Glomerella cingulata
കുമിൾ
ഇളം കായകളിൽ ചെറിയ ചാരനിറത്തിലോ അല്ലെങ്കിൽ തവിട്ടുനിറത്തിലോ ഉള്ള പാടുകളുടെ രൂപത്തിൽ വസന്തകാലത്ത് ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. വേനൽക്കാലത്ത്, ഈ പാടുകൾ ചെറിയ, കുഴിഞ്ഞ, തവിട്ടുനിറത്തിലുള്ള ക്ഷതങ്ങളായി വികസിക്കുന്നു, ഇത് ചിലപ്പോൾ ചുവന്ന നിറമുള്ള ഒരു വലയത്താൽ ചുറ്റപ്പെട്ടിരിക്കും. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ, ഈ ക്ഷതങ്ങളിൽ ചിലത് കൂടുതൽ വലുതാക്കുകയും അവയുടെ മധ്യത്തിൽ ചെറിയ, കറുപ്പ് അല്ലെങ്കിൽ കടും തവിട്ട് പുള്ളിക്കുത്തുകൾ ദൃശ്യമാകുകയും ചെയ്യുന്നു. ക്രമേണ തവിട്ട് നിറമുള്ള, വെള്ളം ഒലിക്കുന്ന അഴുകൽ ഉപരിതലത്തിൽ നിന്ന് ഫലത്തിൻ്റെ ഉൾക്കാമ്പിലേക്ക് വികസിക്കുകയും V - ആകൃതിയിലുള്ള ഒരു മാതൃക രൂപപ്പെടുകയും ചെയ്യുന്നു (കാമ്പിനു ചുറ്റുമുള്ള കുഴൽ മാതൃകയിലുള്ള അഴുകൽ ആപ്പിളിന്‍റെ ബോട്ട് റോട്ട് എന്ന രോഗത്തിൻ്റെ ലക്ഷണമാണ്). മുഴുവൻ ജീർണിച്ച് അഴുകിയ ആപ്പിൾ ഉണങ്ങി ശുഷ്കിച്ച് സാധാരണഗതിയിൽ ശിഖരത്തിൽത്തന്നെ തൂങ്ങിക്കിടക്കുകയും ചെയ്യുന്നു. ഇലകളിൽ, ചെറിയ പർപ്പിൾ നിറത്തിലുള്ള പുള്ളിക്കുത്തുകൾ ബാധിപ്പിന്‍റെ ലക്ഷണമാണ്, അവ പിന്നീട് വലുതായി ക്രമരഹിതമായ നിർജ്ജീവ ഭാഗങ്ങളായി മാറുന്നു. ഗുരുതരമായി ബാധിക്കപ്പെട്ട ഇലകൾ മഞ്ഞനിറമായി മാറുകയും ഒടുവിൽ പൊഴിയുകയും ചെയ്യുന്നു. ശിഖരങ്ങളിലേക്കുള്ള രോഗസംക്രമണം അടുത്ത സീസണിൽ പൂവിടലിനെ പ്രതികൂലമായി ബാധിക്കും. എല്ലാ ആപ്പിൾ ഇനങ്ങളും ബിറ്റർ റോട്ട് രോഗം വരാൻ സാധ്യത ഉള്ളവയാണ്.
നിയന്ത്രിത സാഹചര്യങ്ങളിൽ ‘ഗോൾഡൻ ഡെലീഷ്യസ്’ ആപ്പിളിൽ ബിറ്റർ റോട്ട് രോഗം നിയന്ത്രിക്കുന്നതിന് ചൂട് പരിചരണവും കൂട്ടിച്ചേർത്ത് മെറ്റ്നിക്കോവിയ പുൾചെറിമ T5-A2 എന്ന പ്രതിയോഗി സ്റ്റെയിൻ ഉപയോഗിച്ചിട്ടുണ്ട്. കൃഷിയിട സാഹചര്യങ്ങളിൽ ഈ പരിചരണ രീതികൾ ഇപ്പോഴും പരീക്ഷിക്കേണ്ടതുണ്ട്.
ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. നല്ല ശുചിത്വ നടപടി പിന്തുടരുകയാണെങ്കിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഡൈനാതിയോൺ, കോപ്പർ അല്ലെങ്കിൽ സൾഫർ എന്നിവ അടിസ്ഥാനമാക്കിയുള്ള തയ്യാറിപ്പുകൾ ഉപയോഗിച്ച് തളിക്കുന്നത് നല്ല ഫലം നൽകും. ഊഷ്മളവും നനഞ്ഞതുമായ കാലാവസ്ഥ നിലനിൽക്കുന്നുവെങ്കിൽ, ഓരോ 14 ദിവസം എന്ന ഇടവേള കുറച്ച് കൂടുതൽ തവണ തളിക്കേണ്ടത് അത്യാവശ്യമാണ്.
ഒരേ രോഗകാരിയുടെ രണ്ട് വ്യത്യസ്ത ലൈംഗിക ഘട്ടങ്ങളാണ് ഇലകളിലെയും ഫലങ്ങളിലെയും ലക്ഷണങ്ങൾക്ക് കാരണം. ലൈംഗിക രൂപത്തിലുള്ള ഗ്ലോമോറെല്ല സിൻഗുലാറ്റയുടെ കലകളുടെ പെരുപ്പം മൂലമാണ് ഇലകളിലെയും ഫലങ്ങളിലെയും പാടുകൾ ഉണ്ടാകുന്നത്. അലൈംഗിക രൂപത്തെ കോളെറ്റോട്രിക്കം ഗ്ലോയോസ്പൊറോയിഡുകൾ എന്ന് വിളിക്കുന്നു, മാത്രമല്ല ഇത് സീസണിൽ പിന്നീട് കായകളിലെ ക്ഷതങ്ങൾക്ക് കാരണമാകുന്നു. ഉണങ്ങി ശുഷ്‌കിച്ച ഫലങ്ങളും ബാധിക്കപ്പെട്ട മരത്തടിയുമാണ് കുമിളുകളുടെ അതിജീവന സ്ഥലം. വസന്തകാലത്ത്, ഇത് വളർച്ച പുനരാരംഭിച്ച് മഴവെള്ളം തെറിക്കുന്നതിലൂടെ സ്വതന്ത്രമാക്കപ്പെടുകയും കാറ്റിലൂടെ വ്യാപിക്കുകയും ചെയ്യുന്ന ബീജകോശങ്ങൾ ഉത്പാദിപ്പിക്കുന്നു. ഉയർന്ന താപനിലയും (25 °C) ഇലകളിൽ നീണ്ട നേരത്തെ ഈർപ്പവും കുമിളിന്‍റെ ജീവിത ചക്രത്തെയും അണുബാധ പ്രക്രിയയെയും അനുകൂലിക്കുന്നു. ഫലങ്ങളിലെ രോഗസംക്രമണം അവയുടെ വികസനത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും സംഭവിക്കാം, പക്ഷേ സീസണിന്‍റെ അവസാന പകുതിയിൽ ഇത് സാധാരണമാണ്. ഫലങ്ങളുടെ വളർച്ചാസമയത്ത് ഈർപ്പമുള്ള ഊഷ്മള കാലാവസ്ഥയിൽ കൂടുതൽ രോഗവ്യാപനവും വിപുലമായ നഷ്ടവും ഉണ്ടായേക്കാം.