മറ്റുള്ളവ

പരിപ്പിലെ തുരുമ്പ് രോഗം

Uromyces viciae-fabae

കുമിൾ

ചുരുക്കത്തിൽ

  • ഇലയുടെ മുകൾ ഭാഗത്ത് വെളുത്തതും അല്‍പ്പം ഉയർന്നതുമായ പുള്ളികള്‍.
  • വലുതാകുന്ന പുള്ളികള്‍, നിറം മങ്ങിയ വലയത്താൽ ചുറ്റപ്പെട്ട് പൊടി പുരണ്ടു ഓറഞ്ച് നിറത്തിലും ആയി മാറുന്നു.
  • ഇലയുടെ ഇരുവശത്തും, കാണ്ഡം, വിത്തറകൾ എന്നിവയിൽ കുരുക്കൾ.
  • ഇല പൊഴിയൽ, വളർച്ച മുരടിപ്പ്, അകാല നാശം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

3 വിളകൾ
കടല & പരിപ്പ്
മസൂർ പയർ
പയർ

മറ്റുള്ളവ

ലക്ഷണങ്ങൾ

ഇലകൾ, കാണ്ഡം, വിത്തറകൾ എന്നിവ ബാധിക്കപ്പെട്ടേക്കാം. ആദ്യത്തെ ലക്ഷണങ്ങൾ ഇലകളുടെ മുകൾ ഭാഗത്ത് ചെറുതും വെളുത്തതും ചെറുതായി ഉയർന്നതുമായ പാടുകളായി കാണപ്പെടുന്നു. അവ വലുതാകുമ്പോൾ, ഈ പാടുകൾ പൊടിരൂപത്തിലും ഓറഞ്ചോ അല്ലെങ്കിൽ തവിട്ടോ നിറത്തിൽ ആയി മാറുന്നു, മാത്രമല്ല അവ പലപ്പോഴും നേരിയ വലയത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇലകളുടെ ഇരുവശത്തും, കാണ്ഡം, കായ് എന്നിവയിലും ഈ കുരുക്കൾ കാണപ്പെടുന്നു. പിന്നീടുള്ള ഘട്ടത്തിൽ, ദ്വിതീയ കുരുക്കൾ ആദ്യത്തേതിനുള്ളിൽ വികസിക്കുന്നതായി കാണപ്പെടും, അവയുടെ കേന്ദ്രത്തിൽ ഒരു പുള്ളിയോടുകൂടി ഒരു O ആകാരം രൂപം കൊള്ളുന്നു. തുരുമ്പിൻ്റെ രൂപവും കാഠിന്യവും നിലവിലുള്ള കാലാവസ്ഥയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. താപനില 20ºC സെൽഷ്യസിനു മുകളിലായിരിക്കുമ്പോൾ ഇത് ചെടിയിൽ അതിവേഗം വികസിക്കുകയും അക്ഷരാർത്ഥത്തിൽ അതിനെ പൊതിയുകയും ചെയ്യും. കനത്ത ബാധിപ്പ് ഇല പൊഴിയൽ, വളർച്ച മുരടിപ്പ്, അകാല നാശം എന്നിവയ്ക്ക് കാരണമാകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗകാരിയെ നിയന്ത്രിക്കാൻ ജൈവിക നിയന്ത്രണ ഏജന്റുകളൊന്നും ലഭ്യമല്ല. വേപ്പെണ്ണ, ജട്രോഫ എണ്ണ അല്ലെങ്കിൽ കടുക് എണ്ണ എന്നിവയുടെ രോഗനിവാരകമായ തളി പ്രയോഗങ്ങൾ രോഗത്തിൻ്റെ തീവ്രത കുറയ്ക്കുന്നതിനും രോഗാണു നിയന്ത്രണ പാടത്തെ അപേക്ഷിച്ച് മികച്ച ധാന്യ വിളവ് നൽകുന്നതിനും കാരണമാകുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. വിത്തുകൾ വഴി വ്യാപിക്കുന്നത് കുറയ്ക്കുന്നതിന് ഫിനെൽമെർക്കുറി അസറ്റേറ്റ്, ഡൈക്ലോബുട്രാസോൾ എന്നിവ ഉപയോഗിച്ച് വിത്ത് പരിചരണം നടത്താം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ കുമിൾനാശിനികൾ ഇലകളിൽ തളിക്കുകയും, തുടർന്ന് 10 ദിവസത്തെ ഇടവേളകളിൽ രണ്ട് തളികൾ കൂടി പ്രയോഗിക്കുന്നതും രോഗബാധയും തീവ്രതയും കുറയ്ക്കുന്നു. പരിപ്പിലെ തുരുമ്പിന്റെ പരിപാലനത്തിന് ഫ്ലൂട്രിയഫോൾ, മെറ്റലക്സിൽ എന്നിവ ശുപാർശ ചെയ്തിട്ടുണ്ട്. മാങ്കോസെബ്, ക്ലോറോത്തലോണിൻ, ചെമ്പ് എന്നിവ അടങ്ങിയ തയ്യാറിപ്പുകൾ മറ്റ് ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.

അതിന് എന്താണ് കാരണം

വിളകൾ ലഭ്യമല്ലാത്തപ്പോൾ ചെടികളുടെ അവശിഷ്ടങ്ങൾ, സ്വയം മുളച്ചുവന്ന ചെടികൾ, കളകൾ എന്നിവയിൽ നിലനിൽക്കുന്ന യുറോമൈസിസ് വിസിയേ-ഫേബേ എന്ന കുമിൾ ആണ് രോഗലക്ഷണത്തിന് കാരണം. വിത്തുകളിൽ ഇത് ഉപാംഗമായ അണുബാധയായി വർത്തിക്കാം. ഇവയുടെ ആതിഥേയ വിളകള്‍ കുറവാണ് പരിപ്പ് വര്‍ഗ്ഗങ്ങള്‍ക്ക് പുറമെ വാളരി പയർ, പട്ടാണി പയർ എന്നിവയും ഉൾപ്പെടുന്നു. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ (17 മുതൽ 25°C വരെയുള്ള താപനിലയും നീണ്ടുനിൽക്കുന്ന ഇലയുടെ നനവും), പുതിയ ചെടികളെയോ അല്ലെങ്കിൽ കൃഷിയിടങ്ങളെയോ ബാധിക്കുന്നതിനായി വലിയ ദൂരത്തിൽ കാറ്റിനാൽ വ്യാപിക്കപ്പെടുന്ന ബീജകോശങ്ങൾ ഉത്പാദിപ്പിക്കുന്നു. കൃഷിയിടങ്ങൾക്കിടയിൽ ചെടികളുടെ അവശിഷ്ടങ്ങൾ കൊണ്ടുപോകുക, ബാധിക്കപ്പെട്ട വൈക്കോൽ, വസ്ത്രങ്ങൾ, ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവയിലെ അണുബാധ എന്നിവയാണ് മറ്റ് രോഗ വ്യാപന മാർഗ്ഗങ്ങൾ. ഇവയുടെ വ്യാപന ശേഷി കാരണം ഇത് ഉയർന്ന സാമ്പത്തിക ഭീഷണിയായി കണക്കാക്കപ്പെടുന്നു.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ ഉറവിടങ്ങളിൽ നിന്ന് ആരോഗ്യമുള്ള വിത്തുകൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.
  • ലഭ്യമാണെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • കീടങ്ങൾക്ക് ആതിഥ്യമേകാത്ത ഇതര വിള ഉപയോഗിച്ച് ഒരു വിള പരിക്രമം ആസൂത്രണം ചെയ്യുക.
  • കളകൾ, സ്വയം മുളച്ചുവരുന്ന ചെടികൾ എന്നിവയിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കുക.
  • രോഗ ലക്ഷണങ്ങൾക്കായി കൃഷിയിടങ്ങൾ നിരീക്ഷിക്കുക.
  • പാടങ്ങൾ അല്ലെങ്കിൽ കൃഷിയിടങ്ങൾക്കിടയിൽ രോഗബാധിതമായ ചെടികളുടെ അവശിഷ്ടങ്ങൾ കൊണ്ടുപോകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുക.
  • കൃഷിപ്പണികൾക്ക് ശേഷം ഉപകരണങ്ങളും ആയുധങ്ങളും വൃത്തിയാക്കി അണുവിമുക്തമാക്കുക.
  • വിളവെടുപ്പിനു ശേഷം, ബാധിക്കപ്പെട്ട ചെടികൾ കത്തിച്ചോ കാലികളെ മേച്ചോ കുഴിച്ചിട്ടോ നീക്കം ചെയ്ത് നശിപ്പിക്കുക.
  • മോശം ലക്ഷണങ്ങൾ ഒഴിവാക്കാൻ നടീൽ തീയതി ക്രമീകരിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക