കപ്പക്കിഴങ്ങ്

മരച്ചീനിയിലെ വെളുത്ത ഇലപ്പുള്ളി രോഗം

Passalora manihotis

കുമിൾ

ചുരുക്കത്തിൽ

  • ഇലയുടെ മുകൾ ഭാഗത്ത് വെളുത്ത പാടുകൾ.
  • ക്രമരഹിതമായ ചുവന്ന വരയും മഞ്ഞ വലയവും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.
  • ഇലയുടെ താഴ്വശത്ത് ചാരനിറത്തിലുള്ള മധ്യഭാഗങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
കപ്പക്കിഴങ്ങ്

കപ്പക്കിഴങ്ങ്

ലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ, മരച്ചീനി ഇനത്തേയും പാരിസ്ഥിതിക സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, പഴയ ഇലകളിൽ കേടുപാടുകൾ ഏറ്റവും കൂടുതലായിരിക്കും, അതുപോലെ പ്രായം കുറഞ്ഞ ഇലകളിലേക്ക് വരുംതോറും കേടുപാടുകൾ ക്രമേണ കുറയുകയും ചെയ്യും. ഇലകളുടെ മുകൾ ഭാഗത്ത് കുഴിഞ്ഞ, വെളുത്ത, കോണാകൃതിയിലുള്ളതോ വൃത്താകൃതിയിലുള്ളതോ ആയ പാടുകൾ വികസിക്കുന്നു, പലപ്പോഴും ഇവ ക്രമരഹിതമായ ചുവന്ന വരയും വലിയ മഞ്ഞ നിറത്തിലുള്ള വലയവും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ഇല പത്രത്തിന്റെ താഴ്ഭാഗത്ത്, ഈ പാടുകൾ നിറം വ്യാപിച്ച അരികുകളോടെ പ്രത്യക്ഷപ്പെടും. കുമിൾ വികസിക്കുകയും ലക്ഷണങ്ങൾ പുരോഗമിക്കുകയും ചെയ്യുമ്പോൾ, പാടുകൾ ചാരനിറമുള്ള, വെൽവെറ്റ് രൂപം നേടുന്നു, ഇത് ഈർപ്പമുള്ള കാലാവസ്ഥയിൽ പ്രത്യേകിച്ച് വ്യക്തമാകും. മരച്ചീനി വളരുന്ന, ഈർപ്പമുള്ളതും എന്നാൽ തണുത്തതുമായ പ്രദേശങ്ങളിൽ ഈ രോഗം സാധാരണയായി കാണപ്പെടുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

നാളിതുവരെ, കുമിളിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് വിജയകരമായ ജൈവിക നിയന്ത്രണ നടപടികളൊന്നും ലഭ്യമല്ല. രോഗം ഒഴിവാക്കാൻ, രോഗമില്ലാത്ത നടീൽ വസ്തുക്കൾ ഉപയോഗിക്കുകയും ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണരീതിയോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. മരച്ചീനിയിലെ വെളുത്ത ഇലപ്പുള്ളി രോഗം തയോഫനേറ്റ് (0.20%), ക്ലോർത്തലോണിൽ എന്നിവ അടങ്ങിയ കുമിൾനാശിനി തളിക്കുന്നതിലൂടെ ഫലപ്രദമായി നിയന്ത്രിക്കാം. കോപ്പർ കുമിൾനാശിനികൾ, മെറ്റലാക്സിൽ, മാൻകോസെബ് എന്നിവയും ശുപാർശ ചെയ്യുന്നു. കൃഷിയിടത്തിലെ കളകളുടെ വളർച്ച നിയന്ത്രിക്കുന്നതിന് കളനാശിനിയും ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

ചെടികളിലെ ബാധിക്കപ്പെട്ട പഴയ ഇലകളിലോ അല്ലെങ്കിൽ നിലത്തു കിടക്കുന്ന ഇലകളിലോ വരണ്ട കാലാവസ്ഥയെ അതിജീവിക്കുന്ന ഫയോറമുലാരിയ മാനിഹോട്ടിസ് എന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. അനുകൂല സാഹചര്യങ്ങളിൽ, ഇലകളുടെ അടിവശത്ത് കോശനാശം സംഭവിച്ച ഭാഗങ്ങൾക്ക് താഴെ ബീജകോശങ്ങൾ ഉത്പാദിപ്പിക്കുന്നു. അവിടെ നിന്ന്, ഈ ബീജങ്ങൾ പുതിയ ചെടികളിലേക്ക് കാറ്റിലൂടെയോ മഴയിലൂടെയോ തെറിച്ചുവീഴുന്നു. ഇലകളിലെ സ്വാഭാവിക സുഷിരങ്ങളിലൂടെ ആരോഗ്യകരമായ കലകളിലേക്ക് ഇവ തുളച്ചുകയറുകയും കുമിൾ പതുക്കെ പെരുകുകയും ചെയ്യുമ്പോൾ, ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. രോഗം ബാധിക്കപ്പെട്ട നടീൽ വസ്തുക്കൾ മറ്റ് ഫാമുകളിലേക്കോ കൃഷിയിടങ്ങളിലേക്കോ കൊണ്ടുപോകുമ്പോൾ ദീർഘദൂര വ്യാപനവും സംഭവിക്കാം. ചില കളകൾ ഈ കുമിളുകളുടെ ഇതര ആതിഥേയരായും പ്രവർത്തിക്കുന്നു. ബാധിപ്പ് ഗുരുതരമല്ലെങ്കിൽ, ഇത് സാധാരണയായി മരച്ചീനി ചെടികൾക്ക് ഹാനികരമല്ല, മാത്രമല്ല ഇത് വിളവിനെ കാര്യമായി ബാധിക്കില്ല. എന്നിരുന്നാലും, തണുത്തതും ഈർപ്പമുള്ളതുമായ മഴയുള്ള കാലാവസ്ഥ കുമിളിന്റെ ജീവിത ചക്രത്തെ അനുകൂലിക്കുകയും രോഗത്തിൻറെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യും.


പ്രതിരോധ നടപടികൾ

  • രോഗമില്ലാത്ത മരക്കമ്പുകൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • പ്രദേശത്ത് ലഭ്യമാണെങ്കിൽ, പ്രതിരോധശേഷിയുള്ള ഇനങ്ങൾ നടുക.
  • ചെടികൾക്കിടയിൽ വിശാലമായ ഇടയകലം ഉറപ്പുവരുത്തുക, ഇലവിതാനങ്ങളിൽ മികച്ച വായൂസഞ്ചാരം നൽകുക.
  • മഴക്കാലത്തിന്റെ തുടക്കത്തിൽ നടുക, അങ്ങനെ വിളകൾ രോഗബാധ സംശയിക്കുന്ന ഘട്ടത്തിൽ എത്തുന്നതിന് മുൻപ് ശക്തി പ്രാപിക്കും (വരൾച്ചാ സീസണിൽ 6-8 മാസം പ്രായം).
  • പഴയ മരച്ചീനി വിളയുടെ അടുത്ത് പുതിയവ നടരുത്, അങ്ങനെയെങ്കിൽ ഇവയ്ക്ക് രോഗസാധ്യത കൂടുതലാകും.
  • കുമിൾ ഘടനകളുടെ ഉറവിടം ഇല്ലാതാക്കാൻ, വരൾച്ചാ സീസണിൽ വീണുകിടക്കുന്ന മരച്ചീനി ഇലകൾ ഒരുമിച്ചു കൂട്ടി കത്തിക്കുക.
  • അതുപോലെ, ബാധിക്കപ്പെട്ട ചെടികൾ ഉണ്ടെങ്കിൽ അവ ആഴത്തിൽ കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യുക.
  • കൃഷിയിടത്തിൽ എവിടെയും രോഗകാരി നിലനിൽക്കില്ലെന്ന് ഉറപ്പുവരുത്താൻ ഓരോ 3 മുതൽ 5 വർഷത്തിലും ഒരു വിള പരിക്രമം നടത്തുക.
  • മരച്ചീനി കൃഷിയിൽ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ശുചിയായി സൂക്ഷിക്കുക.
  • രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന് സസ്യവസ്തുക്കൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക