മസൂർ പയർ

മസൂർ പയറിലെ അസ്കോചൈറ്റ വാട്ടം

Didymella fabae

കുമിൾ

ചുരുക്കത്തിൽ

  • തവിട്ടുനിറമുള്ള പാടുകളും അവയുടെ മധ്യഭാഗത്ത് ഇരുണ്ട പുള്ളിക്കുത്തുകളും, കടും തവിട്ടുനിറമുള്ള അരികുകളോടുംകൂടി ഇലകളിൽ പ്രത്യക്ഷപ്പെടുന്നു.
  • ലഘുപത്രങ്ങൾ പാകമാകുന്നതിനുമുമ്പ് കൊഴിയുന്നു, കൂടാതെ തണ്ടുകളുടെ അഗ്രമുകുളങ്ങളിലെ നാശം ചെടിയെ വാടിയതുപോലെ ദൃശ്യമാകുന്നു.
  • വിത്തുകളുടെ പുറംതൊലിയിൽ തവിട്ടുനിറമുള്ള ഭാഗങ്ങളോടെ അവയുടെ നിറംമാറ്റം, ഇത് വിത്തുകളുടെ വിപണിവില കുറയാനിടയാക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
മസൂർ പയർ

മസൂർ പയർ

ലക്ഷണങ്ങൾ

വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും വേരൊഴികെയുള്ള എല്ലാ സസ്യ ഭാഗങ്ങളിലും ലക്ഷണങ്ങൾ കാണപ്പെടും. കടും തവിട്ടുനിറമുള്ള അരികുകളോടുകൂടി തവിട്ട് പുള്ളികൾ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു. ക്ഷതങ്ങളുടെ മധ്യഭാഗം ചാര നിറമായി മാറുകയും, പിന്നെ സൂക്ഷ്മമായ ഇരുണ്ട കുത്തുകളാൽ പുള്ളികൾ ഉണ്ടാകുന്നു. ഈ ലക്ഷണമാണ് ഇതിനെ മറ്റു തരത്തിലുള്ള വാട്ട രോഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഗുരുതരമായ അവസ്ഥകളിൽ ലഘുപത്രങ്ങൾ പാകമാകുന്നതിനുമുമ്പ് കൊഴിയുന്നു, കൂടാതെ തണ്ടുകളുടെ അഗ്രമുകുളങ്ങളിലെ നാശം ചെടിയെ വാടിയതുപോലെ ദൃശ്യമാകുന്നു. ഈ രോഗത്തിന്‍റെ മറ്റൊരു പ്രധാന സവിശേഷത വിത്തുകളിലെ നിറംമാറ്റമാണ്, സാരമായി ബാധിക്കപ്പെട്ട വിത്തുകൾ പർപ്പിൾ കലർന്ന തവിട്ടുനിറമായി, ചുരുങ്ങി അവയുടെ വലിപ്പം കുറയുന്നു. വിത്തുകളുടെ നിറം മങ്ങൽ അവയുടെ ഗുണവും വിപണി വിലയും കുറയ്ക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗത്തിനെതിരെ ഇന്നുവരേയ്ക്കും ഒരു ജൈവ പരിചരണവും ലഭ്യമായിട്ടുള്ളതായി തോന്നുന്നില്ല. നിങ്ങൾക്കേതെങ്കിലും അറിയാമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. നടീലിന് മുമ്പ് വിത്തുകൾ മുക്കി വെച്ചുകൊണ്ടുള്ള വിത്ത് പരിചരണം ഉപയോഗിക്കാം. ഇലകളിൽ തളിക്കുന്ന കുമിൾനാശിനികൾ ഉപയോഗപ്രദമാണ്, പ്രത്യേകിച്ചും രോഗബാധ സംശയിക്കപ്പെടുന്ന ഇനങ്ങൾ കൃഷിചെയ്യുമ്പോൾ. പൈറാക്ലോസ്ട്രോബിൻ അല്ലെങ്കിൽ ക്ലോറോഥാലോനിൽ എന്നിവ സംരക്ഷണ പദാര്‍ത്ഥമായി ഉപയോഗിക്കാം, രോഗ നിവാരണത്തിനായി ഉപയോഗിക്കുകയാണെങ്കിൽ അവ വളരെ ഫലപ്രദമാണ്. പൂവിടൽ ഘട്ടത്തിൻ്റെ തുടക്കത്തിൽ തന്നെ തളിക്കുകയാണെങ്കിൽ വിത്തറകളുടെയും വിത്തിന്‍റെയും ബാധിപ്പ് തടയാൻ സാധിക്കും.

അതിന് എന്താണ് കാരണം

കുമിൾ രോഗകാരിയായ ഡിഡിമെല്ല ഫാബെ -യാണ് ലക്ഷണങ്ങൾക്ക് കാരണമാകുന്നത്, ഇവയ്ക്ക് മുന്നേ ബാധിക്കപ്പെട്ട ചെടി അവശിഷ്ടങ്ങളിലും വിത്തുകളിലും ഒരുപാട് വർഷം കഴിയാൻ സാധിക്കും. ബാധിക്കപ്പെട്ട വിത്തുകളിൽ നിന്നും വളർച്ച കുറഞ്ഞ ബാധിക്കപ്പെട്ട തൈച്ചെടികൾ മുളയ്ക്കുന്നു. ഗുണമുള്ള ബീജകോശങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നു കൂടാതെ അവയുടെ അവശിഷ്ടങ്ങളാണ് രോഗം ചെടികളിലേക്ക് വ്യാപിപ്പിക്കുന്ന പ്രധാന ഉറവിടം, അവ മഴവെള്ളം തെറിക്കുന്നതിലൂടെ ചെടിയുടെ താഴെയുള്ള ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ക്ഷതങ്ങളിലുള്ള ഇരുണ്ട പുള്ളികൾ കുമിളുകളുടെ ബീജകോശങ്ങൾ ഉല്പ്പാദിപ്പിക്കുന്ന ഘടനകളാണ്, മാത്രമല്ല അവ മഴയിലൂടെ മറ്റ് വിളകളിലേക്ക് വ്യാപിക്കുന്നു. പതിവായുള്ള മഴയും, ദീർഘനേരം നീണ്ടു നില്ക്കുന്ന ഇലകളിലെ നനവും (പ്രത്യേകിച്ചും വേനലിൽ) ബാധിപ്പിനും രോഗത്തിന്‍റെ വികസനത്തിനും അനുകൂലമാണ്. വിളകാലത്തിന്‍റെ അവസാന സമയത്തുള്ള നനവ് വിത്തറകളുടെയും വിത്തിലേയും ബാധിപ്പിന് ഏറ്റവും അനുയോജ്യമായ അവസ്ഥ പ്രദാനം ചെയ്യുന്നു. ആരോഗ്യമുള്ളതായി കാണുന്ന വിത്തുകൾ കൂടിയ അളവിലുള്ള കുമിളുകളെ വഹിച്ചേക്കാം.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള വിത്തുകളോ, ആരോഗ്യമുള്ള ചെടികളിൽ നിന്നുള്ള വിത്തുകളോ നടുക.
  • രോഗത്തിനെതിരെ കൂടുതൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • നിബിഡമായ ഇലവിതാനം ഒഴിവാക്കാൻ ശുപാർശചെയ്തിട്ടുള്ള വിത്തളവ് ഉപയോഗിക്കുക.
  • ചെടി അവശിഷ്ടങ്ങളുള്ള കൃഷിയിടങ്ങളിൽ മസൂർ പയർ നടുന്നത് ഒഴിവാക്കുക.
  • കൂടിയ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ വിളകാലത്തിൽ കുറച്ച് വൈകി നടുക.
  • വിത്തിലെ ബാധിപ്പ് കുറയ്ക്കാൻ, പറ്റുന്ന അത്രയും നേരത്തേ വിളവെടുക്കുക.
  • അടുത്ത വിളകാലത്തിൽ കുമിൾ വ്യാപിക്കുന്നത് കുറയ്ക്കാൻ അവശിഷ്ടങ്ങൾ കുഴിച്ചിടുക.
  • ഇതിനു പകരം അവ നീക്കം ചെയ്യുന്നത് നശിപ്പിക്കുന്നതും നല്ലതാണ്.
  • ഏറ്റവും ചുരുങ്ങിയത് മൂന്ന് വർഷത്തിൽ മാസോർ പയർ വിളകൾക്കിടയിൽ വിളപരിക്രമം ആസൂത്രണം ചെയ്യുക.
  • കൃഷിപ്പണിക്കുപയോഗിക്കുന്ന ആയുധങ്ങളും ഉപകരണങ്ങളും വൃത്തിയായിരിക്കാൻ എല്ലാ മുൻകരുതലുകളുമെടുക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക