടെ ആരോഗ്യമുള്ള ചെടികളിലേക്ക് വ്യാപിക്കുന്നു. ഒരിക്കൽ ഇത് ഇലകളിൽ പതിച്ചാൽ, ബീജകോശങ്ങൾ മുളപൊട്ടി, കുമിളുകളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ആതിഥേയ കോശങ്ങളിൽ നിന്നും ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ഘടനകൾ ഉണ്ടാക്കുന്നു. താരതമ്യേന തണുത്തതും ആർദ്രവുമായ സാഹചര്യങ്ങളും (95% ആർദ്രത) മേഘാവൃതമായ കാലാവസ്ഥയും ഇവയുടെ വികസനത്തിന് അനുകൂലമാണ്. എന്തായാലും, ഇവയുടെ ബീജാങ്കുരണത്തിന് ഇലകളിലെ ഈർപ്പം ആവശ്യമില്ല മാത്രമല്ല വാസ്തവത്തിൽ ഇത് അവയുടെ വളർച്ച തടഞ്ഞേക്കാം. 16°C -നും 21°C -നും ഇടയിലുള്ള താപനിലയാണ് അനുയോജ്യം, 25°C -ന് മുകളിലുള്ള താപനില ഇവയ്ക്ക് ഹാനികരമാണ്. വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ടും, വായുവിലൂടെ വ്യാപിക്കുന്നതും മൂലം ഈ രോഗാണുക്കളുടെ നിവരണോപായ നിയമങ്ങളൊന്നും അറിവിൽ ഇല്ല.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ തെരഞ്ഞെടുക്കുക.
  • സീസണിൽ വളരെ നേരത്തേ വിതയ്ക്കരുത്.
  • ചെടികൾക്കിടയിലുള്ള വായൂസഞ്ചാരം അനുവദിക്കുന്നതിനും ആർദ്രത കുറക്കുന്നതിനും നടീൽ സാന്ദ്രത പരിഷ്കരിക്കുക.
  • രോഗലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • നൈട്രജൻ്റെ പ്രയോഗം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുക, എന്തെന്നാൽ മണ്ണിൽ ഇതിൻ്റെ കൂടിയ അളവ് രോഗാണുക്കളുടെ വളർച്ചക്ക് അനുകൂലമാണ്.
  • രോഗാണുക്കൾക്ക് ആതിഥ്യമേകാത്ത വിളകളുമായി വിളപരിക്രമം ആസൂത്രണം ചെയ്യുക.
  • രോഗാണുക്കളുടെ ജീവിതചക്രം തടസ്സപ്പെടുത്തുന്നതിന്, കൃഷിയിടത്തിൽനിന്നും കളകളും സ്വയം മുളച്ചുവന്ന ചെടികളും നീക്കംചെയ്യുക.
  • ചെടികളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് സിലിക്കൺ അല്ലെങ്കിൽ കാൽസ്യം സിലിക്കേറ്റ് ഉപയോഗിച്ച് വളപ്രയോഗ നടപടി പരിപൂരകമാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക