മുന്തിരി

മുന്തിരിയിലെ പൗഡറി മിൽഡ്യൂ

Erysiphe necator

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇളം ഇലകളുടെ അരികുകൾക്ക് സമീപം മഞ്ഞ പുള്ളിക്കുത്തുകൾ.
  • പുള്ളിക്കുത്തുകളിൽ ചാരനിറം മുതൽ വെളുത്തനിറം വരെയുള്ള പൊടിരൂപത്തിലുള്ള കുമിൾ വളർച്ച.
  • സിരകളിലും നാമ്പുകളിലും, തവിട്ട് അല്ലെങ്കിൽ കറുത്ത ഭാഗങ്ങൾ.
  • കായ അടയാളങ്ങളോടുകൂടി, കടും തവിട്ട് നിറമായി മാറിയേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മുന്തിരി

ലക്ഷണങ്ങൾ

രോഗലക്ഷണങ്ങളുടെ കാഠിന്യം മുന്തിരിവള്ളിയുടെ വൈവിധ്യത്തെയും പരിസ്ഥിതി സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, ഇളം ഇലകളുടെ മുകൾ പ്രതലത്തിൽ അരികുകൾക്ക് സമീപം ഹരിതനാശം സംഭവിച്ച പുള്ളിക്കുത്തുകൾ (2 മുതൽ 10 മില്ലീമീറ്റർ വരെ വ്യാസമുള്ളവ) ആദ്യം പ്രത്യക്ഷപ്പെടുന്നു. ചാരനിറം മുതൽ വെള്ള നിറം വരെയുള്ള പൊടിരൂപത്തിലുള്ള കുമിൾ വളർച്ച ഈ പുള്ളിക്കുത്തുകളിൽ ക്രമേണ വികസിക്കുന്നു. രോഗം മൂർച്ഛിക്കുമ്പോൾ, പുള്ളിക്കുത്തുകൾ വലുതായി കൂടിച്ചേർന്ന് മുഴുവൻ ഇലയും പൊതിഞ്ഞേക്കാം. തത്‌ഫലമായി ഇലകൾ വികലമാവുകയും വരണ്ടുപോകുകയും പൊഴിയുകയും ചെയ്യും. ബാധിക്കപ്പെട്ട ഇലകളുടെ അടിവശത്ത് സിരകളുടെ ഭാഗങ്ങൾ തവിട്ടുനിറമായി മാറും. നാമ്പുകളിൽ, തവിട്ട് അല്ലെങ്കിൽ കറുത്ത ചിതറിയ പാടുകളും പ്രത്യക്ഷപ്പെടുന്നു. പിന്നീടുള്ള ഘട്ടങ്ങളിൽ, പൂങ്കുലകളെയും കായകളെയും ബാധിക്കുകയും മുന്തിരിവള്ളികൾ ദുർഗന്ധം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട കായകൾ അടയാളങ്ങളോടുകൂടി, കടും തവിട്ട് നിറമായി മാറി ഉണങ്ങിയേക്കാം. ചില മുന്തിരി ഇനങ്ങളിൽ, ആവരണം വിരളമാണ്, കൂടാതെ ലക്ഷണങ്ങൾ ഇലകളുടെ ചാരനിറത്തിലോ പർപ്പിൾ നിറം മാറ്റത്തിലോ പരിമിതപ്പെട്ടിരിക്കുന്നു.

Recommendations

ജൈവ നിയന്ത്രണം

ജൈവമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ള മുന്തിരിപ്പഴങ്ങളിൽ സൾഫർ, ഹോർട്ടികൾച്ചറൽ ഓയിൽ, വിവിധതരം വാണിജ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രയോഗം അംഗീകരിച്ചിട്ടുണ്ട്. എറിസിഫെ നെക്കേറ്ററിൻ്റെ ജീവിത ചക്രം പരഭോജി കുമിൾ ആംപലോമൈസിസ് ക്വിസ്ക്വാലിസ് തടസ്സപ്പെടുത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുമിൾ ആഹരിക്കുന്ന ചാഴിയും വണ്ടുകളും ചില മുന്തിരിവള്ളികളിലെ പൊടിപൂപ്പലിൻ്റെ പെരുപ്പം കുറയ്ക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. പച്ച നിറത്തിലുള്ള എല്ലാ സസ്യ പ്രതലങ്ങളിലേക്കുമുള്ള വ്യാപനവും സമയബന്ധിതമായ പ്രയോഗവും ആവശ്യമാണ്. പ്രാരംഭ ബാധിപ്പ് കുറയ്ക്കുന്നതിന് സൾഫർ, എണ്ണകൾ, ബൈകാർബണേറ്റുകൾ അല്ലെങ്കിൽ ഫാറ്റി ആസിഡുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കാം. പൊടി പൂപ്പൽ കണ്ടെത്തിയാൽ സ്ട്രോബിലുറിനുകൾ, അസോനാഫത്തലീനുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ തളിക്കാം.

അതിന് എന്താണ് കാരണം

എറിസിഫെ നെക്കേറ്റർ എന്ന കുമിൾ രോഗകാരിയാണ് പൗഡറി മിൽഡ്യൂ രോഗത്തിന് കാരണം. സുഷുപ്താവസ്ഥയിലുള്ള മുകുളങ്ങളിലോ പുറംതൊലിയിലെ വിള്ളലുകളിലോ ഇവ നിഷ്‌ക്രിയമായ കുമിൾ ബീജകോശങ്ങളായി ശൈത്യകാലം അതിജീവിക്കുന്നു. വസന്തകാലത്ത്, ഈ ബീജകോശങ്ങൾ കാറ്റിലൂടെ പുതിയ ചെടികളിലേക്ക് (പ്രാഥമിക അണുബാധ) വ്യാപിക്കുന്നു. വ്യത്യസ്ത ചെടി ഭാഗങ്ങളിൽ പൂപ്പൽ വികസിച്ചതിനുശേഷം, പുതിയ ബീജകോശങ്ങൾ ഉല്പാദിപ്പിക്കാൻ തുടങ്ങുകയും, അത് കാറ്റിനാൽ കൂടുതൽ വ്യാപിക്കപ്പെടുകയും (ദ്വിതീയ അണുബാധ) ചെയ്യുന്നു. മൂടൽമഞ്ഞ്, മഞ്ഞ് എന്നിവയിൽ നിന്നുള്ള ഈർപ്പം, ഇലകളിലെ നീണ്ടുനിൽക്കുന്ന നനവ് അല്ലെങ്കിൽ മേഘാവൃതമായ കാലാവസ്ഥ എന്നിവ ബീജകോശങ്ങളുടെ ഉല്പാദനത്തിന് അനുകൂലമാണെങ്കിലും അണുബാധ പ്രക്രിയയ്ക്ക് ആവശ്യമില്ല (മറ്റ് കുമിൾ രോഗങ്ങൾക്ക് വിരുദ്ധമായി). താഴ്ന്നതും മിതമായതുമായ സൂര്യവികിരണവും 6 മുതൽ 33°C വരെയുള്ള താപനിലയും (22 മുതൽ 28°C വരെ അനുയോജ്യം) കുമിൾ ജീവചക്രത്തെ അനുകൂലിക്കുന്നു. 35°C- നു മുകളിലുള്ള താപനില, നേരിട്ടുള്ള സൂര്യപ്രകാശം, ഇടയ്ക്കിടെയുള്ള മഴ എന്നിവയ്ക്ക് വിധേയമായിരിക്കുന്ന ഇലകളുടെ ഉപരിതലത്തിൽ പൗഡറി മിൽഡ്യൂ കുറയും.


പ്രതിരോധ നടപടികൾ

  • ലഭ്യമാണെങ്കിൽ സഹനശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • നല്ല വായൂ സഞ്ചാരം അനുവദിക്കുന്നതിന് മുന്തിരിവള്ളികൾക്കിടയിൽ നല്ല ഇടയകലം പാലിക്കുക.
  • മറ്റൊരുവിധത്തിൽ, ഒരു തുറന്ന ഇലവിതാനത്തിന് അനുകൂലമായ വിധം ചെടികൾ വെട്ടിയൊതുക്കുക.
  • സൂര്യപ്രകാശം യഥേഷ്ടം ലഭ്യമാകുന്ന കൃഷിയിടങ്ങൾ തിരഞ്ഞെടുക്കുക.
  • രോഗലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • അമിതമായ കായിക വളർച്ച ഒഴിവാക്കാൻ ജാഗ്രതയോടെ നൈട്രജൻ വളങ്ങൾ ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക