നാരക വിളകൾ

ബ്ലാക്ക് ഷാങ്ക്

Phytophthora nicotianae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ അസാധാരണ നിറവും രൂപവും കാണപ്പെടുകയും, വിരൂപമാകുകയും ചുരുളുകയും ചെയ്യുന്നു.
  • സമഗ്രമായി ഹരിത വർണ്ണനാശം സംഭവിച്ച ഇലകളിൽ മൃതകോശങ്ങളുടെ ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നു.
  • മരങ്ങളിൽ ഫലങ്ങൾക്ക് അസാധാരണമായ രൂപമാറ്റം സംഭവിക്കുകയും തൊലിയിൽ കറുപ്പോ തവിട്ടോ നിറത്തിലുള്ള ക്ഷതങ്ങളാൽ ആവരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
  • ഈ ക്ഷതങ്ങളിൽ സമഗ്രമായി ആകാരങ്ങൾ വളരുന്നു, കൂടാതെ ഇതിൽ നിന്നും സ്രവങ്ങൾ ഒലിച്ചിറങ്ങുകയും ചെയ്യുന്നു.
  • തടിയിലെ ക്ഷതങ്ങളിൽ നിന്ന് ധാരാളമായി മരക്കറ പുറത്തേക്ക് സ്രവിക്കുന്നു (ഗമ്മോസിസ്).

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഈ രോഗ ലക്ഷണങ്ങൾ എല്ലാ ചെടി ഭാഗങ്ങളിലും, ചെടിയുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും കാണാൻ സാധിക്കും. ഇലകളിൽ അസാധാരണ നിറവും രൂപവും കാണപ്പെടുകയും വിരൂപമാകുകയും ചുരുളുകയും ചെയ്യുന്നു. സമഗ്രമായി ഹരിത വർണ്ണനാശം സംഭവിച്ച ഇലകളിൽ മൃതകോശങ്ങളുടെ ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നു. രോഗം മൂർച്ഛിക്കുന്നതോടെ, കോശകലകൾ നശിച്ചു പോകുകയും ഇലകൾ പഴകിയതുപോലെ ദൃശ്യമാകുകയും ചെയ്യുന്നു. മരങ്ങളിൽ, ഫലങ്ങൾക്ക് അസാധാരണമായ രൂപമാറ്റം സംഭവിക്കുകയും, തൊലിയിൽ കറുപ്പോ തവിട്ടോ നിറത്തിലുള്ള ക്ഷതങ്ങളാൽ ആവരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ ക്ഷതങ്ങളിൽ സമഗ്രമായി ആകാരങ്ങൾ വളരുന്നു, കൂടാതെ ഇതിൽ നിന്നും സ്രവങ്ങൾ ഒലിച്ചിറങ്ങുകയും ചെയ്യുന്നു. ഫലങ്ങൾ വാടുകയും തൊലി ചുരുങ്ങുകയും ചെയ്യുന്നു. മരങ്ങളുടെ തൊലിക്ക് തവിട്ടുനിറമാകുകയും മരത്തടികളിൽ ജീർണത ദൃശ്യമാകുകയും ചെയ്യുന്നു. തടിയിലെ ക്ഷതങ്ങളിൽ നിന്ന് ധാരാളമായി മരക്കറ പുറത്തേക്ക് സ്രവിക്കുന്നു (ഗമ്മോസിസ്). മുറിച്ച് നോക്കിയാൽ, വേരുകളിലെയും തണ്ടുകളിലെയും കോശങ്ങൾ അഴുകുന്നതിൻ്റെ ലക്ഷണങ്ങൾ (നിറംമാറ്റം) കാണാൻ സാധിക്കും. മൊത്തത്തിൽ ചെടികൾ വാടി പോകുകയോ, ഗുരുതരമായ അവസ്ഥകളിൽ നശിച്ചു പോകുകയോ ചെയ്യാം.

Recommendations

ജൈവ നിയന്ത്രണം

ഈ കുമിളുകളെ നിയന്ത്രിക്കുന്നത് വിളകൾക്കും കാലാവസ്ഥാ സാഹചര്യങ്ങൾക്കുമനുസരിച്ച് മാറുന്നു. ഫൈറ്റോഫ്തോറ നിക്കോടിനെയെ പ്രതിരോധിക്കുന്ന നിരവധി പ്രതിയോഗികളുണ്ട്, ഉദാഹരണത്തിന്: ആസ്പർഗില്ലസ് ടെറസ്, സ്യുഡോമോണ പ്യുട്ടിട അല്ലെങ്കിൽ ട്രൈക്കോഡർമ ഹാർസിയാനം എന്നിവ. നനവുള്ള കാലാവസ്ഥയിൽ എല്ലാ 2-3 മാസങ്ങളിലും ചെമ്പ് അടിസ്ഥാനമാക്കിയ കുമിൾനാശിനികൾ രോഗത്തിൻ്റെ തീവ്രത കുറയ്ക്കാൻ സഹായകമാകും. ക്ഷതങ്ങളുള്ള മരത്തൊലികൾ നീക്കം ചെയ്യുകയും ചെമ്പ് അടങ്ങിയിട്ടുള്ള കുമിൾനാശിനികളുടെ പേസ്‌റ്റ് പുരട്ടുകയും ചെയ്യുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ചില വിളകളിൽ മെറ്റാലാക്സയിലും ഫോസ്ഫോണേറ്റും ഫലപ്രദമായി കാണാറുണ്ട്. മെറ്റാലാക്സയിലിനെ കുമിളുകൾ പ്രതിരോധിക്കുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിന് എന്താണ് കാരണം

വ്യത്യസ്ഥയിനങ്ങളിലുള്ള കാർഷിക വിളകളിലും ഉദ്യാന വിളകളിലും കണ്ടുവരുന്നവയാണ് ഫൈറ്റോഫ്തോറ നിക്കോട്ടിയാനെ. ഇത് തന്നെയാണ് അവയെ അപകടകാരിയാക്കുന്നതും. ചൂടും ആർദ്രതയുമുള്ള കാലവസ്ഥകളിലും മിതോഷ്ണമായ കാലവസ്ഥകളിലും കണ്ടുവരുന്ന മണ്ണിലൂടെ വ്യാപിക്കുന്ന കുമിളുകളാണിവ. അവയുടെ പ്രജനനത്തിനും വ്യാപനത്തിനും ഈർപ്പം അത്യാവശ്യമാണ്. മഴതുള്ളികളോ ജലസേചനത്തിൽ നിന്നുള്ള വെള്ളമോ തെറിക്കുന്നതിലൂടെ ഇവയുടെ ബീജകോശങ്ങൾ ബാധിക്കപെട്ട ചെടിയിൽ നിന്നും അടുത്തുള്ള ആരോഗ്യമുള്ള ചെടികളിലേക്ക് പടരുന്നു. അവയ്ക്ക് ബീജകോശങ്ങളായി വെള്ളത്തിൽ അതിജീവിക്കാൻ സാധിക്കുകയും, അതുവഴി ജലസേചന ചാലുകളിലോ നീർവാർച്ച കുഴിളിലോ രോഗാണുക്കൾ നിലനിൽക്കുവാനും, രോഗബാധയുണ്ടായ കൃഷിയിടങ്ങളിൽ നിന്നും വളരെ ദൂരെയുള്ള ചെടികളിൽ വരെ രോഗം പടരുവാനും കാരണമാകുന്നു.


പ്രതിരോധ നടപടികൾ

  • അംഗീകൃത ഉറവിടങ്ങളിൽ നിന്നുള്ള രോഗ മുക്തമായ വിത്തുകളോ നടീൽ വസ്തുക്കളോ ഉപയോഗിക്കുക.
  • ലഭ്യമെങ്കിൽ, കൂടുതൽ സഹന ശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • ചെടികൾ അമിതമായി നനയ്ക്കരുത്.
  • രോഗം ബാധിച്ച മരങ്ങളോ, രോഗ ബാധയുള്ള ശിഖരങ്ങളോ നീക്കം ചെയ്യുക.
  • നല്ല നീർവാർച്ചയുള്ള കൃഷിയിടങ്ങളിൽ നടുക.
  • കൃഷിപ്പണിക്കിടയിൽ ചെടികൾക്ക് പരിക്കേൽക്കാതെ ശ്രദ്ധിക്കുക.
  • ഇലവിതാനം നനഞ്ഞിരിക്കുന്ന സമയത്ത് കൃഷിയിടങ്ങളിൽ ജോലി ചെയ്യരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക