Botryotinia squamosa
കുമിൾ
ബാധിപ്പ് ചെടിവളർച്ചയുടെ ഏത് ഘട്ടത്തിലും സംഭവിക്കാം, മാത്രമല്ല സാധാരണയായി മുതിര്‍ന്ന ഇലകളിൽ ആദ്യം ലക്ഷണങ്ങൾ വികസിക്കുന്നു. ഇലകളുടെ മുകൾ പ്രതലത്തിൽ ചെറിയ (1 -5 മില്ലിമീറ്റർ), വൃത്താകൃതിയിലോ അല്ലെങ്കിൽ നീളത്തിലോ ഉള്ള വെള്ള പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രാരംഭ ലക്ഷണങ്ങൾ. ഓരോ പുള്ളിക്കുത്തുകളും പിന്നീട് പുള്ളിക്കുത്തുകളുടെ കൂട്ടവും ഒരു നേരിയ പച്ച അല്ലെങ്കിൽ വെള്ളിനിറത്തിലുള്ള പ്രകാശ വലയത്താൽ ചുറ്റപെട്ടിരിക്കുന്നു, ഈ വലയം തുടക്കത്തിൽ വെള്ളത്തിൽ കുതിർന്നതുപോലെ കാണപ്പെടും. കാലക്രമേണ, ക്ഷതങ്ങളുടെ എണ്ണം വർദ്ധിക്കുകയും പഴയ പുള്ളിക്കുത്തുകളുടെ മധ്യഭാഗം കുഴിഞ്ഞ് വൈക്കോൽ നിറമായി മൃത കോശങ്ങൾ വികസിക്കുന്നതിൻ്റെ സൂചന ദൃശ്യമാക്കുകയും ചെയ്യുന്നു. ക്ഷതങ്ങളിൽ പിന്നീടുള്ള ഘട്ടങ്ങളിൽ സവിശേഷമായ ഒരു പിളർപ്പ് നീളത്തിൽ ക്രമീകരിക്കപ്പെട്ട് പ്രത്യക്ഷപ്പെട്ടേക്കാം. ഇലകളുടെ അഗ്രവും അരികുകളും മൃദുവായി ക്രമേണ നിർജീവമായി, വാട്ടത്തിനും അഗ്രഭാഗത്തുനിന്നുള്ള ഉണക്കത്തിനും കാരണമാകുന്നു. അനുകൂലമായ സാഹചര്യങ്ങളിൽ, രോഗം ഉള്ളിയെ ബാധിക്കുകയും അവയുടെ വലിപ്പവും ഗുണമേന്മയും കുറയ്ക്കുകയും ചെയ്യുന്നു. ഈ രോഗം കൂടുതൽ വ്യാപിക്കുമ്പോൾ, കൃഷിയിടത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന ചെടികളുടെ വലിയ മഞ്ഞ ഭാഗങ്ങൾ ദൂരത്തുനിന്നും കണ്ടെത്താൻ കഴിയും.
ഈ രോഗം പരിചരിക്കുന്നതിന്, ഇന്നുവരെ ജൈവ പരിചരണ രീതികൾ ലഭ്യമല്ല. താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ബാധിപ്പിൻ്റെ അപകടസാദ്ധ്യത കുറയ്ക്കുന്നതിന് നല്ല വിള പരിപാലന മാർഗ്ഗങ്ങൾ അത്യന്താപേക്ഷിതമാണ്. കുമിൾനാശിനികൾ ആവശ്യമാണെങ്കിൽ, ഇപ്രൊഡയോൺ, പൈറിമെതാനിൽ, ഫ്ലൂവസിനം അല്ലെങ്കിൽ സൈപ്രോഡിനിൽ എന്നിവ അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങൾ ഫ്ലൂഡയോസോണിൽ എന്ന രാസവസ്തുവുമായി കൂട്ടിച്ചേർത്ത് തളിക്കുന്നത് മികച്ച ഫലം നൽകുന്നു. ക്ലോറതാലോനിൽ, മാങ്കോസെബ് എന്നിവ അടിസ്ഥാനമാക്കിയുള്ള മറ്റ് ഉത്പന്നങ്ങളും പ്രവർത്തിക്കും, പക്ഷേ കാര്യക്ഷമത കുറവാണ്. കുമിൾനാശിനികൾ ഉപയോഗിച്ചുകൊണ്ട് മണ്ണ് പുകയ്ക്കുന്ന പ്രയോഗ രീതിയാണ്, തളി പ്രയോഗത്തെക്കാൾ കൂടുതൽ ഫലപ്രദമാകുക.
ബൊട്രൈറ്റിസ് സ്ക്വമോസ എന്ന കുമിളാണ് രോഗകാരണം, ഇവ ബാധിക്കപ്പെട്ട ഉള്ളിയിലോ അല്ലെങ്കിൽ കൃഷിയിടത്തിലെ മറ്റ് ചെടി അവശിഷ്ടങ്ങളിലോ അതുമല്ലെങ്കിൽ സംഭരണ സൗകര്യങ്ങളിലോ അതിജീവിക്കുന്നു. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ, ഈ കലകളിൽ കുമിളുകളുടെ ബീജങ്ങൾ ഉത്പാദിപ്പിക്കപ്പെട്ട് കാറ്റ് മൂലം അടുത്തുള്ള ചെടികളിലേക്ക് വ്യാപിക്കുന്നു, അങ്ങനെ ഇത് അണുബാധയുടെ പ്രാഥമിക സ്രോതസ്സായി പ്രവർത്തിക്കുന്നു. 10 മുതൽ 20°C വരെയുള്ള താപനില, ഉയർന്ന മഴ, ദീർഘ നേരം നീണ്ടുനിൽക്കുന്ന ഇലകളിലെ ഈർപ്പം അല്ലെങ്കിൽ ഉയർന്ന ആപേക്ഷിക ആർദ്രത എന്നിവ കുമിളിന്റെ ജീവിതചക്രത്തിന് അനുകൂലമാണ്. കടുത്ത അണുബാധ ഒഴിവാക്കുന്നതിന് ഇലകൾ ഉണങ്ങിയിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ രോഗലക്ഷണങ്ങൾ മറ്റ് രോഗലക്ഷണങ്ങളോ, വരൾച്ച മൂലമുള്ള ക്ലേശം, ആലിപ്പഴം വീഴ്ച്ച മൂലമുള്ള പരിക്ക്, ഇലപ്പേനുകളുടെ ബാധിപ്പ്, കളനാശിനി മൂലമുള്ള കേടുപാടുകൾ എന്നിങ്ങനെയുള്ള ക്രമക്കേടുകളോ ആയി ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.