മസൂർ പയർ

മസൂർ പയറിലെ ആന്ത്രാക്നോസ്

Colletotrichum truncatum

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകൾ, കാണ്ഡങ്ങൾ,വിത്തറകൾ, വിത്തുകൾ എന്നിവയിൽ ക്ഷതങ്ങൾ പ്രത്യക്ഷപ്പെടുന്നു.
  • ക്ഷതങ്ങൾ അണ്ഡാകൃതി മുതൽ ദീർഘവൃത്താകൃതി വരെ ഉള്ളതാണ്, അവ പലപ്പോഴും കടും-തവിട്ട് നിറത്തിൽ ചുറ്റപ്പെട്ട അരികുകളോടുകൂടിയ ചാരനിറം മുതൽ ഇരുണ്ട - നിറം വരെ കാണപ്പെടും.
  • കാണ്ഡത്തിന്‍റെ താഴ്ഭാഗങ്ങൾ കടും തവിട്ട് നിറത്തിൽ പരുപരുത്തതായി കാണുന്നു.
  • ബാധിക്കപ്പെട്ട വിത്തുകൾ ചുരുങ്ങി നിറം മങ്ങുന്നു.
  • ഗുരുതരമായ അവസ്ഥകളിൽ ഇലകൊഴിയുക, ചെടി മറിഞ്ഞുവീഴൽ അല്ലെങ്കിൽ ചെടിയുടെ നാശവും സംഭവിക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
മസൂർ പയർ

മസൂർ പയർ

ലക്ഷണങ്ങൾ

ഇലകൾ, കാണ്ഡങ്ങൾ,വിത്തറകൾ, വിത്തുകൾ എന്നിവയിൽ ക്ഷതങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ് ആന്ത്രാക്നോസ്സിന്‍റെ സവിശേഷത. മുതിർന്ന ഇലകളിൽ അണ്ഡാകൃതിയിൽ, ചാരനിറം മുതൽ ഇരുണ്ട - നിറം വരെയുള്ള ക്ഷതങ്ങൾ കടുംതവിട്ട് നിറത്തിൽ ചുറ്റപ്പെട്ട അരികുകളോടെ കാണപ്പെടുന്നു. ഗുരുതരമായ അവസ്ഥകളിൽ ഇലകൾ ഉണങ്ങി വീണു പോവുന്നത് ചെടിയുടെ ഇലപൊഴിയലിന് കാരണമാകുന്നു. കാണ്ഡത്തിലെ ക്ഷതങ്ങൾ നീണ്ട്, തവിട്ട് നിറത്തിൽ ഇരുണ്ട അരികുകൾ ഉളളതാണ്. അവ വലുതാകുമ്പോൾ ക്ഷതങ്ങൾ കാണ്ഡത്തിന്‍റെ ചുവടുഭാഗത്തിനുചുറ്റും ആവരണം ചെയ്‌ത്‌, ചെടി ഉണങ്ങുന്നതിനും നശിക്കുന്നതിനും കാരണമാകുന്നു. വിത്തറകളിൽ, ചുവന്ന കേന്ദ്രഭാഗവും ചുവപ്പുകലർന്ന തവിട്ടു നിറമുള്ള അരികുകളോടുകൂടിയ വട്ടത്തിലുള്ള നടുക്ക് കുഴിഞ്ഞ ക്ഷതങ്ങൾ കാണപ്പെടും. എല്ലാ സംഭവങ്ങളിലും, മൃതമായ കലകളിൽ ചെറിയ പ്രത്യേകമായ ഇരുണ്ട അല്ലെങ്കിൽ കറുത്ത പള്ളികൾ കാണപ്പെടുന്നു. വല്ലപ്പോഴും സാൽമൺ നിറമുള്ള സ്രവം മധ്യഭാഗത്ത് കാണപ്പെടും. ബാധിക്കപ്പെട്ട വിത്തുകൾ ചുരുങ്ങി നിറം മങ്ങി പോകുന്നു. മൊത്തത്തിൽ ചെടിയുടെ ഓജസ്സ് നഷ്ടപ്പെട്ട് പ്രതികൂല കാലാവസ്ഥയിൽ അവ വീണുപോകുന്നു.

Recommendations

ജൈവ നിയന്ത്രണം

ഇതുമായി ബന്ധമുള്ള കുമിൾ ഇനങ്ങൾ (മറ്റുവിളകളിൽ) മൂലമുള്ള രോഗബാധ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിന്, ബാധിക്കപ്പെട്ട വിത്തുകൾ 52°C ചൂട് വെള്ളത്തിൽ 30 മിനിട്ട് മുക്കി വയ്ക്കാം. പരിചരണത്തിൻ്റെ ഫലപ്രാപ്തിയ്ക്ക്, താപനിലയും സമയവും സൂക്ഷമതയോടെ പാലിക്കണം. ജൈവ ഏജന്റുകളും രോഗം നിയന്ത്രിക്കാൻ സഹായിച്ചേക്കാം. കുമിൾ ട്രൈക്കോഡെർമ ഹാർസിയേനവും, ബാക്ടീയ സൃൂഡോമോണാസ് ഫ്ലൂറസെൻസും പരിചരണത്തിനായി ഉപയോഗിക്കുന്നത് ഒരു ചില ഇനം കോലെക്ടോട്രൈക്കിയം ഇനങ്ങളുമായി മത്സരമുണ്ടാക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വിത്തുകൾ മൂലം ബാധിക്കപ്പെടുന്നത് ഒഴിവാക്കാൻ വിത്ത് പരിചരണം ഉപയോഗിക്കാം. പൂക്കുന്നതിനു മുൻപ് ഇലകളിൽ തളിക്കുന്നതിനായി വ്യത്യസ്ത കുമിൾനാശിനികൾ ശുപാർശ ചെയ്യുന്നു, രോഗമുണ്ടാകാനുള്ള അനുകൂല അവസ്ഥകൾ നിലനില്ക്കുന്നെങ്കിൽ പ്രയോഗം അവർത്തിക്കുക. പൈറക്ലോസ്ട്രോബിൻ, ക്ലോറോഥാലോനിൽ, പ്രോതയോകോനസോൾ അല്ലെങ്കിൽ ബോസ്കാലിഡ് എന്നിവ അടിസ്ഥാനമാക്കിയുള്ള തയ്യാറിപ്പുകൾ രോഗത്തെ തടയാൻ വിജയകരമായി ഉപയോഗിച്ചു വരുന്നു. ഈ പറഞ്ഞ ഉൽപന്നങ്ങളിൽ ചിലതിന് ചില അവസ്ഥകളിൽ കുമിളുകളിൽ പ്രതിരോധം ഉണ്ടാക്കുന്നതായി പ്രതിപാദിച്ചിട്ടുണ്ട്.

അതിന് എന്താണ് കാരണം

ലക്ഷണങ്ങൾക്ക് കാരണമാകുന്നത് കൊല്ലറ്റോട്രൈക്കം ടേൺകേറ്റം എന്ന കുമിളാണ്, ബന്ധപ്പെട്ട വിത്തുകളിലും, ചെടി അവശിഷ്ടങ്ങളിലും മണ്ണിലും അവ നാല് വർഷത്തോളം അതിജീവിക്കും. പുതിയ ചെടികൾ ബാധിക്കപ്പെടുന്നതിന് രണ്ട് വഴികളുണ്ട്. മണ്ണിൽ വളരുന്ന കുമിളിൻ്റെ ബീജകോശങ്ങളിൽനിന്നും ചെടിയുടെ വിത്തു മുളയ്ക്കുമ്പോൾ അവയിലേക്ക് ബാധിച്ച് അവയുടെ കോശകലകളിൽ ആന്തരികമായി വളരുന്നതാണ് പ്രഥമിക ബാധിപ്പ്. മറ്റു സംഭവങ്ങളിൽ, ബീജകോശങ്ങൾ മഴതുള്ളികളിലൂടെ അടിയിലെ ഇലകളിലേക്ക് തെറിക്കപ്പെടുകയും പിന്നെ ബാധിപ്പ് മുകളിലേക്ക് വ്യാപിക്കുകയും ചെയ്യും. കുമിൾ പിന്നീട് ചെടി ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ക്ഷതങ്ങളിൽ നിന്ന് കൂടുതൽ ബീജകോശങ്ങൾ ഉല്പാദിപ്പിക്കുന്നു (ഇരുണ്ട അല്ലെങ്കിൽ കറുത്ത പുള്ളികൾ). ഇവ മഴത്തുള്ളികൾ തെറിക്കുന്നതിലൂടെ ചെടിയുടെ മുകൾ ഭാഗങ്ങളിലേക്കോ പുതിയ ചെടികളിലേക്കോ വ്യാപിക്കുന്നു (ദ്വിതീയ ബാധിപ്പ്). തണുത്തത് മുതൽ ഊഷ്മളമായത് വരെയുള്ള താപനില (അനുയോജ്യം 20-24°C), പിഎച്ച് നിരക്ക് കൂടിയ മണ്ണും, ഇലവിതാനങ്ങളിലെ നീണ്ടുനിൽക്കുന്ന ഈർപ്പവും (18 മുതൽ 24 മണിക്കൂർ), കൂടെ കൂടെയുള്ള മഴ, ഇടതൂർന്ന ഇലവിതാനം എന്നിവ രോഗത്തിന് അനുകൂലമാണ്. പോഷണ ക്ലേശമുള്ള ചെടികളിൽ രോഗം എളുപ്പം ബാധിച്ചേക്കാം. ഏറ്റവും മോശമായ അവസ്ഥയിൽ, 50% വരെ വിളവ് നഷ്ടം സംഭവിക്കാം.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ ഉറവിടങ്ങളിൽ നിന്നുള്ളതോ ആരോഗ്യമുള്ള ചെടികളിൽ നിന്നുള്ളതോ ആയ വിത്തുകൾ ഉപയോഗിക്കുക.
  • ലഭ്യമെങ്കിൽ പ്രതിരോധശേഷി കൂടിയ ഇനങ്ങൾ ഉപയോഗിക്കുക.
  • നടുന്ന സമയത്ത് ചെടികൾക്കിടയിൽ കൂടുതൽ അകലം പാലിക്കുക.
  • രോഗാണുക്കൾക്ക് ആതിഥേയമാകാത്ത വിളകളുമായി ചുരുങ്ങിയത് 4 വർഷത്തിലൊരിക്കൽ വിളപരിക്രമം നടത്തുക.
  • മുന്നേ ബാധിക്കപ്പെട്ട കൃഷിയിടങ്ങളിൽ മസൂർ പയറുകൾ നടാതിരിക്കുക.
  • കൃഷിയിടത്തിലും അതിനു ചുറ്റും സ്വയം മുളച്ചുവന്ന മസൂർ ചെടികളും മറ്റു കളകളും നീക്കം ചെയ്യുക.
  • ഇതര ആതിഥേയ വിളകൾ ആയതിനാൽ പയറുകളോ ബീൻസോ നടാതിരിക്കുക.
  • ചെടി അവശിഷ്ടങ്ങൾ കുഴിച്ചിടരുത് കാരണം അവയ്ക്ക് കുമിളിനെ അടുത്ത വിളയിലേക്ക് വഹിക്കാൻ സാധിക്കും.
  • പകരം ചെടിയവശിഷ്ടങ്ങൾ മണ്ണിൻ മുകളിൽ തന്നെ ഇടുക, എന്തെന്നാൽ കുമിളുകൾ ഉപരിതലത്തിൽ പെട്ടെന്ന് അഴുകും.
  • രോഗാണുവിന് അനുകൂലമായത് കൊണ്ട്, കൃഷിയിടം ഉഴവുനടത്താതെ നടുന്ന രീതികൾ സ്വീകരിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക