Plasmodiophora brassicae
കുമിൾ
വളർച്ചയുടെ ഏത് ഘട്ടത്തിലും ബാധിപ്പ് സംഭവിക്കാം, ലക്ഷണങ്ങൾ വേരിലും മണ്ണിനു മുകളിലുള്ള ഭാഗങ്ങളിലും പ്രത്യക്ഷമാകുന്നു. കൃഷിയിടത്തിലെ താഴ്ന്നതും നനവുള്ളതുമായ സ്ഥലങ്ങളിലെ ചെടികളാണ് പലപ്പോഴും ബാധിക്കപ്പെടുന്നത്. പകൽ സമയത്തോ അല്ലെങ്കിൽ വരണ്ട ചൂടുള്ള കാലാവസ്ഥകളിലോ ചെടി വാടുന്നതാണ് ആദ്യ ലക്ഷണങ്ങൾ. ചൂട് കുറയുമ്പോൾ അല്ലെങ്കിൽ സൂര്യാസ്തമയത്തിന് ശേഷം അത് പലപ്പോഴും ഭേദമാവും. ബാധിച്ച ചെടികളുടെ വളർച്ച മുരടിക്കുന്നു. ക്രമേണ, മുതിർന്ന ഇലകളിൽ മഞ്ഞപ്പ് ദൃശ്യമാകുകയും, ചിലപ്പോൾ വീഴുകയും, വല്ലപ്പോഴും അത് ചെടി നാശത്തിന് കാരണമാവുകയും ചെയ്യും. വേരിൽ ചെറിയ കെട്ടുകൾ പോലുള്ള വീക്കങ്ങൾ ഉണ്ടാകുന്നതാണ് സവിശേഷമായ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ ഗദ പോലുള്ള മുഴകൾ തായ് വേരിലും പാർശ്വ വേരിലും ഉണ്ടാകും. എല്ലാ ചെടികളിലും മണ്ണിനു മുകളിലുള്ള ലക്ഷണങ്ങൾ ദൃശ്യമാകില്ല, അത് കൊണ്ട് ചില സാഹചര്യങ്ങളിൽ വേര് പരിശോധിച്ച് മാത്രമേ രോഗം കണ്ടെത്താനാകൂ. വിത്തുകൾ കുമിളിനാൽ ബാധിക്കപ്പെടുന്നില്ല.
കക്ക തോടും ഡോളോമൈറ്റ് കുമ്മായവും മഴക്കാലത്ത് (ചെറുകിട കർഷകർക്കും ഉദ്യാനപാലകർക്കും) മണ്ണിൽ കൂട്ടിച്ചേർത്ത്, മണ്ണിന്‍റെ പിഎച്ച് നിലവാരം കൂടുതൽ ക്ഷാരസ്വഭാവമുള്ള 7.2 ലേക്ക് ഉയർത്തുന്നതാണ് ലഭ്യമായ ഒരേയൊരു ജൈവനിയന്ത്രണ മാർഗ്ഗം. കൂടിയ പിഎച്ച് നിലയിൽ കുമിൾ നന്നായി വളരില്ല. എപ്പോഴും പിഎച്ച് പരിശോധിക്കാൻ ലളിതവും ചിലവ് കുറഞ്ഞ കിറ്റുകൾ ലഭ്യമാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വേര് വീക്കത്തിന്‍റെ കാര്യത്തിൽ ഒരിക്കൽ രോഗം നിലയുറപ്പിച്ചാൽ പിന്നെ ഭേദമാവാനുള്ള സാധ്യതകളൊന്നുമില്ല, അതിനാൽ രോഗ നിവാരണ നടപടികൾക്ക് പ്രാധാന്യമുണ്ട്. മെതാം-സോഡിയം, ഡൈ-ട്രാപെക്സ് അല്ലെങ്കിൽ ഡാസോമെറ്റ് ഉപയോഗിച്ച് നടീലിന് 2-3 ആഴ്ച മുന്നേ വിതനിലം പുകയ്ക്കാവുന്നതാണ്. പറിച്ചുനടീൽ രീതിയാണ് ഉപയോഗിക്കുന്നതെങ്കിൽ നടീലിനു മുമ്പോ നടുമ്പോഴോ ഒരു മണ്ണ് പരിചരണം പോലെ പെന്റാക്ലോറോ നൈട്രോബെൻസിൻ (PCNB) അടങ്ങുന്ന ഉല്പന്നങ്ങൾ പ്രയോഗിക്കാവുന്നതാണ് (നനവുള്ളതോ ഇല്ലാത്തതോ ആയ കുമ്മായത്തിനൊപ്പം). നനയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ക്ലോറിൻ ചേർക്കുന്നത് വേര് വീക്കം സംഭവിക്കുന്നത് ഗണ്യമായി കുറയ്ക്കും.
പ്ലാസ്മോഡയോഫോറാ ബ്രസീക്കേ എന്ന കുമിളാണ് രോഗത്തിന് കാരണമാകുന്നത്, അതിന് നിഷ്ക്രിയാവസ്ഥയിലുള്ള ബീജകോശങ്ങളായി 20 വർഷം വരെ മണ്ണിൽ അതിജീവിക്കാനാകും. ഇത് ഒരു നിർബന്ധ പരാദമാണ്, അതായത് കടുക് അല്ലെങ്കിൽ വിധേയമാവുന്ന മറ്റു ചെടികളോ കളകളോ പോലെ ഒരു ആതിഥേയനില്ലാതെ വളരാനോ പ്രജനനം നടത്താനോ സാധിക്കില്ല. ഇത് വ്യാപിക്കുന്നത് ബാധിക്കപ്പെട ചെടി ഭാഗങ്ങളിൽ കൂടിയും, മലിനമാക്കപ്പെട്ട ജലസേചന വെള്ളത്തിലൂടേയും, കാർഷിക ഉപകരണങ്ങളും ആയുധങ്ങളിലൂടെയുമാണ്. വസന്തകാലത്ത്, ഈ ബീജകോശങ്ങൾ നീങ്ങി, മണ്ണിനടിയിലെ ജീവികൾ ഉണ്ടാക്കുന്ന മുറിവിലൂടെ അല്ലെങ്കിൽ കൃഷിപ്പണിയിലൂടെ ഉണ്ടാകുന്ന പരിക്കുകളിലൂടെ (ഉദാഹരണത്തിന് പറിച്ച് നടുമ്പോൾ) ചെടികളെ ബാധിക്കുന്നു. ബാധിക്കപ്പെട്ട കലകൾ പതിവിന് വിപരീതമായി വളർന്ന് ഒരു പുതിയ നിര ബീജകോശങ്ങൾ ഉല്പാദിപ്പിക്കുന്നു. ഈ ബീജകോശങ്ങൾ ചുറ്റുമുള്ള ആരോഗ്യമുള്ള ചെടിയിൽ വ്യാപിച്ച് കുമിളിന്‍റെ ജീവചക്രം പൂർത്തിയാക്കുന്നു, അല്ലെങ്കിൽ അഴുകുന്ന ചെടിഭാഗങ്ങളിലൂടെ മണ്ണിൽ സ്വതന്ത്രമാക്കുന്നു. അമ്ലസ്വഭാവമുള്ള മണ്ണ് (പിഎച്ച് 6.5 -ന് താഴെ), അമിത ഊർപ്പം, ഏകദേശം 18-25°C നിലവാരത്തിലുള്ള മണ്ണിൻ്റെ താപനില എന്നിവ കുമിളിന്‍റെ വളർച്ചക്ക് അനുയോജ്യമാണ്. ബാധിപ്പ് നേരത്തേ സംഭവിക്കുകയോ അല്ലെങ്കിൽ സാഹചര്യങ്ങൾ കുമിളിന് അനുയോജ്യമാണെങ്കിൽ ഈ രോഗം സാരമായ അല്ലെങ്കിൽ മുഴുവൻ വിളനാശത്തിന് കാരണമാകും.