Colletotrichum spp.
കുമിൾ
ചെടിയുടെ എല്ലാ ഭാഗങ്ങളിലും ആഴുകലിന് കാരണമാകുന്ന ഈ രോഗം ബാധിക്കാം. ഏറ്റവും പ്രകടമായ ലക്ഷണങ്ങൾ അഴുകിയ കായകളും, വേരുകൾക്ക് സമീപവും മുകളിലും ഉള്ള നിറവ്യത്യാസമുള്ള കലകളുമാണ് , ഇതിനെ 'ക്രൗൺ റോട്ട് ' എന്നും വിളിക്കുന്നു. ചെടിയുടെ മുകൾഭാഗം ബാധിക്കപ്പെട്ടാൽ ചെടി മുഴുവൻ വാടിപ്പോകും. രോഗം ബാധിക്കപ്പെട്ട ചെടിയുടെ മുകൾഭാഗം മുറിച്ചാൽ നിറവ്യത്യാസം കാണാം. പാകമായിക്കൊണ്ടിരിക്കുന്ന കായകളിൽ, ഇളം തവിട്ട് നിറത്തിൽ വെള്ളത്തിൽ കുതിർന്ന പാടുകളായി കായകളിലെ ചീയൽ ആരംഭിക്കുന്നു, ഇത് കടും തവിട്ട് അല്ലെങ്കിൽ കറുപ്പ് നിറത്തിൽ കഠിനമായ ക്ഷതങ്ങളായി മാറുന്നു. ഈർപ്പമുള്ള സാഹചര്യത്തിൽ, കായകളുടെ മുറിവുകളിൽ നിന്ന് ഓറഞ്ച് നിറത്തിലുള്ള ദ്രാവകം പുറത്തുവരാം. മുകുളങ്ങളിലും പൂക്കളിലും കറുത്ത മുറിവുകളും ഉണങ്ങിയ പൂക്കളും അണുബാധയുടെ പ്രാരംഭ ലക്ഷണമാണ്. ഇലകളിൽ കറുത്ത പാടുകളും കേടുപാടുകളും ഉണ്ടാകാം, എന്നാൽ ചെടിക്ക് ആന്ത്രാക്നോസ് ഉണ്ടെന്ന് ഇതിനർത്ഥമില്ല.
രോഗം നിയന്ത്രിക്കുന്നുവെന്ന് വ്യക്തമായി പറയുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. മിത്രകുമിളുകളിൽ നിന്നോ ബാക്ടീരിയകളിൽ നിന്നോ ആയിരിക്കും ഇവ നിർമ്മിച്ചിരിക്കുന്നത്. രോഗം ആരംഭിക്കുന്നതിന് മുൻപ് ഉപയോഗിക്കുമ്പോൾ ഈ ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. താങ്കളുടെ മണ്ണിനെ പരിപാലിക്കുകയും കൂടാതെ/അല്ലെങ്കിൽ ജൈവവസ്തുക്കൾ കൂട്ടിചേർക്കുകയും, മുൻ വർഷത്തെ ചെടികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തുകൊണ്ട് മണ്ണിനെ ആരോഗ്യകരമായി നിലനിർത്തുക. ആരോഗ്യമുള്ള മണ്ണിൽ, മണ്ണിലൂടെ വ്യാപിക്കുന്ന രോഗാണുക്കളെ തടയുന്ന നിരവധി മിത്ര ജൈവാണുക്കൾ ഉണ്ടായിരിക്കാം.
ലഭ്യമാണെങ്കിൽ, ജൈവ പരിചരണരീതികൾക്കൊപ്പം പ്രതിരോധ നടപടികളോടും കൂടിയ ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ചെടികളിൽ പൂവിടുന്ന ഘട്ടത്തിൽ കുമിൾനാശിനികൾ തളിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു പരിചരണരീതി പ്രയോഗിക്കുന്നതിന്, കായകളിൽ ലക്ഷണങ്ങൾ കാണുന്നതുവരെ കാത്തിരിക്കരുത്. സർക്കാർ അംഗീകരിച്ച കുമിൾനാശിനികൾ മാത്രം ഉപയോഗിക്കുക. ആന്ത്രാക്നോസ് രോഗകാരികളിൽ, ഏറ്റവും ഫലപ്രദമായ കുമിൾനാശിനികൾക്കെതിരെ പ്രതിരോധം വികസിക്കുന്നത് തടയാൻ നിങ്ങൾ ഉപയോഗിക്കുന്ന കുമിൾനാശിനിയുടെ തരം മാറ്റുക. താങ്കൾ തിരഞ്ഞെടുക്കുന്ന കുമിൾനാശിനികളുടെ ലേബൽ വായിച്ച് അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങള്‍ ശ്രദ്ധിച്ചു മനസിലാക്കണം. അവ ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശങ്ങളും നിയമങ്ങളും പാലിക്കുക. ചില കുമിൾനാശിനി ലേബലുകൾ പറിച്ചുനടുന്ന ഘട്ടത്തിൽ അവയില്‍ മുക്കിയെടുക്കുന്ന പ്രയോഗങ്ങൾക്കായി ഉപയോഗിക്കാമെന്നും പറഞ്ഞേക്കാം, ഇത് താങ്കളുടെ വിളയ്ക്ക് കൂടുതൽ സംരക്ഷണം നൽകും.
സ്ട്രോബെറിയെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ്, കുമിൾ രോഗമായ ആന്ത്രാക്നോസ്. വളർച്ചാ സീസണിലും വിളവെടുപ്പിനുശേഷവും ഇത് വലിയ നഷ്ടം ഉണ്ടാക്കും. സ്ട്രോബെറിയുടെ പുതിയ നടീൽ വസ്തുക്കളിലൂടെയാണ് രോഗം സാധാരണയായി കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നത്. രോഗകാരിയുടെ സാനിധ്യം ഉണ്ടെങ്കിലും, അവയുടെ വളർച്ചയ്ക്ക് അനുചിതമായ താപനിലയും ഈർപ്പവും ഉണ്ടാകുന്നതുവരെ ഇവ ചെടികളിൽ യാതൊരു ലക്ഷണങ്ങളും കാണിക്കില്ല. ഊഷ്മളവും ഈർപ്പമുള്ളതുമായ കാലാവസ്ഥയുള്ളപ്പോൾ രോഗം നന്നായി വികസിക്കുന്നു. മഴത്തുള്ളികൾ ഭൂമിയിൽ പതിക്കുമ്പോൾ അവ മണ്ണിന്റെ കണികകളെ വായുവിലേക്ക് തെറിപ്പിക്കുകയും രോഗം വ്യാപിപ്പിക്കുകയും ചെയ്യും. കാറ്റുള്ള കാലാവസ്ഥയാണെങ്കിൽ ഇത് പ്രത്യേകിച്ചും സംഭവിക്കും. രോഗാണുക്കൾക്ക് മണ്ണിലും ചെടികളുടെ അവശിഷ്ടങ്ങളിലും ഒമ്പത് മാസം വരെ നിലനിൽക്കാൻ കഴിയുമെന്നും കൃഷിയിടത്തിന് സമീപം വളരുന്ന കളകളെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്. കൃഷിയിടത്തിലൂടെയുള്ള യന്ത്രങ്ങളുടെയും ആളുകളുടെയും സഞ്ചാരം പോലും രോഗം വ്യാപിക്കാൻ കാരണമാകും.