Cordana musae
കുമിൾ
ഇലകളുടെ അടിഭാഗത്ത് അരികു ചേര്‍ന്ന് മഞ്ഞ അഥവാ ഇളം തവിട്ട് നിറത്തില്‍ ദീര്‍ഘവൃത്താകൃതിയില്‍ അഥവാ കണ്ണിന്‍റെ ആകൃതിയില്‍ പുള്ളികള്‍ പ്രത്യക്ഷപ്പെടും. പിന്നീട് പുള്ളികള്‍ വലുതായി അവയുടെ മധ്യഭാഗത്തെ കോശങ്ങള്‍ നശിക്കുകയും പതിയെ വ്യക്തതയുള്ള ഒരു ഭാഗമായി മാറും. ഈ പുള്ളികള്‍ ഇലകള്‍ വളരുന്നതനുസരിച്ച് ഞരമ്പുകള്‍ക്ക് സമാന്തരമായി നീണ്ടു വരും. നിരവധി പുള്ളികള്‍ ഒരുമിച്ചു ചേര്‍ന്ന് മഞ്ഞ കോശങ്ങളാല്‍ ചുറ്റപ്പെട്ട നിര്‍ജ്ജീവമായ പാടായി മാറും. ഇലകളുടെ അരികുകളില്‍ രോഗം ബാധിക്കുമ്പോള്‍ ചെറിയ പുള്ളികള്‍ രൂപപ്പെട്ട് അവ ഇളം തവിട്ട് നിറത്തില്‍ നീളത്തില്‍ വരകളായി ജീവനില്ലാത്ത കോശങ്ങളായി മാറും. ഈ വരകള്‍ ചിലപ്പോള്‍ മധ്യത്തിലെ ഞരമ്പ് വരെ നീളും. തെളിഞ്ഞ മഞ്ഞ നിറത്തില്‍ വലയമുള്ളതിനാല്‍ രോഗം ബാധിച്ച ഇലകള്‍ വളരെ വ്യക്തമായി മനസിലാക്കാം.
ഈ രോഗത്തിന് ശുദ്ധ ജീവശാസ്ത്ര പരിഹാരങ്ങള്‍ ഒന്നുമില്ല. അതിനാല്‍ വാഴക്കൃഷിയിടത്തിന്‍റെ കൃത്യമായ മേല്‍നോട്ടം വളരെ പ്രധാനപ്പെട്ടതാണ്. ഗുരുതരമായ സംഭവങ്ങളില്‍ ഓര്‍ഗാനിക് കോപ്പര്‍ മിശ്രിതങ്ങള്‍ ഉദാ: 1% ബോര്‍ഡോ മിശ്രിതം രോഗം ബാധിച്ച ഭാഗങ്ങളില്‍ സ്പ്രേ ചെയ്യാം.
ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. നിരവധി പുള്ളി രോഗങ്ങള്‍ ഉള്ളതിനാല്‍ കോര്‍ഡാന പുള്ളി രോഗം ആണ് ഇതെന്നും മറിച്ചു ഫ്രെക്കള്‍ പുള്ളി രോഗം അല്ലെങ്കില്‍ സിഗടോക ഇലപ്പുള്ളി അല്ല എന്ന് ഉറപ്പു വരുത്തണം. 0.4% മാന്‍കോസെബ് അഥവാ കോപ്പര്‍ ഓക്സി ക്ലോറൈഡിന്റെ എണ്ണ അടിസ്ഥാനമായ രൂപങ്ങള്‍ 0.2-0.4%. ഉപയോഗിക്കുക. നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്ന കുമിള്‍നാശിനികളായ ക്ലോറോതലോനില്‍ അല്ലെങ്കില്‍ മാന്‍കോസെബും സിസ്റ്റമിക് കുമിള്‍നാശിനിയായ ടെബുകോനാസോള്‍ അഥവാ പ്രോപികോനാസോള്‍ എന്നിവ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഏറ്റവും മുകളിലെ ഇലകളിലും ഇവയുടെ പ്രയോഗം എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.
കോര്‍ഡാന മ്യൂസെ എന്ന ഫംഗസാണ് ലക്ഷണങ്ങള്‍ക്ക് കാരണം. കോര്‍ഡാനഇലപ്പുള്ളി എന്നും അറിയപ്പെടുന്ന ഈ രോഗം വാഴക്കൃഷിയുള്ള എല്ലാ പ്രദേശത്തും കണ്ടുവരുന്ന വളരെ പ്രധാനപ്പെട്ട ഒരു കുമിള്‍ രോഗമാണ്. വെള്ളത്തിലൂടെയും കാറ്റിലൂടെയും പടരുന്ന ഈ അണുബാധ വലിയ നാശങ്ങള്‍ സൃഷ്ടിക്കും, പ്രത്യേകിച്ചും ഇടയകലം കുറച്ചു കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍. കുമിളിന്റെ വളര്‍ച്ച ചൂടിലും ഈര്‍പ്പത്തിലും പതിവായുള്ള മഴയിലും വര്‍ദ്ധിക്കും. രോഗബാധ മൂലം ഇലകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പ്രകാശസംശ്ലേഷണ ഭാഗങ്ങളിളും വിളവിലും ഗണ്യമായ കുറവുണ്ടാക്കുന്നു.