ലെറ്റ്യൂസ്

ലെറ്റ്യൂസില്‍ കാണുന്ന ബോട്രൈടിസ് വാട്ടം

Botrytis cinerea

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളുടെ ചുവട്ടിലും മണ്ണിനു മുകളിലുള്ള ചെടിഭാഗങ്ങളിലും ധാരാളം ചാരനിറമുള്ള ആകാരങ്ങൾ കാണപ്പെടുന്നു, ഇത് ചെടികൾക്ക് പതുപതുപ്പുള്ള രൂപം നൽകുന്നു.
  • ചെടി മുഴുവനായി വാടിപോവുകയോ, തവിട്ടു നിറമായി നശിക്കുകയും ചെയ്യും (ഡാംപിംഗ് ഓഫ്).

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

0 വിളകൾ

ലെറ്റ്യൂസ്

ലക്ഷണങ്ങൾ

എല്ലാ തരം ലെറ്റ്യൂസുകളെയും രോഗം ബാധിക്കാം. ഇലകളുടെ ചുവട്ടിൽ നിന്നോ, മണ്ണിനു മുകളിലുള്ള ഭാഗങ്ങളിൽ നിന്നോ ധാരാളമായി ആകാരങ്ങൾ രൂപപ്പെടുന്നതാണ് പ്രധാനമായി കാണുന്ന ലക്ഷണം. തുടക്കത്തില്‍, വിരളമായ, ഇരുണ്ടതോ തവിട്ടുനിറമോ ഉള്ള, വെള്ളത്തിൽ കുതിർന്ന ക്ഷതങ്ങൾ മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങളിലോ പരിക്കേറ്റ ചെടി ഭാഗങ്ങളിലോ കാണപ്പെടുന്നു. പിന്നീട്, ഈ കലകളിൽ പതുപതുപ്പുള്ള, ചാരനിറം മുതല്‍ തവിട്ടുനിറം വരെയുള്ള ആകാരങ്ങൾ രൂപപ്പെടും. ലെറ്റ്യൂസ് പോലെ പെട്ടെന്ന് രോഗം വരാവുന്ന ഹോര്‍ട്ടികള്‍ച്ചറല്‍ വിളകളില്‍ താഴ്ഭാഗത്തുള്ള ഇലകളും തണ്ടുകളും ചീയുന്നത് മുഴുവന്‍ വിളയും മോശമാക്കും. മറ്റൊരുവിധത്തിൽ, സംഭരണസമയത്തും ലക്ഷണങ്ങള്‍ പ്രകടമാകാം, അവയും വലിയ നഷ്ടങ്ങള്‍ വരുത്തിവയ്ക്കും. രോഗം വഹിക്കുന്ന വിത്തുകള്‍ പാകിയാല്‍, പറിച്ചുനടുന്ന തൈച്ചെടികൾ നശിച്ചുപോകുന്നതും കാണാറുണ്ട്‌.

Recommendations

ജൈവ നിയന്ത്രണം

ലെറ്റ്യൂസില്‍ കാണുന്ന ചാരനിറമുള്ള ആകാരങ്ങള്‍ക്കെതിരെ ട്രൈകോഡെര്‍മ അട്രോവിറിഡെ, കോണിയോതിറിയം മിനിടന്‍സ്, എപികോക്കം പര്‍പറാസെന്‍സ് എന്നീ മിത്ര കുമിളുകൾ അടങ്ങിയ ജൈവ കുമിള്‍നാശിനികള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ട്രെപ്റ്റോമൈസസ് ഗ്രിസിയോവിറിഡെസ് അടങ്ങിയ ഉല്‍പന്നങ്ങളും ഈ വിളകളില്‍ ഉപയോഗിക്കാം. സ്യൂഡോമോനാസ് ഫ്ലൂറസെന്‍സ് എന്ന ബാക്ടീരിയയും ബോട്രൈടിസ് സിനറിയ മൂലമുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കാന്‍ ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ആതിഥേയ വിളകളുടെ വിളവെടുപ്പിന്‍റെ സമയത്ത് കുമിളുകൾ പെരുകുന്നതിനാൽ ഇവയെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്, അതിനാൽ വിഷവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഉണ്ടാക്കുന്ന രാസപ്രയോഗം ഒഴിവാക്കേണ്ടിവരുന്നു . തുടക്കത്തിലേ ബാധിക്കുന്ന സംഭവങ്ങളിൽ, ക്ലോറോതലോനില്‍ അടങ്ങിയ ഇലകളിൽ തളിക്കുന്ന ലായനികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും. ഫ്ലുവാസിനം, തയോഫാന്‍റെ-മീഥൈല്‍ അടിസ്ഥാനമായ കുമിള്‍നാശിനികളും ഉപയോഗിക്കാം. കുമിള്‍നാശിനികള്‍ അമിതമായി ഉപയോഗിക്കുന്നത് വഴി കുമിളുകളിൽ പ്രതിരോധശേഷി കൂടിവരുന്നതും സാധാരണമാണ്.

അതിന് എന്താണ് കാരണം

മണ്ണില്‍ കാണപ്പെടുന്ന കുമിളായ ബോട്രൈടിസ് സിനേറിയ കാരണമാണ് ലക്ഷണങ്ങള്‍ കാണപ്പെടുന്നത്, ഇവയ്ക്ക് ചെടികളുടെ അവശിഷ്ടങ്ങളിലും ജൈവ വസ്തുക്കളിലും, ഒരുപക്ഷെ ലെറ്റ്യൂസ് വിത്തുകളിലും വളരാനും അതിജീവിക്കാനും കഴിയും. ഈര്‍പ്പമുള്ള കാലാവസ്ഥയും, അടിക്കടിയുള്ള മഴയും തണുത്ത താപനിലയും ചേരുമ്പോള്‍ ലെറ്റ്യൂസിൽ മണ്ണിനുമുകളിലുള്ള ചെടിഭാഗത്തും മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഇലകളിലും കുമിളിൻ്റെ വളര്‍ച്ചയ്ക്ക് അനുകൂലമാകും. ചെടിയുടെ ഈ ഭാഗങ്ങള്‍ മുകളിലെ ഇലകളാല്‍ സൂര്യവെളിച്ചത്തില്‍ നിന്നും മറഞ്ഞുനില്‍ക്കുകയും ചെയ്യുന്നതിനാൽ രോഗസാധ്യത കൂടുതലുമാണ്. കുമിളുകളുടെ വളര്‍ച്ചയ്ക്കും പെരുകുന്നതിനും അനുകൂലമായ താപനിലകള്‍ 15 മുതല്‍ 20°C വരെയാണ്. കൃഷിയിടങ്ങളില്‍ പണിയെടുക്കുമ്പോള്‍ ചെടികളില്‍ സംഭവിക്കുന്ന പരിക്കുകൾ കാരണമോ ആലിപ്പഴവും മഞ്ഞുവീഴ്ചയും മൂലമുള്ള പരിക്കുകൾ കാരണമോ ആണ് ലക്ഷണങ്ങള്‍ പൊതുവേ പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ പറിച്ചു നടുമ്പോള്‍ സംഭവിക്കുന്ന ചെറിയ ക്ഷതങ്ങള്‍ കാരണം, തൈച്ചെടികളിലാണ് രോഗസാധ്യത കൂടുതൽ കാണപ്പെടുന്നത്. അമിതമായ ജലസേചനവും നിബിഡമായ ഇലവിതാനവും ചേര്‍ന്ന് ഈര്‍പ്പമുള്ള അവസ്ഥ രൂപപ്പെടുകയും കുമിളിൻ്റെ വളര്‍ച്ചയെ സഹായിച്ച് രോഗസാധ്യത കൂട്ടുകയും ചെയ്യും.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള ആരോഗ്യമുള്ള നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
  • പ്രതിരോധശേഷിയുള്ളതോ സഹനശേഷിയുള്ളതോ ആയ ചെടി ഇനങ്ങള്‍ നടുക.
  • പ്രതികൂലമായ കാലാവസ്ഥ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ നടുകയോ വേഗം മൂപ്പെത്തുന്ന ഇനങ്ങള്‍ നടുകയോ ചെയ്യുക.
  • ചെടികള്‍ തമ്മില്‍ ഉചിതമായ അകലം പാലിക്കുക.
  • വരിവരിയായുള്ള നടീൽ ക്രമീകരിച്ച് പരമാവധി വായുസഞ്ചാരവും സൂര്യപ്രകാശവും ഉറപ്പുവരുത്തുക.
  • നല്ല നീർവാർച്ച സംവിധാനം ഉറപ്പുവരുത്തുക, കൂടാതെ അനുയോജ്യമല്ലാത്ത ജലസേചന രീതികള്‍ ഒഴിവാക്കുക.
  • വിളകളില്‍ അമിതമായി വളം പ്രയോഗിക്കരുത്.
  • ചെടികൾ പറിച്ചു നടുമ്പോള്‍, കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
  • കൃഷിയിടം നിരീക്ഷിച്ച് അഴുകി തുടങ്ങിയ ചെടികള്‍ ഒഴിവാക്കുക.
  • കുമിളുകളുടെ ജീവചക്രം നശിപ്പിക്കുന്നതിനും ബീജകോശങ്ങളുടെ അളവ് കുറയ്ക്കുന്നതിനും പുതയിടൽ രീതി ഉപയോഗിക്കുക.
  • ഹരിത ഗൃഹങ്ങളിൽ, ചൂടും വായുസഞ്ചാരവും ഉപയോഗിച്ച് കുമിളിന് പ്രതികൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക