Puccinia hordei
കുമിൾ
ആദ്യ ലക്ഷണങ്ങൾ ഇലകളുടെ മുകൾ ഭാഗത്ത് ക്രമരഹിതമായി ചിതറിക്കിടക്കുന്ന ചെറിയ, വൃത്താകൃതിയിലുള്ള, ഓറഞ്ച്-തവിട്ട് നിറത്തിലുള്ള കുരുക്കളായി ശൈത്യകാലത്തിന്റെ അവസാനം മുതൽ വസന്തകാലം വരെ പ്രത്യക്ഷപ്പെടുന്നു. ബാർലി ചെടികൾക്കിടയിൽ ബാധിപ്പ് വ്യാപിക്കാൻ കാരണമാകുന്ന ബീജങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ചിലപ്പോഴൊക്കെ ഈ കുരുക്കൾ തണ്ടുകള്‍, ഇലപ്പോളകൾ, കതിരുകൾ എന്നിവയിലും വികസിക്കുന്നു. മഞ്ഞയോ പച്ചയോ നിറത്തിലുള്ള ഒരു വലയം പലപ്പോഴും അവയെ ചുറ്റി ഉണ്ടാകും. പിന്നീട് സീസണിൽ (വസന്തത്തിന്റെ അവസാനത്തിലോ വേനൽക്കാലത്തിന്റെ തുടക്കത്തിലോ) ചെറിയ കറുത്ത കുരുക്കൾ ഇലകളുടെ അടിഭാഗത്ത് ക്രമേണ വികസിക്കുന്നു. ഈ പുതിയ ഘടനകളിൽ ബീജകോശങ്ങൾ അടങ്ങിയിട്ടുണ്ട്, അവ പിന്നീട് ചെടികളിലോ ഇതര ആതിഥേയ വിളകളിലോ നിലനിൽക്കും. ഇളം തവിട്ട് നിറത്തിലുള്ള കുരുക്കളിൽ നിന്ന് വ്യത്യസ്തമായി, കറുത്തവ തടവുമ്പോൾ വിരലുകളിൽ ഉരസുകയില്ല.
നാളിതുവരെ, ബാർലിയുടെ തവിട്ട് തുരുമ്പ് രോഗത്തിനുള്ള ജൈവിക നിയന്ത്രണ പരിഹാരം ലഭ്യമല്ല. താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
ലഭ്യമാണെങ്കിൽ, ജൈവ പരിചരണരീതികൾക്കൊപ്പം പ്രതിരോധ നടപടികളോടും കൂടിയ ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. പ്രോതിയോകോണസോൾ അടിസ്ഥാനമാക്കിയുള്ള സംരക്ഷിത കുമിൾനാശിനികൾ സമയബന്ധിതമായി തളിക്കുന്നത് തവിട്ട് തുരുമ്പിനെ നിയന്ത്രിക്കാൻ സഹായിക്കും. ബാർലിയിലെ ഇല തുരുമ്പിനെ പരിചരിക്കാൻ ഇലകളിലെ കുമിൾനാശിനികളുടെ ഒരു ശ്രേണിയും ലഭ്യമാണ്. രോഗകാരിയെ തടയാൻ, ഇല തുരുമ്പ് ആദ്യം കണ്ടെത്തുമ്പോൾ അവ പ്രയോഗിക്കുക. സീസൺ തുരുമ്പ് രോഗങ്ങൾക്ക് അനുകൂലമായിരിക്കുമ്പോൾ അധിക പ്രയോഗങ്ങൾ ആവശ്യമായി വന്നേക്കാം.
ബാർലിയിൽ തുരുമ്പ് രോഗത്തിന് കാരണമാകുന്ന നാല് തരം കുമിളുകളിൽ ഒന്നായ പക്സിനിയാ ഹോർടി എന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. ഈ കുമിളുകൾ ജീവനുള്ള സസ്യങ്ങളിൽ മാത്രമേ വളരുകയുള്ളൂ. പി. ഹോർടിയുടെ കാര്യത്തിൽ, അത് വേനൽക്കാലത്തെ അതിജീവിക്കുന്നത് വൈകി ഉണ്ടാകുന്ന തളിർപ്പുകളിലും സ്റ്റാർ ഓഫ് ബെത്‌ലഹേം (ഓർണിത്തോഗാലം അംബെല്ലറ്റം) പോലെയുള്ള ഇതര ഹോസ്റ്റുകളിലും ആണ്. ഊഷ്മളമായ താപനിലയും (15° മുതൽ 22°C വരെ) ഉയർന്ന ആർദ്രതയും ഇടയ്ക്കിടെ പെയ്യുന്ന മഴയും രോഗവികസനത്തിന് അനുകൂലമാണ്, അതേസമയം വരണ്ട കാറ്റുള്ള ദിവസങ്ങൾ ബീജകോശങ്ങളുടെ വ്യാപനത്തെ സഹായിക്കുന്നു. ബാർലിയിലെ തവിട്ട് തുരുമ്പ് രോഗത്തിന്റെ ഗുരുതരമായ ആക്രമണങ്ങൾ പ്രധാനമായും സീസണിന്റെ അവസാനത്തിലാണ് സംഭവിക്കുന്നത്, പ്രത്യേകിച്ച് ഉയർന്ന അളവിൽ നൈട്രജൻ പ്രയോഗിച്ചാൽ. നേരത്തെ വിതച്ച വിളകൾ വൈകി വിതച്ചതിനേക്കാൾ ഗുരുതരമായി ബാധിക്കപ്പെടുന്നു, പ്രത്യേകിച്ച് രാത്രികൾ ചൂടുള്ളതായിരിക്കുമ്പോൾ. എന്നിരുന്നാലും, വിളകളെ കുമിൾനാശിനി ഉപയോഗിച്ച് പരിചരിച്ചാൽ ബാർലിയിലെ തവിട്ട് തുരുമ്പ് രോഗം വളരെ അപൂർവമായി മാത്രമേ പ്രശനമാകൂ.