Glomerella cingulata
കുമിൾ
കാലാവസ്ഥയെയും ആക്രമിക്കപ്പെട്ട കലകളെയും ആശ്രയിച്ച് കുമിളുകൾ നിരവധി ലക്ഷണങ്ങൾക്ക് കാരണമാകുന്നു. ഇലകൾ, തണ്ടുകൾ, പൂക്കൾ അല്ലെങ്കിൽ ഫലങ്ങൾ എന്നിവയിൽ പലപ്പോഴും ഒരു മഞ്ഞ വലയത്താൽ ചുറ്റപ്പെട്ട സൂക്ഷ്മമായ, കുഴിഞ്ഞ പുള്ളിക്കുത്തുകൾ വ്യത്യസ്ത നിറങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇലകളിൽ പുള്ളികൾ പിന്നീട് വലുതായി ക്ഷതങ്ങളായി രൂപപ്പെട്ട് ഇലപത്രത്തിൻ്റെ പ്രധാന ഭാഗം ആവരണം ചെയ്യുന്നു. അവ മഞ്ഞ നിറമായി മാറി അവസാനം പാകമാകുന്നതിനു മുൻപ് പൊഴിഞ്ഞേക്കാം. ഫലങ്ങളിലെ പുള്ളിക്കുത്തുകൾ തവിട്ട് മുതൽ ഇരുണ്ട തവിട്ട് നിറം വരെയും, ആദ്യം വൃത്താകൃതിയിലും പിന്നീട് അവ വികസിക്കുമ്പോൾ ക്രമരഹിതവും ആകുന്നു. ഫലങ്ങൾ പിന്നീട് മൃദുവായി മാറി അല്ലികളിൽ അഴുകൽ വികസിക്കുന്നു, അവ ഇരുണ്ട ചാര നിറമോ അല്ലെങ്കിൽ കറുത്തനിറമോ ആയി മാറുന്നു, പക്ഷേ വെള്ളംപോലെ ആകുന്നില്ല. ആന്ത്രാക്‌നോസ് കമ്പുകളിലും ശിഖരങ്ങളിലും ആക്രമിച്ച് അഴുകലിനും കാരണമായേക്കാം, കുഴിഞ്ഞ ഭാഗങ്ങളും ഉയർന്ന അരികുകളോടുകൂടിയ ബാധിക്കപ്പെട്ട കലകളുമാണ് ഇതിൻ്റെ പ്രത്യേകത. തടികളിലെ ബാധിപ്പ് ചിലപ്പോഴൊക്കെ വ്യാപിച്ച് അഗ്രഭാഗത്തുനിന്നും നശിക്കുന്നതിന് കാരണമാകുന്നു.
ആസ്പെർജില്ലസ് ഫ്ലാവസ്, ഹൈപ്പോക്രിയ റുഫാ, ഹൈപോനെക്ട്രിയ ട്യൂബർകുലേറിഫോർമിസ്, നെക്ട്രിയെല്ല മെല്ലേരി എന്നീ പ്രതിരോധ കുമിളുകളാണ് അറിയപ്പെടുന്ന ജൈവിക നിയന്ത്രണ ഏജന്റുകൾ. ഇതിൽ ആദ്യത്തേത് മാത്രമാണ് യഥാർത്ഥ പ്രതിയോഗി. മാത്തുള്ളവ പരാന്നഭോജികളോ രോഗാണുക്കളോ ആണ്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. പാരിസ്ഥിതിക സാഹചര്യങ്ങൾ കുമിളിന് അനുകൂലമായിരിക്കുമ്പോൾ പൂവിടാൻ തുടങ്ങുന്ന സമയത്ത് ആദ്യത്തെ പ്രതിരോധ തളി പ്രയോഗം നടത്തണം. ആവശ്യമെങ്കിൽ, പിന്നീട് 15 ദിവസങ്ങളുടെ ഇടവേളകളിൽ രണ്ടുപ്രാവശ്യം പ്രയോഗിക്കുക. പ്രോപ്പികൊണസോൾ, മാങ്കോസെബ് അല്ലെങ്കിൽ മാങ്കോസെബ്, ട്രൈസൈക്ലസോൾ എന്നിവയുടെ മിശ്രിതമോ ആണ് സജീവ ഘടകങ്ങൾ. മാതളനാരകത്തിന് യഥാർത്ഥത്തിൽ അംഗീകരിച്ചിട്ടുള്ള കുമിൾനാശിനികൾ മാത്രം പ്രയോഗിക്കുക. ശുപാർശ ചെയ്തിട്ടുള്ള പ്രത്യേക സാന്ദ്രത പിന്തുടരേണ്ടത് പ്രധാനമാണ്, മാത്രമല്ല കുമിളുകളിൽ പ്രതിരോധം വികസിക്കുന്നത് തടയുന്നതിനായി വ്യത്യസ്ത രീതികളിൽ ഉപയോഗിക്കണം.
ഗ്ലോമെറെല്ല സിൻഗുലേറ്റ എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. ഇവ മണ്ണിലെ ബാധിക്കപ്പെട്ട ചെടി അവശിഷ്ടങ്ങളിലോ അല്ലെങ്കിൽ ഉണങ്ങി ചുരുങ്ങിയ ഫലങ്ങളിലോ അതിജീവിക്കുന്നു. വസന്തകാലത്ത് ഇവയുടെ ബീജകോശങ്ങൾ മഴവെള്ളം തെറിക്കുന്നതിലൂടെയോ അല്ലെങ്കിൽ കാട്ടിലൂടെയോ അടുത്തുള്ള കമ്പുകളിലേക്കോ ചെടികളിലേക്കോ വ്യാപിക്കുന്നു. പൂവിടലും ഫലങ്ങൾ രൂപപ്പെടുന്ന സമയവുമാണ്, രോഗബാധ ഏറ്റവും സംശയിക്കപ്പെടുന്ന ഘട്ടങ്ങൾ. മരങ്ങളിലെ മുള്ളുകൾ, പ്രാണികൾ, മൃഗങ്ങൾ എന്നിവ മൂലമുള്ള പരിക്കുകൾ ബാധിപ്പ് പ്രക്രിയക്ക് സഹായകരമാണ്. അടിയ്ക്കടിയുള്ള മഴ, ഉയർന്ന ആർദ്രത (50-80%), 25-30°C എന്ന നിരക്കിലുള്ള താപനില എന്നിവ കുമിളിൻ്റെ ജീവിത ചക്രത്തിന് അനുകൂലമാണ്. എന്നിരുന്നാലും ഇവ വരണ്ട കാലാവസ്ഥയിൽ ഇവ സജീവമല്ല. ചെറിയ ബാധിപ്പ് പോലും ഫലങ്ങളുടെ രൂപഭംഗി കേടുവരുത്തുകയും അവയുടെ സംഭരണ ദൈർഘ്യം കുറയ്ക്കുകയും ചെയ്യുന്നു. മാവ്, പേര, പപ്പായ എന്നിവയാണ് മറ്റ് ആതിഥേയ വിളകൾ.