കനോള

കരിങ്കാൽ രോഗം

Plenodomus lingam

കുമിൾ

ചുരുക്കത്തിൽ

  • കറുത്ത പുള്ളികളോടുകൂടിയ വൃത്താകൃതിയിലുള്ളതും ഇളം ചാരനിറത്തിലുള്ളതുമായ ക്ഷതങ്ങൾ, ഇരുണ്ട മൃതകോശങ്ങൾ എന്നിവ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു.
  • രണ്ട് തരത്തിലുള്ള ക്ഷതങ്ങൾക്കു ചുറ്റും ഒരു ഹരിതാനാശം സംഭവിച്ച ഒരു വലയം ഉണ്ട്.
  • തണ്ടുകളിൽ ചാരനിറത്തിലുഉള്ള ക്ഷതങ്ങൾ കാണപ്പെടുകയും അവ വ്രണങ്ങളായി വികസിക്കുകയും ചെയ്യുന്നു.
  • അവ വളരുമ്പോൾ, ഈ വ്രണങ്ങൾ തണ്ടുകളുടെ ചുറ്റുമായി ഗ്രസിക്കുകയും ദുർബലമാക്കുകയും ചെയ്യും, ഇത് ചെടി മറിഞ്ഞുവീഴുന്നതിനും നശിക്കുന്നതിനും കാരണമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

3 വിളകൾ
കാബേജ്
കനോള
കോളിഫ്ലവർ

കനോള

ലക്ഷണങ്ങൾ

വിളയുടെ ഇനം, രോഗാണുക്കൾ, നിലവിലുള്ള പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവ അനുസരിച്ച് രോഗലക്ഷണങ്ങളുടെ കാഠിന്യം വ്യത്യാസപ്പെട്ടിരിക്കുന്നു. ഏത് സാഹചര്യത്തിലും, പ്രധാന ലക്ഷണങ്ങൾ ഇലകളിലും കാണ്ഡത്തിലും ദൃശ്യമാകും. കറുത്ത പുള്ളികളോടുകൂടിയ വൃത്താകൃതിയിലുള്ളതും ഇളം ചാരനിറത്തിലുള്ളതുമായ ക്ഷതങ്ങൾ, ഇരുണ്ട മൃതകോശങ്ങളുടെ പാടുകൾ എന്നിവ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു. ഇലകളിലെ സിരകളുടെ മഞ്ഞപ്പ് അല്ലെങ്കിൽ ക്ഷതങ്ങൾക്ക് ചുറ്റുമുള്ള മുഴുവൻ ഭാഗങ്ങളുടെയും മഞ്ഞപ്പ് സാധാരണമാണ് (ക്ലോറോട്ടിക് ഹാലോ). കാണ്ഡത്തെ മുഴുവൻ ഗ്രസിക്കുന്ന ചെറിയ, ദീര്‍ഘചതുരാകൃതിയിലുള്ള തവിട്ട് പുള്ളിക്കുത്തുകൾ മുതൽ അഴുകൽ വരെയുള്ള ക്ഷതങ്ങൾ തണ്ടുകള്‍ക്ക് ചുറ്റിലും കാണാം. അവ വളരുമ്പോൾ, അഴുകലുകൾ തണ്ടിനെ ഗ്രസിച്ച് അവയെ ദുർബലമാക്കി നേരത്തെയുള്ള പാകമാകൽ, ചെടികളുടെ മറിഞ്ഞുവീഴൽ, നാശം എന്നിവയ്ക്ക് കാരണമാകുന്നു. വിത്തറകളിലും കറുത്ത അരികുകളോടുകൂടിയ തവിട്ട് ക്ഷതങ്ങളുടെ രൂപത്തിലുള്ള ലക്ഷണങ്ങൾ കാണപ്പെടുന്നു, ഇത് നേരത്തെയുള്ള പാകമാകൽ, വിത്തിലെ അണുബാധ എന്നിവയ്ക്ക് കാരണമാകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗത്തിനെതിരെ പോരാടുന്നതിന് ജൈവ നിയന്ത്രണ നടപടികളൊന്നും ലഭ്യമല്ല. താങ്കൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കുമിൾ തണ്ടിൽ എത്തിക്കഴിഞ്ഞാൽ കുമിൾനാശിനികൾ ഉപയോഗിക്കുന്നത് വളരെ കുറച്ച് ഫലം മാത്രമേ നൽകൂ, മാത്രമല്ല ഉയർന്ന വിളവ് പ്രതീക്ഷിക്കുന്ന കൃഷിയിടങ്ങളിൽ മാത്രമേ പരിചരണം സാധൂകരിക്കപ്പെടുകയുള്ളൂ. പ്രോത്തിയോകോണസോൾ ഇലകളിൽ തളിക്കാൻ ഉപയോഗിക്കാം. തൈറം ചേർത്ത പ്രോക്ലോറസ് ഉപയോഗിച്ചുള്ള സജീവമായ വിത്ത് പരിചരണം വിത്തുകളിലൂടെ വ്യാപിക്കുന്ന ഫോമ അണുബാധ മൂലമുണ്ടാകുന്ന തൈച്ചെടികളിലെ ബാധിപ്പ് കുറയ്ക്കും.

അതിന് എന്താണ് കാരണം

കരിങ്കാൽ (ഫോമാ സ്റ്റെം കാങ്കര്‍ എന്നും അറിയപ്പെടുന്നു) ഥാർത്ഥത്തിൽ ലെപ്റ്റോസ്ഫേരിയ മാക്കുലൻസ്, എൽ. ബിഗ്ലോബോസ എന്നിങ്ങനെ രണ്ട് തരം കുമിൾ മൂലമാണ് ഉണ്ടാകുന്നത്. അവ വിത്തുകളിലോ കൃഷിയിടങ്ങളിൽ അവശേഷിക്കുന്ന കുറ്റികളിലോ വിള അവശിഷ്ടങ്ങളിലോ അതിജീവിക്കുന്നു. വസന്തകാലത്ത് ഊഷ്മളവും ഈർപ്പമുള്ളതുമായ കാലാവസ്ഥ ആരംഭിക്കുമ്പോൾ അവ ബീജങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങും. ഈ ബീജകോശങ്ങൾ കാറ്റ് അല്ലെങ്കിൽ മഴവെള്ളം തെറിക്കുന്നതിനോടൊപ്പം ആരോഗ്യമുള്ള ചെടിയുടെ ഭാഗങ്ങളിലേക്ക്, പ്രധാനമായും താഴ്ഭാഗത്തെ ഇലകളിലേക്കും തണ്ടിന്റെ ചുവട്ടിലും വ്യാപിക്കുന്നു. ബീജാങ്കുരണവും സസ്യകലകളിലെ കുമിളിന്റെ വളർച്ചയും ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നന്റെ സൂചനകളാണ് . ബീജപത്രങ്ങൾ ബാധിക്കപ്പെട്ടാൽ, സീസണിന്റെ തുടക്കത്തിൽ തന്നെ തൈച്ചെടികൾ നശിച്ചേക്കാം (ഡാമ്പിങ് -ഓഫ്). ഇളം ഇലകളിൽ നിന്ന് തണ്ടിലേക്ക് കുമിൾ വ്യാപിക്കുന്നു, അവിടെ അത് ഇലഞെട്ടിൻ്റെയും തണ്ടിന്റെയും ഇടയിലോ ചുവടുഭാഗത്തിനു ചുറ്റുമോ അഴുകലുകളായി വളരുന്നു. ഇത് തണ്ടിലൂടെയുള്ള വെള്ളത്തിന്റെയും പോഷകങ്ങളുടെയും സംവഹനം തടസ്സപ്പെടുത്തുന്നു, തുടർന്ന് ചെടികൾ മറിഞ്ഞുവീഴുകയും നശിക്കുകയും ചെയ്യും. റേപ്പ്സീഡ് വിളയിലും ബ്രാസിക്ക കുടുംബത്തിലെ മറ്റ് വിളകളിലും (കനോല , മധുരമുള്ളങ്കി, ബ്രോക്കോളി, ബ്രസ്സൽസ് സ്പ്രൗട്, കാബേജ്) ഇത് ഒരു പ്രധാന രോഗമാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമാണെങ്കിൽ, കൃഷി ആവശ്യത്തിന് പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക എന്നതാണ് ഈ രോഗത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട നടപടി.
  • രോഗാണുക്കൾക്ക് ആതിഥ്യമേകാത്ത ചെടികൾ ഉപയോഗിച്ച് വിളപരിക്രമം ആസൂത്രണം ചെയ്യുക.
  • വിളവെടുപ്പിനുശേഷം വിള അവശിഷ്ടങ്ങൾ ഉഴുത് മണ്ണിനടിയിലാക്കുക.
  • അധികം ആഴമില്ലാത്ത ഉഴവുപണികൾ കുമിളുകളെ താഴ്ഭാഗത്തെ ഇലകളിലും തണ്ടിലും എത്തുന്നത് തടയുന്നു.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക